മലയാളികൾക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് നടി തൻവി എസ് രവീന്ദ്രൻ. മലയാളത്തിലെ പ്രശസ്തമായ നിരവധി സീരിയലിലൂടെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് വളരെയധികം പ്രിയങ്കരിയായി മാറിയ താരമാണ് തൻവി. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 2021 ആയിരുന്നു താരം വിവാഹിതയായത്.
അന്നുമുതൽ ഇന്നുവരെ ഭർത്താവിന്റെ വിശേഷങ്ങൾ ഉൾപ്പെടെ വീട്ടിലെ കാര്യങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്. എന്നാൽ വിവാഹ സന്തോഷത്തിന്റെ പിന്നാലെ ആ കുടുംബത്തിന് ഒരു ദുഃഖ വാർത്തയാണ് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്. തൻവിയുടെ സ്വന്തം അനിയൻ ശ്രേയസ് മരിച്ചിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ദുഃഖം താങ്ങാൻ ആകാതെ ഇപ്പോൾ ഈ കുടുംബം കണ്ണീരിലാണ് എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്.
സീരിയൽ നടിയുടെ അനുജൻ ശ്രേയസ് മരിച്ച വിവരമാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. സങ്കടം താങ്ങാനാകാതെ നടി തൻവിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെയാണ് കുടുംബാംഗങ്ങൾ ഇപ്പോൾ ഉള്ളത്. അവരുടെ വിവാഹ ആഘോഷവും സന്തോഷത്തിനും പിന്നാലെ മറ്റൊരു സങ്കട വാർത്ത ഇപ്പോൾ ആ കുടുംബത്തിൽ വന്നുചേർന്നിരിക്കുകയാണ്. അപ്രതീക്ഷിത ദുരന്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
എൻറെ വാവ പോയി എന്നുള്ള ക്യാപ്ഷൻ കൂടിയാണ് തൻവി ഇപ്പോൾ ഇത് പങ്കുവെച്ചിരിക്കുന്നത്. അനുജന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് തൻവി എത്തിയിരിക്കുന്നത്. എന്താണ് സംഭവം എന്ന് അറിയാതെയാണ് പലരും എത്തിയത്. എന്നാലും ആദരാഞ്ജലി പോസ്റ്റുകൾ അർപ്പിച്ചുകൊണ്ട് നിരവധി ആളുകൾ എത്തുന്നു. ആരാധകർ എല്ലാവരും തന്നെ ഇതിനോടകം തന്നെ എന്തുപറ്റിയെന്ന് ചോദിച്ചുകൊണ്ട് എത്തുന്നു.
എങ്ങനെയെന്ന് അറിയില്ല എന്ത് സംഭവിച്ചു എന്ന് അറിയില്ല പക്ഷേ ആദരാഞ്ജലികൾ നേരുന്നു എന്നും നിങ്ങളുടെ കുടുംബത്തിൻറെ വേർപാടും വേദനയും ഞങ്ങൾക്ക് മനസ്സിലാകുമെന്നും ആരാധകർ തന്നെ കുറിക്കുന്നുണ്ട്. കൊച്ചിയിലെ വാഹനാപകടത്തിലാണ് തൻവിയുടെ അനിയൻ ശ്രേയസ് മരണപ്പെട്ടത്. 2021 ലാണ് തൻവിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ സന്തോഷത്തിന് പിന്നാലെയാണ് ഇപ്പോൾ ഈ ദുഃഖ വാർത്ത ആ കുടുംബത്തെ തേടിയെത്തിയിരിക്കുന്നത്.