ഇന്ത്യൻ സംഗീത ലോകത്തിൻറെ എക്കാലത്തെയും അഭിമാനമായ ഇന്ത്യയ്ക്ക് ലോകത്തിനു മുന്നിൽ അഭിമാനത്തോടെ എടുത്തു കാണിക്കാവുന്ന അതുല്യപ്രതിഭയാണ് സാക്ഷാൽ എ ആർ റഹ്മാൻ. നിരവധി വർഷങ്ങളായി തുടരുന്ന അദ്ദേഹത്തിൻറെ സംഗീത ജീവിതത്തിലൂടെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത ഹിറ്റുകളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്.തൻറെ സംഗീത ജീവിതത്തിൽ 30 സുവർണ്ണ വർഷങ്ങൾ പിന്നിട്ട് ഓസ്കാർ വേദിയിൽ വരെ എത്തിയ ഈ പ്രതിഭ ലോകമെമ്പാടും നിരവധി വേദികളിൽ തന്റെ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ എ ആർ റഹ്മാൻ ഏറ്റവും അവസാനമായി ചെയ്ത ട്വീറ്റ് ആണ് ചർച്ചയാകുന്നത്.പൂനയിൽ വച്ച് ഏറ്റവും അടുത്തതായി താൻ നടത്താൻ പോകുന്ന ഒരു സംഗീത പരിപാടിയുടെ പോസ്റ്ററാണ് അദ്ദേഹം ട്വീറ്റിലൂടെ പങ്കുവെച്ചത്. മാർച്ച് മാസം ഏഴാം തീയതിയാണ് ഈ സംഗീത പരിപാടി നടക്കുക.ഈ ടീറ്റിന് രാജ്യശ്രീ എന്ന ആരാധിക നൽകിയ റീ ട്വീറ്റും അതിന് എ ആർ റഹ്മാൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.’സാര്‍,ചെന്നൈ എന്ന പേരില്‍ ഒരു സിറ്റിയുണ്ട്,ഓര്‍മ്മയുണ്ടോ?. ഇത്തരത്തിൽ ആയിരുന്നു ആരാധികയുടെ റീ ട്വീറ്റ്.
വൈകാതെ തന്നെ സാക്ഷാൽ എ ആർ റഹ്മാൻ ആരാധികയുടെ ഈ ചോദ്യത്തിന് മറുപടിയുമായി എത്തി. ചെന്നൈയിൽ ഒരു സംഗീത പരിപാടി നടത്തുന്നതിന് നിരവധി സർക്കാർ അനുമതികൾ ലഭിക്കേണ്ടതുണ്ട്.അത് ലഭിക്കാത്തതിനാൽ ആണ് പരിപാടി വൈകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.’പെര്മിഷന്,പെര്മിഷന്,പെര്മിഷന്, ആറുമാസത്തെ നടപടികൾ’.ഇത്തരത്തിൽ ആയിരുന്നു ആരാധികയുടെ ട്വീറ്റിന് എ ആർ റഹ്മാന്റെ മറുപടി.വളരെ കാലമായുള്ള ആരാധകരുടെ കാത്തിരിപ്പാണ് രാജ്യശ്രീയുടെ ട്വീറ്റിലൂടെ പുറത്തുവന്നത്.
പിന്നാലെ നിരവധി ആരാധകരാണ് തങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്തുവന്നത്.ഇതിനു മുൻപ് കോവിഡിന് വരുന്നതിനു മുൻപ് മാത്രമായിരുന്നു ചെന്നൈയിൽ എ ആർ റഹ്മാന്റെ ഒരു സംഗീത പരിപാടി അരങ്ങേറിയത്.ചെന്നൈയിലെ സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനങ്ങളിൽ കുറിച്ചും പല ആരാധകരും കുറ്റങ്ങൾ ട്വീറ്റിന് താഴെ ഉന്നയിക്കുന്നുണ്ട്.അതേസമയം പോയവർഷം എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ എല്ലാം ഹിറ്റായിരുന്നു.അതില്‍ പ്രധാനം പൊന്നിയില്‍ സെല്വനിലേയും,വെന്തു തുണിത കാട് എന്നിവയിലെ പാട്ടുകളായിരുന്നു.