മലയാള ടെലിവിഷൻ രംഗത്ത് നിരവധി ആരാധകരുള്ള ഒന്നാണ് സീരിയലുകൾ. ഓരോ സീരിയലുകൾക്കും അതിലെ കഥാപാത്രങ്ങൾക്കും പ്രത്യേകം ആരാധകരും ഉണ്ട്.അത്തരത്തിൽ ഏഷ്യാനെറ്റിൽ വളരെ കാലം സംപ്രേഷണം ചെയ്ത ജനപ്രീയ സീരിയൽ ആയിരുന്നു ചന്ദ്രമഴ.ഈ സീരിയലിലെ കഥാപാത്രങ്ങളെല്ലാം മലയാളികൾക്ക് സുപരിചിതമായിരുന്നു.ചന്ദനമഴയിലെ വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശാലു കുര്യൻ. തുടർച്ചയായി വില്ലത്തി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ താരം ഇപ്പോൾ തട്ടീം മുട്ടീം എന്ന പ്രേക്ഷകപ്രിയ പരമ്പരയിൽ കോമഡി പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ചെയ്യുന്നത്.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാലു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.ഭർത്താവ് മെൽവിനും ആയാണ് ശാലു അഭിമുഖത്തിൽ പങ്കെടുത്തത്.ഇപ്പോഴും പലരും തന്നെ അറിയുന്നത് ചന്ദനമഴ സീരിയലിലൂടെ ആണെന്നും അതിപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടെന്നും ശാലു പറയുന്നു.ചന്ദനമഴ സീരിയല്‍ സംപ്രേഷണം ചെയ്യുന്ന സമയത്ത് അമ്മച്ചിമാരുടെയെല്ലാം ശത്രുവായിരുന്നു ഞാന്‍. ആ സമയത്ത് ഒരുപാട് നെഗറ്റീവ് കമൻറുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.പക്ഷേ സീരിയലിൽ ആ ഒരു പ്രത്യേക കഥാപാത്രത്തെ മാത്രമാണ് അവർ ചീത്ത വിളിക്കുന്നത്.ആ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് പുറത്ത് പരിപാടികൾക്കൊക്കെ പോകുമ്പോൾ നല്ല പെരുമാറ്റമാണ് ഉണ്ടാവാറുള്ളത് എന്നും ശാലു പറയുന്നു.
പലപ്പോഴും പലരും ചന്ദനമഴ സീരിയലിലെ വർഷ എന്നാണ് ഇപ്പോഴും വിളിക്കുന്നതെന്ന് ശാലു പറയുന്നു.ആ സീരിയലിൽ അത്ര ശക്തമായ വില്ലത്തി ഒന്നും അല്ല.അമ്മയുടെ ഉപദേശം കേട്ട് മണ്ടത്തരം ചെയ്യുന്ന വില്ലത്തി ആയിരുന്നുവെന്നും ശാലു പറയുന്നു.പണ്ട് ചന്ദനമഴ സീരിയലിൽ സംപ്രേഷണം ചെയ്ത മേഘ്ന പാമ്പിനെ പിടിക്കുന്ന രംഗം അടുത്തിടെ സോഷ്യൽ മീഡിയകളിൽ വന്നതിനെക്കുറിച്ചും ശാലു പറഞ്ഞു.അവൾക്ക് അതിന് നല്ല ധൈര്യം ഉണ്ടായിരുന്നുവെന്നും താൻ ആയിരുന്നെങ്കിൽ അതിന് സമ്മതിക്കുമായിരുന്നില്ല എന്നും താരം പറയുന്നു.സൂര്യ ടിവിയിലെ ഒരു ഹൊറർ പരമ്പരയായിരുന്നു ശാലുവിന്റെ ആദ്യ അഭിനയസംരഭം.പിന്നീട് എൻറെ മാതാവ് എന്ന സീരിയലിലും അഭിനയിച്ചു.
2017ൽ ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്.ശാലുവിനും മെൽവിനും അലിസ്റ്റർ മെൽവിൻ,ലിയോ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.കോവിഡ് കാലയളവിൽ ആയിരുന്നു ശാലു മകന് ജന്മം നൽകിയത്.പ്രസവത്തിന്റെ ഭാഗമായി അഭിനയരംഗത്ത് നിന്ന് താരം കുറച്ചുനാൾ വിട്ടു നിന്നിരുന്നു.അടുത്തിടെ പ്രസവശേഷം താൻ എങ്ങനെയാണ് ശരീര ഭാരം കുറച്ചത് എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ ശാലു പങ്കുവെച്ചിരുന്നു.തന്റെ യൂട്യൂബ് ചാനലിലൂടെ ഡയറ്റീഷ്യനെ ഒപ്പം ഇരുത്തിയാണ് ശാലു ഈ രഹസ്യം പറഞ്ഞത്.പണ്ടുമുതലേ തടി ഉണ്ടായിരുന്നു അത് കുറയ്ക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. അസോസിയേഷൻ വീണ്ടും തടി കൂടുകയും ആരോഗ്യത്തിന് വെല്ലുവിളി ആവുകയും ചെയ്തപ്പോഴാണ് വീണ്ടും തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത് എന്ന് ശാലു ആ വീഡിയോയിൽ പറഞ്ഞിരുന്നു.