ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ് രക്ഷിതാക്കൾ ആണ് സഹദും ദിയയും. കഴിഞ്ഞദിവസം ആയിരുന്നു ഇരുവരുടെയും കുഞ്ഞിൻറെ പേരിടൽ ചടങ്ങ്. ട്രാൻസ്പങ്കാളികളായ സിയാ പവലും സഹദ് ഫാസിലും ചേർന്നാണ് കുഞ്ഞിന് സബിയാ സഹദ് എന്ന പേരിട്ടത്. വനിതാദിനത്തിൽ തൊണ്ടയാട് എജിപി ഹാളിൽ നടന്ന ചടങ്ങിൽ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. എന്നാൽ ഇപ്പോൾ ഇതാ കുഞ്ഞിനൊപ്പമുള്ള ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നിറയെ റോസാപ്പൂക്കളുടെ ഇടയിൽ ശരീരം ഒരു ഷാൾ കൊണ്ട് മറച്ച് കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ചിരിക്കുന്ന ഇവരുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. പ്രകാശിക്കുന്നവൾ എന്ന അർത്ഥത്തോടു കൂടിയാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞു ജനിച്ചതിനു ശേഷം ഒരു ഇരട്ടിമധുരം പോലെ ജീവിതം നല്ല കളർഫുൾ ആയി മുന്നോട്ടു പോവുകയാണ്.
നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം ഇരുവർക്കും ഒരു പെൺകുഞ്ഞാണ് ജനിച്ചത്. കുഞ്ഞിന്റെ മുഖം കാണിച്ചു ഉള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ ഇവർ പങ്കുവെച്ചിരുന്നില്ല. കേന്ദ്ര സർക്കാരിൻ്റെ ഐഡന്റിറ്റി കാറിലുള്ള ട്രാൻസ് വുമണും ട്രാൻസ് മെന്നും ആണ് സിയാ പവലും സഹദും.
അതുകൊണ്ടുതന്നെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻറെ സ്ഥാനത്ത് സഹദിന്റെ പേരും അമ്മയുടെ സ്ഥാനത്ത് സിയയുടെ പേരും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഇരുവരും പറയുന്നത്. പ്രസവശേഷം ഇത്രയും നാൾ ബെഡ് റെസ്റ്റിൽ ആയിരുന്നു സഹദ്. മൂന്നുമാസത്തോളം റസ്റ്റ് എടുക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്. അത് അങ്ങനെ തന്നെ പിന്തുടരും എന്ന് സഹദ് പറയുന്നു.