മലയാളികൾക്ക് അവതാരിക എന്ന പേര് കേട്ടാൽ ആദ്യം ഓർമ്മ വരുന്നത് രഞ്ജിനി ഹരിദാസിനെ തന്നെയായിരിക്കും. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് രഞ്ജിനി.
ഇപ്പോഴും ഓരോ പരിപാടികളിലും രഞ്ജിനി അവതാരികയായി എത്താറുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം തന്നെയല്ല വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. തൻറെ യൂട്യൂബ് ചാനലിലൂടെയും താരം തൻ്റെ വീഡിയോകൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു രഞ്ജിനിയുടെ സഹോദരൻറെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞതിനുശേഷം രഞ്ജിനിയുടെ സഹോദരൻറെ ഭാര്യ രഞ്ജിനിയെ പറ്റി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകശ്രദ്ധ നേടുന്നത്. “ചേച്ചിയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. ചേച്ചി എനിക്ക് ഒരു നാത്തൂൻ മാത്രമല്ല. എൻറെ സ്വന്തം ചേച്ചി തന്നെയാണ്.”എന്നാണ് രഞ്ജിനിയുടെ സഹോദരൻറെ ഭാര്യ ബ്രീസ പറഞ്ഞത്. മലയാളികൾക്ക് റിയാലിറ്റി ഷോ, ആങ്കറിംഗ് എന്നൊക്കെ പറയുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം സ്പർശിച്ച ഐഡിയ സ്റ്റാർ സിംഗർ തന്നെയാണ്.
അതൊരു റിയാലിറ്റി ഷോ ആയിരുന്നെങ്കിലും സീസൺ പലതും പിന്നിട്ട് ഇന്നും ഏഷ്യാനെറ്റിൽ സജീവമായിരിക്കുകയാണ്. എന്നാൽ അത്ര അവതാരകർ വന്നു പോയാലും രഞ്ജിനിക്ക് പകരം വെക്കാൻ ഒന്നും ഇല്ല, ആരുമില്ല എന്ന് തെളിയിച്ചു. അവതരണത്തിലെ ഒരു പുതിയ തലം തന്നെയാണ് രഞ്ജിനി ഹരിദാസ് എന്ന ആങ്കറും മോഡലും നമുക്ക് കാണിച്ചു തന്നത്. അങ്ങനെ ഒരു അവതാരകയുടെ യൂട്യൂബ് വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ബിഗ് ബോസ് മലയാളം ആദ്യ സീസണ് മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ശ്രദ്ധേയയായിരുന്നു.