പുത്തൻ വീടിൻറെ പാലുകാച്ചൽ ആഘോഷമാക്കി നടി മഞ്ജു പത്രോസ്. മിനി സ്ക്രീനിലൂടെ വന്നു സിനിമയിൽ ചുവടുപിടിക്കുന്നവർക്ക് പ്രേക്ഷക മനസ്സിൽ പ്രത്യേക സ്ഥാനവും സ്നേഹവും കാണും. അത്തരത്തിൽ തന്നെയാണ് മഞ്ജു പത്രോസ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ഒരു സാധാരണക്കാരി വീട്ടമ്മയായി റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു ഇന്ന് അറിയപ്പെടുന്ന നടിയാണ്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയശേഷം നിരവധി നെഗറ്റീവ് കമൻറുകൾ നേരിടേണ്ടി വന്നെങ്കിലും തന്റെ ജീവിതം മാറിമറിഞ്ഞത് ബിഗ് ബോസിന് ശേഷമാണെന്ന് മഞ്ജു പറയുന്നു.
നിരവധി സാമ്പത്തിക പ്രശ്നങ്ങളും ബാധ്യതകളും ഉണ്ടായിരുന്ന മഞ്ജുവിന് അതെല്ലാം വീട്ടാനായത് ബിഗ് ബോസിലൂടെ ലഭിച്ച വരുമാനത്തിലൂടെയാണ്. ഇപ്പോഴിതാ വർഷങ്ങളായുള്ള സ്വന്തം വീട് എന്ന മഞ്ജുവിന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. മഞ്ജുവിന്റെ വീടിന്റെ പാലുകാച്ചൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. മഞ്ജുവിന്റെ ബന്ധുക്കളും സെലിബ്രിറ്റി സുഹൃത്തുക്കളും എല്ലാം വീഡിയോയിൽ ഉണ്ട്. അതേസമയം ജീവിതത്തിൽ ഇത്രയും വലിയൊരു സ്വപ്നം പൂവണിഞ്ഞിട്ടും ഭർത്താവായ സുനിച്ചൻ കൂടെയില്ലല്ലോ എന്നാണ് കമൻറുകൾ ഏറെയും.
വീട് കിട്ടിയപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു, വെറുതെ ഒരു ഭർത്താവ്, സുനിച്ചൻ എവിടെ എന്നിങ്ങനെയുള്ള കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ അധികവും. ഇപ്പോൾ ഇതാ ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മഞ്ജു പത്രോസ്. സുനിച്ചൻ നാട്ടിൽ ഇല്ല. ഗൾഫിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞമാസം നാട്ടിൽ വന്ന് പോയതേയുള്ളൂ. ജോലിയും ഷോകളും ആയി ഷാർജയിൽ തിരക്കിലാണ് സുനിച്ചൻ. നാട്ടിലുള്ളപ്പോൾ വീടുപണിയുടെ എല്ലാ കാര്യങ്ങളും നോക്കിയതും അദ്ദേഹം തന്നെയാണ്. ആളുകൾ ഞങ്ങളെ പലതവണ ഡിവോഴ്സ് ചെയ്യിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ ഇത്തരം ചോദ്യങ്ങൾ തനിക്കൊരു പുത്തരിയല്ലെന്ന് മഞ്ജു പത്രോസ് പ്രതികരിച്ചു.