മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് നടി ആര്യ. ആര്യ എന്ന നടിയെക്കാൾ മലയാളികൾക്ക് ഏറെ ഇഷ്ടം ആര്യ എന്ന അവതാരികയാണ്. ഏഷ്യാനെറ്റിൽ കുറിയധികം നാൾ സംപ്രേഷണം ചെയ്ത ഒരു പരിപാടിയാണ് ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിൽ രമേശ് പിഷാരടിയുടെ ഭാര്യ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചിരുന്നത്. പിഷാരടിയുടെ ഭാര്യയായി ആര്യ വിലസിയത് ഏഷ്യാനെറ്റ് ഒരുപാട് നാളുകളാണ്. അതുകൊണ്ടുതന്നെ പിഷാരടിയുടെ യഥാർത്ഥ ഭാര്യയാണ് ആര്യ എന്നുവരെ ചിന്തിച്ചവരുണ്ട് എന്ന് ആര്യയും പിഷാരടിയും ഒക്കെ അഭിമുഖങ്ങളിൽ എത്തി പറഞ്ഞിട്ടുണ്ട്.
ആര്യയെ ഹിറ്റാക്കി മാറ്റിയത് ബഡായി ബംഗ്ലാവ് തന്നെയാണ്. ഇപ്പോൾ ആര്യ ആര്യയുടെ മകൾ റോയയെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. റോയയുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് ആര്യ. അതിന് പിന്നാലെ റോയയുടെ കാര്യങ്ങൾ ഞാനും അവളുടെ അച്ഛനും കൂടിയാണ് ചെയ്യുന്നതെന്ന് അതും തീരുമാനിക്കുന്നത് എന്നും പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഞാനൊരു സിംഗിൾ മദർ ആണ് പക്ഷേ അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ അവളുടെ അച്ഛനും അർഹതയുണ്ടല്ലോ.
ഇങ്ങനെ പറയുന്ന ആര്യയ്ക്ക് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. ഞാൻ ഔദ്യോഗികമായി ഒരു സിംഗിൾ മദർ ആണെങ്കിലും മകളെ ഒറ്റയ്ക്കാണ് വളർത്തിയത് എന്ന അവകാശവാദം ഉന്നയിക്കാൻ എനിക്ക് കഴിയില്ല എന്നാണ് ആര്യ പറയുന്നത്. കാരണം അവളുടെ എല്ലാകാര്യത്തിലും അവളുടെ അച്ഛന് രോഹിത്തും കൂടെയുണ്ട്. ഞങ്ങൾ ഒരുമിച്ച് തന്നെയാണ് റോയയെ വളർത്തുന്നത്. രോഹിത് ബാംഗ്ലൂരിൽ ആണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് റോയ അവിടെ പോയി നിൽക്കും. പിന്നെ എന്നും അവർ വീഡിയോ കോളിൽ സംസാരിക്കും. അവൾക്ക് അച്ഛനെ മിസ്സ് ചെയ്യേണ്ട ഒരു സാഹചര്യം പോലും ഉണ്ടാകുന്നില്ല. കാരണം കാണണമെന്ന് തോന്നുമ്പോഴൊക്കെ അവർ തമ്മിൽ കാണാറുണ്ട് അവർ പുറത്തു പോകാറുണ്ട് അവൾ എന്നെ വിട്ട് അവളുടെ അച്ഛന്റെ അരികിൽ പോയി നിൽക്കാറുണ്ട്.
അച്ഛൻറെ വീട്ടുകാരുമായി വളരെ അടുത്ത ബന്ധമാണ് അവൾക്ക് ഇപ്പോഴും ഉള്ളത്. അർച്ചന അതായത് ഭർത്താവിന്റെ സഹോദരിയുമായി വളരെ അടുപ്പം തന്നെയാണ് റോയ മോൾക്ക് ഉള്ളത്. അമ്മ എന്ന നിലയിൽ ഞാൻ ഏറ്റവും സംതൃപ്തയാണെന്ന് ആര്യ എപ്പോഴും പറയും. അതുപോലെ ആര്യ പറയുന്ന മറ്റൊരു കാര്യമാണ് ഞാൻ ഈ ലോകത്ത് എപ്പോഴാണ് ഏറ്റവും സന്തോഷവതിയായിരിക്കുന്നതെന്ന് ചോദിച്ചാൽ എൻറെ മകൾ ജനിച്ച ദിവസമാണ്. അവളെന്റെ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ്.
അവൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ്. ജനിച്ച ദിവസം ഞാൻ ഒരിക്കലും മറക്കില്ല ആ ദിവസം തന്നെയാണ് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഉള്ള ദിവസം. അത് ഞാൻ മറ്റാരെക്കാളും ആഘോഷിക്കണമെന്നത് എൻറെ സെൽഫിഷ്നസ്സ് ആണ്. അത് ഞാൻ അങ്ങനെ തന്നെ ചെയ്തിരിക്കും എന്നാണ് ആര്യ പറയുന്നത്.