മലയാളികൾക്ക് വളരെ ഇഷ്ടമുള്ള താരകുടുംബം ആയിരുന്നു ജിഷിന്റെയും വരദയുടെയും. ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആവാറുണ്ടായിരുന്നു. ഓൺ സ്ക്രീനിൽ വില്ലനും നായികയും ആയിരുന്നവർ ജീവിതത്തിൽ നായകനും നായികയും ആയി മാറുകയായിരുന്നു. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം ആരാധകർക്കിടയിൽ ചർച്ചയായ വിഷയം ആയിരുന്നു.
സീരിയൽ ലോകത്തെ താരങ്ങളാണ് ജിഷിനും വരദയും. സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും വരദ സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ജിഷിനും ആരാധകരുടെ ഇഷ്ടം നേടുന്നത് സീരിയലിലൂടെ തന്നെയാണ്. ഇരുവരുടെയും വിവാഹബന്ധം വേർപെടുത്തലിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞതാണ്. ഇപ്പോഴിതാ ജിഷിൻ്റെ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആഗ്രഹങ്ങളെ കുറിച്ചാണ് ജിഷിൻ പുതിയ പോസ്റ്റിൽ പറയുന്നത്.
ഓർമ്മകളിൽ ചിലത് സ്വപ്നങ്ങളാണ് സ്വപ്നങ്ങളിൽ ചിലത് ആഗ്രഹങ്ങളാണ്. ആഗ്രഹങ്ങളിൽ ചിലത് പ്രതീക്ഷകളാണ്. ആ പ്രതീക്ഷകളാണ് ജീവിതം എന്ന് കുറിച്ച് കൊണ്ടാണ് ആരാധകർക്ക് ശുഭദിനം നേർന്നുകൊണ്ട് ജിഷിൻ പോസ്റ്റ് പങ്കുവെച്ചത്. താരത്തിന്റെ പോസ്റ്റിന് മറുപടിയായി നിരവധി ആളുകൾ എത്തിയിട്ടുണ്ട്. തൻറെ ചിത്രം താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജിഷിനും വരദയും 2014ൽ വിവാഹിതരായവരാണ്.
തുടക്കത്തിൽ ഉണ്ടായ സൗഹൃദം പിന്നീട് പ്രണയമായി മാറി അത് വിവാഹത്തിലേക്ക് എത്തി. ഇരുവരുടെയും വിവാഹം മലയാളികൾ ആഘോഷമാക്കിയിരുന്നു. മലയാളികൾക്ക് പ്രിയപ്പെട്ട താരതകൾ ജീവിതത്തിലും ഒന്നിക്കുന്നത് പ്രേക്ഷകർക്ക് ഇഷ്ടമുള്ള കാര്യമാണ്. അതേസമയം ഇവർ പിരിയുന്നു എന്ന വാർത്ത വന്നപ്പോൾ മലയാളികൾക്ക് വളരെ സങ്കടം ആയിരുന്നു. ഇരുവരും സീരിയലിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ്. ഇരുവരും വേർപിരിയുന്നു എന്ന വാർത്ത പ്രേക്ഷകർക്ക് വിശ്വസിക്കാനായില്ല.
ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും തമ്മിൽ അകന്നാണ് കഴിയുന്നത് എന്നത് വരദ തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളിൽ നിന്നും വ്യക്തമാണ്. വരദ പങ്കുവെക്കുന്ന വീഡിയോകളിൽ ജിഷിനെ കാണാറില്ല അതുപോലെ തന്നെ ജിഷനെക്കുറിച്ച് വരദ ഒന്നും പറയാറുമില്ല. അതുകൊണ്ടുതന്നെയാണ് ഇരുവരും തിരിഞ്ഞാണ് താമസിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുപോലെതന്നെ വീഡിയോയിൽ എല്ലാം കാണുന്നത് വരദയുടെ വീട്ടിലെ വിശേഷങ്ങളാണ്.
ഭർത്താവിൻറെ വീട്ടിലെ വിശേഷങ്ങളെക്കുറിച്ച് ആരാധകർ കമൻറ് ചെയ്താൽ പോലും വരദ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അതുപോലെതന്നെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം അവരുടെ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ ആരാധകർ ഇവർ പിരിയുകയാണ് എന്ന് ഉറപ്പിച്ചു. എന്നാൽ ഇരുവരും ഇതുവരെ അതിനെക്കുറിച്ച് പ്രതികരിച്ചു എത്തിയിട്ടില്ല. ഇരുവരും പിരിയാതിരിക്കാൻ ആണ് ആരാധകർ കാത്തിരിക്കുന്നത്.