അഭിനയം കൊണ്ടും നൃത്തം കൊണ്ടും ആലാപനം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ദേവിക നമ്പ്യാർ. ഭർത്താവ് വിജയ് മാധവും പ്രേക്ഷകർക്ക് പ്രിയങ്കരനായ ഗായകനാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. ദേവിക ഇപ്പോൾ ഗർഭിണിയാണ് വൈകാതെ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വരും. പാട്ടും അഭിനയവും വ്ലോഗിങ്ങും കുക്കിങ്ങും എല്ലാമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് രണ്ടുപേരും. ഗർഭിണിയായ ദേവിക സീരിയലില് നിന്ന് ഇടവേള എടുത്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൊക്കെ സജീവമായത്.
ഇതിനിടയിൽ ഒമ്പതാം മാസത്തിലെ വള കാപ്പ് ചടങ്ങും ദേവികയുടെ വീട്ടുകാരെത്തി 9 കൂട്ടം പലഹാരം നൽകിയതും ഒക്കെ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ മറ്റൊരു സന്തോഷം കൂടി നടന്നതിന്റെ വിശേഷമാണ് വിജയും ദേവികയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്ലോഗിങ് തുടങ്ങി ഒരു വർഷമായതിന്റെ സന്തോഷമാണ് ദേവികയും വിജയും ആരാധകരെ അറിയിച്ചിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിങ്ങിന് ഭാഗമായി ലഭിച്ച കേക്ക് മുറിച്ചു ഒരു വർഷത്തെ വ്ലോഗിങ് ജീവിതം ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും.
വ്ലോഗിങ് ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും വ്ലോഗ് ചെയ്യാനാണ് താല്പര്യം എന്നും ഇരുവരും പറയുന്നു. കുട്ടി ജനിച്ചാലും എല്ലാ വിവരങ്ങളും വ്ലോഗിങ്ങിലൂടെ ആരാധകരെ അറിയിക്കുമെന്നും വിജയും ദേവികയും പറഞ്ഞു. അടുത്തിടെയായിരുന്നു ഇവർക്ക് സിൽവർ പ്ലേ ബട്ടൻ കിട്ടിയത്. ഇരുവരും യൂട്യൂബ് വ്ലോഗിങ് തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. പാചകം യാത്രകൾ പ്രധാനപ്പെട്ട വിശേഷങ്ങൾ എന്നിവയെല്ലാമാണ് ആ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുള്ളത്.
പാട്ടിലൂടെയാണ് വിജയ് മാധവും ദേവിക നമ്പ്യാരും ഒന്നിച്ചത്. അഭിനയത്തിനൊപ്പം പാട്ടുമുണ്ട് ദേവികയുടെ കയ്യിൽ. ദേവിക അഭിനയിച്ച പരമ്പരയിൽ പാട്ടുപാടുന്നതിനായി വിജയുടെ പക്കൽ പാട്ട് പഠിക്കാൻ എത്തിയതായിരുന്നു ദേവിക. അങ്ങനെ ഇരുവരും തമ്മിൽ സുഹൃത്തുക്കളാവുകയായിരുന്നു. അന്ന് താൻ മാഷ് എന്ന് വിളിച്ചാണ് സംസാരിച്ചു തുടങ്ങിയത് ഇന്നും അങ്ങനെ തന്നെയാണ് വിളിക്കുന്നത് എന്നും ദേവിക പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും കുഞ്ഞിനെ കാണാൻ ഉള്ള കാത്തിരിപ്പിലാണ് ആരാധകർ .