ഇഷ്ടം അടക്കമുള്ള സിനിമകളിൽ അഭിനയിച്ച മലയാളികൾക്ക് സുപരിചിതയായി മാറിയ മുഖമാണ് നടി ജയ സുധയുടെത്. ഇഷ്ടത്തിൽ നെടുമുടി വേണുവിന്റെ കാമുകി ശ്രീദേവി ടീച്ചർ ആയാണ് ജയ സുധ അഭിനയിച്ചത്. അതിനുമുമ്പ് 1970 കാലഘട്ടത്തിൽ ചില മലയാള സിനിമകളിൽ കൂടിയും ജയ സുധ അഭിനയിച്ചിട്ടുണ്ട്. നിർമ്മാതാവ് കൂടിയായ ജയ സുധ ഏറെയും സിനിമകൾ ചെയ്തിരിക്കുന്നത് തെലുങ്കിലും തമിഴിലുമാണ്. ബാരിസ് ആണ് ജയ സുധ അഭിനയിച്ച ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ വിജയിയുടെ അമ്മ വേഷമാണ് ജയ സുധ ചെയ്തിരിക്കുന്നത്. വൻ പ്രേക്ഷക പിന്തുണയുമായി വിജയ്ച്ചിത്രം പാരീസ് കുതിച്ചു കൊണ്ടിരിക്കുകയാണ്.
വളരെ ചെറിയ പ്രായം മുതൽ ജയ സുധ അഭിനയിക്കുന്നുണ്ട്. നാച്ചുറൽ ആർട്ടിസ്റ്റ് എന്നാണ് ജയ സുധയെ സിനിമ പ്രേമികൾ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോൾ താരം കൂടുതലും അമ്മ വേഷങ്ങളും ക്യാരക്ടർ റോളുകളും ആണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ജയ സുധയെ കുറിച്ചുള്ള പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിലും സിനിമ പ്രേമികൾക്കിടയിലും വലിയ ചർച്ചയാകുന്നത്. ജയ സുധ 64 വയസ്സിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഏതൊരു ഇവന്റിലും ജയ സുധ പങ്കെടുക്കാൻ എത്തിയാലും ഒപ്പം ഒരു അമേരിക്കക്കാരൻ ഉണ്ടാകാറുണ്ട്.
നിരവധി പരിപാടികളിൽ ഇരുവരെയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെയാണ് താരത്തിനൊപ്പം ഉള്ള അജ്ഞാതനെ കുറിച്ച് പാപ്പരാസികൾ അന്വേഷിച്ചു തുടങ്ങിയത്. അടുത്തിടെ ഒരു പ്രീ റിലീസിന് പങ്കെടുക്കാൻ എത്തിയപ്പോഴും അജ്ഞാതനായ ആ വിദേശി ഉണ്ടായിരുന്നു. തെലുങ്ക് സിനിമകളിലാണ് കൂടുതൽ അഭിനയിച്ചതെങ്കിലും ജയ സുധ ജനിച്ചത് തമിഴ്നാട്ടിലാണ്. അമ്മയും നടിയായിരുന്നു. രാജേന്ദ്രപ്രസാദ് എന്ന വ്യക്തിയുമായി ആയിരുന്നു ജയ സുധയുടെ ആദ്യവിവാഹം. ആ വിവാഹ ജീവിതം അധികകാലം നീണ്ടു നിന്നില്ല. ഇരുവരും വിവാഹമോചിതരായി.
ശേഷം 1985ൽ നിതിൻ കപൂറിനെ ജയ സുധ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ നടിക്ക് രണ്ട് മക്കളും ഉണ്ട്. തനിക്കൊപ്പം ഉള്ള ആജ്ഞാതനെ കുറിച്ചുള്ള വാർത്തകൾ നിരന്തരം വരാൻ തുടങ്ങിയതോടെ അടുത്തിടെ ജയ സുധ മൂന്നാം വിവാഹം ഉടൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിശദീകരണം നൽകി. അദ്ദേഹം ഒരു അമേരിക്കക്കാരനാണ്. എൻറെ ജീവചരിത്രം സിനിമയാക്കാൻ ആണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇൻഡസ്ട്രിയിലെ എൻറെ പ്രാധാന്യത്തെക്കുറിച്ച് അറിയാനാണ് എല്ലാ പരിപാടികളിലും അദ്ദേഹം എന്നോടൊപ്പം പങ്കെടുക്കുന്നത്.
അടുത്തിടെ സിനിമയിൽ നിന്ന് ഇടവേള കുറച്ചുകാലം അമേരിക്കയിൽ താമസിച്ചിരുന്നു ജയ സുധ. ഗവേഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം എന്നെക്കുറിച്ച് ഇൻറർനെറ്റിൽ കണ്ടെത്തിയത്. അങ്ങനെയാണ് കൂടുതൽ അറിയാൻ ഇന്ത്യയിൽ എത്തിയത്. അല്ലാതെ മറ്റൊന്നുമില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 2017 ലാണ് ജയസുധയുടെ രണ്ടാം ഭർത്താവ് നിതിൻ കപൂർ ആത്മഹത്യ ചെയ്തത്.