സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത രണ്ട് പേരാണ് ശാലിനിയും അജിത്തും. ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പണ്ടുമുതലേ വൈറൽ ആകുന്നത് ശാലിനിയുടെ സഹോദരി ശ്യാമിലി പങ്കുവയ്ക്കുമ്പോഴാണ്. ശ്യാമിലി സോഷ്യൽ മീഡിയയിൽ ഒക്കെ വളരെയധികം സജീവമാണ്. മലയാളത്തിൽ അഭിനയിച്ച ശ്യാമിലി ഈ മലയാളികൾക്കും വളരെയധികം പ്രിയങ്കരിയാണ്. അതുകൊണ്ടുതന്നെ ശ്യാമിലി പങ്കുവെക്കുന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രേക്ഷകർ അവരുടെ പ്രിയപ്പെട്ട ശാലിനിയെ കുറിച്ച് അറിഞ്ഞു കൊണ്ടിരുന്നത്.
ശാലിനിയുടെ വളർച്ചയും ലുക്കുമൊക്കെ മാറിയ മലയാളി പ്രേക്ഷകർ അറിഞ്ഞതും ശ്യാമിലിയിലൂടെ തന്നെയാണ്. എന്നാൽ കുറച്ചു ദിവസങ്ങളായി ശാലിനി സ്വന്തമായി അക്കൗണ്ട് തുടങ്ങി പോസ്റ്റുകൾ മറ്റും പങ്കുവയ്ക്കാൻ തുടങ്ങിയിരിക്കുന്നു. അത് ആരാധകരുടെ ഇടയിൽ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂരിഭാഗം ഭർത്താവിനോടൊപ്പം കുട്ടികളോടൊപ്പം ഉള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് അഭിനയിച്ചു തുടങ്ങി പിന്നീട് തമിഴിലേക്ക് എത്തി തമിഴിലെ സൂപ്പർതാരമായ അജിത്തിനെ വിവാഹം കഴിച്ച് തമിഴിലേക്ക് തന്നെ ചേക്കേറിയ ഒരു താരമാണ് ശാലിനി.
ഇപ്പോൾ ശാലിനി മകൻറെ ഫുട്ബോൾ കളി കാണാനായി കുടുംബസമേതം ഗ്രൗണ്ടിലേക്ക് എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ശാലിനിയും രണ്ടു മക്കളും അജിത്തും ഒരുമിച്ച് മകൻറെ ഫുട്ബോള കളി കാണാൻ എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ കുട്ടി ഷർട്ട് ഒക്കെ ഇട്ട് കീറിയ ജീൻസ് അണിഞ്ഞ് വളരെ സ്റ്റൈലിഷ് ആയി ലുക്കിലാണ് മകൻറെ കളി കാണാൻ ശാലിനി എത്തിയത്.
അതോടൊപ്പം സ്റ്റൈലിഷ് ലുക്കിൽ തന്നെയാണ് തല അജിത്തും എത്തിയത്. ഷോർട്സ് ആയിരുന്നു അജിത്തിന്റെ വേഷം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ ചിത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം ഇവരുടെ മകൾ അനൗഷ്കയും മലയാളികൾക്കും മറ്റ് സോഷ്യൽ മീഡിയ പ്രേക്ഷകർക്കും ഒക്കെ വളരെയധികം ഇഷ്ടമുള്ള താരപുത്രി തന്നെയാണ്. ഇപ്പോൾ ഈ കുടുംബ ചിത്രം തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.