ഫിക്ഷൻ ചിത്രങ്ങൾ ഏറ്റവും നല്ല ബെസ്റ്റ് ഡയറക്ടറിനുള്ള ഏഷ്യാ ക്രിയേറ്റീവ് അക്കാദമി അവാർഡ് ബേസിൽ ജോസഫിന് ലഭിച്ചതിൽ ഇതിൽ കൂടുതൽ സന്തോഷിക്കുന്ന വേറൊരു നടനോ സഹപ്രവർത്തകനോ ഉണ്ടോ എന്ന് തോന്നിപ്പോകും ടോവിനോയുടെ സന്തോഷം കാണുമ്പോൾ. കഴിഞ്ഞദിവസം ബേസിലിനെ ലഭിച്ച അംഗീകാരത്തെ ആഘോഷമാക്കാൻ ഒരു കേക്ക് മുറിക്കൽ ആഘോഷമൊക്കെ “അജയന്റെ രണ്ടാം മോഷണം” എന്ന ചിത്രത്തിലെ സെറ്റിൽ വച്ച് നടന്നിരുന്നു.
ബേസിൽ ടോവിനോ കോംബോ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമുള്ളതാണ്. മിന്നൽ മുരളിയിലും ഈ ഒരു കോംബോ തന്നെയായിരുന്നു. പക്ഷെ ഈ ഒരു കോമ്പോ കാണുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് ദാസനും വിജയനും പോലൊരു ഹിറ്റ് കോംബോ ആണ് ഇത് എന്ന്. ഇനിയങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ബേസിലിന് ലഭിച്ചതു പോലുള്ള അംഗീകാരങ്ങൾ ടോവിനോടും ലഭിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.
പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുന്നതിനേക്കാൾ വലിയ അംഗീകാരം ഒന്നുമില്ല. ആ ഒരു അംഗീകാരം നേരത്തെ തന്നെ ഇരുവർക്കും ലഭിച്ചതാണ്. ഈയൊരു അംഗീകാരത്തെ തുടർന്ന് വളരെ ഹൃദയം തൊടുന്ന വാക്കുകൾ കുറിച്ചുകൊണ്ടാണ് ബെയ്സിലിനെ ടോവിനോ ആശംസിച്ചിരിക്കുന്നത്. ‘ഒരു സുഹൃത്ത് എന്ന നിലയിലും അവൻറെ സംവിധാനത്തിൽ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിൽ ജോസഫിന്റെത്.
ഒരുപക്ഷേ ഈ അവാർഡ് വാങ്ങികഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെ ആയിരിക്കും. മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തം ആയിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങൾ ഏറെയാണ് വളരുക വളരുക മാനം മുട്ടെ വളരുക.’എന്നായിരുന്നു ലഭിച്ച അംഗീകാരത്തിന് ആശംസകൾ നേർന്നുകൊണ്ട് ടോവിനോ കുറിച്ചത്.