ഇന്ന് നമ്മുടെ നാട്ടിൽ ഏറി വരുന്ന ഒന്നാണ് ഭക്ഷ്യവിഷബാധ. ഭക്ഷ്യ വിഷബാധയേറ്റ് നമ്മുടെ ചുറ്റുമുള്ള പലരും നമ്മളെ അകന്നു പോയി. എന്നാൽ ഇതിനെതിരെ പോരാടാൻ ചില കുറുക്കുവഴികൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി ചായ. ഇഞ്ചി ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ മാറ്റുന്നതിനും വയറിന് ആശ്വാസം നൽകുന്നതിനും സഹായിക്കും. അതുപോലെ തന്നെ ഇഞ്ചിനീരിൽ ഉപ്പിട്ട് കുടിക്കുന്നതും ദഹന പ്രശ്നങ്ങൾ മാറ്റാൻ സഹായകമാണ്. പുതിനയിലയും ദഹനത്തിന് നല്ലതാണ്. കുരുമുളകും പുതിനയിലയും ഇട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന ചായ അല്ലെങ്കിൽ വെള്ളം കുടിക്കുന്നത് ഭക്ഷ്യവിഷബാധ മാറ്റിയെടുക്കാൻ ഉത്തമമാണ്.
ആൻറി ബാക്ടീരിയൽ, ആന്റിവൈറൽ, ആൻറി ഇൻഫ്ളമേറ്ററി ഘടകങ്ങളാൽ സമ്പന്നമായ ഒന്നാണ് നാരങ്ങ. അതുകൊണ്ടുതന്നെ ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നതും ശരീരത്തിലെ വിഷബാധയെ മാറ്റിയെടുക്കാൻ സഹായകമാണ്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ആപ്പിൾ സൈഡർ വിനഗർ. ഇത് ആഹാരത്തിൽ ചേർത്ത് കഴിക്കുന്നത് വിഷബാധ കുറയ്ക്കും.
അതുപോലെതന്നെ ആരോഗ്യത്തിന് വളരെ ഉപകാരപ്രദമായ ഒന്നാണ് തുളസി. തുളസിയിലുള്ള ഔഷധഗുണങ്ങൾ വയറിൻറെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും. വാഴപ്പഴത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വയറിലെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കും. ആൻറി ബാക്ടീരിയൽ പ്രോപ്പർട്ടീസ് അടങ്ങിയിരിക്കുന്ന ഒരു ആഹാരപദാർത്ഥം ആണ് തൈര്.
തൈര് കഴിക്കുന്നത് മൂലം വയറ്റിലെ അസ്വസ്ഥതകളെ ശാന്തമാക്കാൻ ഗുണകരമാണ്. വയറ്റിലെ വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ ഉത്തമമായ ഒന്നാണ് ജീരകം. ഇതിനായി ജീരകം കുറച്ചെടുത്ത് ചവച്ചരച്ച് കഴിച്ചാൽ മാത്രം മതിയാകും. ആൻറി ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് വെളുത്തുള്ളി. അതുകൊണ്ടുതന്നെ ഭക്ഷ്യവിഷബാധ അകറ്റാൻ വെളുത്തുള്ളി ഉപകാരപ്രദമാണ്.