കസ്തൂരിമാനിലെ കാവ്യയായി മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നടി റബേക്ക സന്തോഷ്. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ക്യൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതോടെ തന്നെ റെബേക്ക സോഷ്യൽ മീഡിയയിലും ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. റബേക്കയുടെ വിവാഹവും വിവാഹ ആഘോഷവും ഇന്നും മലയാളികൾക്ക് ഓർമ്മയുണ്ട്. മലയാളികൾ ആഘോഷമാക്കിയ ഒരു വിവാഹം തന്നെയായിരുന്നു റബേക്കയുടെയും ഭർത്താവ് ശ്രീജിത്തിന്റെയും. ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായതുകൊണ്ട് തന്നെ രണ്ടുപേരുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.
ഇപ്പോൾ റബേക്ക പങ്കുവെച്ചിരിക്കുന്ന ഒരു വിശേഷമാണ് വൈറൽ ആകുന്നത്. എന്നാൽ തനിക്ക് ഈ ആഴ്ച വളരെയധികം സന്തോഷമാണെന്ന് പറയുന്നു. രണ്ട് വിശേഷങ്ങളാണ് താരത്തിന് പങ്കുവെക്കാൻ ഉള്ളത്. താരം പങ്കുവെക്കുന്ന ആദ്യത്തെ വിഷയം താരത്തിന്റെ സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ ഒന്നാമത് എന്നതാണ്. രണ്ടാമത്തെ വിഷയം റബേക്ക പുതിയ ഒരു തുടക്കം കുറിച്ചിരിക്കുകയാണ്. റബേക്ക പുതുതായി ഒരു ബുട്ടീക്ക് തുടങ്ങിയ സന്തോഷവും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി അറിയിച്ചിട്ടുണ്ട്. കസ്തൂരിമാൻ എന്ന സീരിയലിലൂടെ വന്നതുകൊണ്ട് തന്നെ ഇന്നും ആ സീരിയൽ കാണുമ്പോൾ റബേക്കയെ ഓർമ്മ വരും എന്നാണ് ആരാധകർ തന്നെ പറയുന്നത്.
അതുമാത്രമല്ല റബേക്കയ്ക്ക് ധാരാളം ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോൾ പുതിയ ആരംഭം എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിലാണ് റബേക്ക ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചയായി ഇപ്പോൾ ട്രെൻഡിങ്ങിൽ ഒന്നാമതാണ് റബേക്ക അഭിനയിക്കുന്ന സീരിയൽ. യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയയിലും എല്ലാം ഈ ചാനലിലൂടെ തന്നെ ഈ സീരിയൽ മലയാളികൾ ഏറ്റെടുത്തു. അതിന് പിന്നാലെ പുത്തൻ സന്തോഷം കൂടി ആരാധകർ എടുത്തിരിക്കുന്നു.