സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയൽ ആണ് കനൽപ്പൂവ്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കനൽപ്പൂവിൻറെ ഷൂട്ടിംഗ് ലൊക്കേഷൻ തീക്കനലിലേക്കാൾ ചൂടിൽ പുകയുകയാണ്. അതിന് കാരണം ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ തീർത്തും അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ്. സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടിക്ക് സീരിയൽ സംവിധായകൻ നിന്നും ഒരു മോശം അനുഭവം ഉണ്ടായി. ലൊക്കേഷൻ വച്ച് നടിയോട് പലതവണ അപമാര്യാതയായി പെരുമാറിയ സംവിധായകന്റെ കരണക്കുറ്റി നോക്കി പുകയായിരുന്നു നടി. സംവിധായകൻ ടി എസ് സജിക്ക് ആണ് നടിയുടെ മർദ്ദനമേറ്റത്. ലൊക്കേഷൻ വച്ച് പലതവണ മോശമായി പെരുമാറിയ സംവിധായകന് ഒടുക്കം താരത്തിന്റെ തല്ല് ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.
പലതവണ വിലക്കിയിട്ടും ലൊക്കേഷനിൽ നടിയോട് അപമര്യാദയായി പെരുമാറുന്നത് സജി തുടർന്നു വരികയായിരുന്നു. തുടർന്ന് സംവിധായകൻ താരത്തെ കയറിപ്പിടിക്കാൻ ശ്രമിക്കവേ പിടിച്ചു തള്ളേണ്ട അവസ്ഥ വരെ കാര്യങ്ങൾ എത്തി. കോട്ടയം കുഞ്ഞച്ചൻ അടക്കമുള്ള സിനിമകൾ സമ്മാനിച്ച സുരേഷ് ബാബുവിന്റെ സഹോദരനാണ് സജി. സംഭവത്തിൽ ലൊക്കേഷനിൽ സഹകരിച്ചവരുടെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേസുമായി മുന്നോട്ടു പോവുകയാണെന്നും പിന്നീട് വിശദമായ പ്രതികരണം നൽകാമെന്നുമാണ് നടി അറിയിച്ചിരിക്കുന്നത്. ടി ആർ പി റേറ്റിങ്ങിൽ മികച്ച നിലയിൽ മുന്നോട്ടുപോകുന്ന സീരിയലാണ് കനൽപ്പൂവ്. സീരിയൽ ലൊക്കേഷൻ തല്ല് വിവാദമായതോടെ നടിയെ അനുകൂലിച്ച് ഒരുപക്ഷവും സംവിധായകനായി നിലകൊണ്ടു സീരിയൽ ഫ്രറ്റേണിറ്റിയും രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ മലയാളം സീരിയൽ ഫ്രറ്റേണിറ്റി യിലെ അംഗമായ സംഗീത മോഹൻ ഉൾപ്പെടെയുള്ളവർ നടിക്കൊപ്പം ആണ് ശക്തമായി നിലനിൽക്കുന്നത്. നിലവിൽ പോലീസ് കേസ് ഉള്ളതിനാൽ കേസുമായി തന്നെ നടി മുന്നോട്ടു പോകും എന്നാണ് വിവരം. കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിക്കുകയാണ് നടി ചെയ്തത് എന്നും സംവിധായകന് ചെറുത്തുനിൽക്കലിന്റെ ഭാഗമായി തല്ല് ലഭിച്ചു എന്നും ആണ് പുറത്തുവന്നിട്ടുള്ള വിവരം. ഇതിനിടെ സംവിധായകൻറെ അതിക്രമത്തിൽ സീരിയൽ ഫ്രട്ടേണിറ്റി നടപടി സ്വീകരിച്ചിട്ടില്ലെന്നും സംവിധായകനെ പിന്തുടരയാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൈരളി ടിവിയുടെ പ്രധാന ചുമതല വഹിക്കുന്ന സംവിധായകൻ അടക്കം സംഘടനാ ഭാരവാഹികളായ മൂന്നുപേരാണ് സംഭവത്തിൽ സംവിധായകന് പിന്തുണയുമായി രംഗത്തുവന്നിട്ടുള്ളത്.
നടിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിൽ ഇവർ മൂന്നുപേരും ആക്രമിക്ക് ഒപ്പമാണ് നിലനിൽക്കുന്നത്. വിഷയത്തിൽ ടി എസ് സജിയെ അടുത്തദിവസം പോലീസ് വിശദമായി തന്നെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകനിൽ നിന്നും താരത്തിന് പല രീതിയിലും ഉള്ള ബുദ്ധിമുട്ടുകളും നേരിട്ട് വരികയായിരുന്നു. പിന്നാലെയാണ് പരസ്യമായി തല്ലി പ്രതികരിക്കുന്ന ഘട്ടത്തിലേക്ക് നടി എത്തിയത്. പലതവണ സംവിധായകനെ പരസ്യമായി തന്നെ ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുത് എന്ന് നടി വിലക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സഹതാരങ്ങൾക്കും അറിയാം. ഒടുവിൽ ആ അതിർത്തികളെല്ലാം ലംഘിച്ച് നടിയെ കയറി പിടിക്കാൻ ശ്രമിച്ചപ്പോഴാണ് നടി പിടിച്ചു തള്ളുകയും സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തത്.