ഏറെ ജനപ്രീതി ആർജ്ജിച്ച പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളോടും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. പതിവ് കണ്ണീർ സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി ഹ്യൂമറിന് പ്രാധാന്യം നൽകിക്കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പരമ്പരയാണ് ഉപ്പും മുളകും. അതുകൊണ്ടുതന്നെ ഏതു പ്രായത്തിലുള്ളവർക്കും ഏറെ ഇഷ്ടമാണ് ഉപ്പും മുളകും സീരിയൽ. സാധാരണ ഒരു കുടുംബത്തിലെ അമ്മയും അച്ഛനും മക്കൾക്കും ഇടയിൽ നടക്കുന്ന സംഭവങ്ങളെ വളരെ രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഉപ്പും മുളകിലും. പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങി. എന്നാൽ ചില കാരണങ്ങളാൽ ഈ സീരിയൽ കുറച്ചുനാളത്തേക്ക് നിർത്തപ്പെട്ടിരുന്നു.
അതിനുശേഷം ഉള്ള ഈ സീരിയലിന്റെ രണ്ടാം വരവ് ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തു. എന്നാൽ സീരിയലിലെ കുടുംബത്തിലെ മക്കളിൽ ഒരാളായ ശിവാനിയുടെ മാറ്റം ഏവരെയും ഞെട്ടിച്ചു. ശിവാനി എന്നുതന്നെയാണ് ആ കഥാപാത്രത്തിന്റെയും പേര്. താരം ഈ സീരിയലിൽ നിന്നും പിന്മാറിയത് ഏറെ ശ്രദ്ധേയമായിരുന്നു. ശിവാനി ഈ സീരിയലിൽ നിന്നും പിന്മാറിയതിന്റെ കാരണം ഒന്നും പുറത്തു വന്നില്ലായിരുന്നുവെങ്കിലും ഇപ്പോൾ പ്രേക്ഷകർ തന്നെ അതിൻറെ കാരണം കണ്ടെത്തി കഴിഞ്ഞു. ഇപ്പോൾ ശിവാനി ഉപ്പും മുളകില് നിന്നും പിന്മാറിയതിനുള്ള കാരണം ഒരു വിവാഹം നടക്കാൻ പോകുന്നു എന്നതാണ് എന്നാണ് പറയുന്നത്.
താരവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ആളുടെ വിവാഹമാണ് നടക്കാൻ പോകുന്നത് എന്നും ഇത് സംബന്ധിച്ച ചിത്രങ്ങളും വാർത്തകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ താരം ഉപ്പും മുളകിലും അഭിനയിക്കുന്നത് നിർത്തി എന്ന ഒരു റിപ്പോർട്ട് ഒരിടത്തും വന്നിട്ടില്ല. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി ശിവാനി ഇല്ല എന്നത് തന്നെയാണ് പ്രേക്ഷകർ സങ്കടമായി അറിയിച്ചിരിക്കുന്നത്. “നിങ്ങളെ ഡാൻസ് കളിക്കാൻ വിളിച്ചാൽ ഒരിക്കലും നിങ്ങൾക്കത് ഒഴിവാക്കാൻ കഴിയില്ല” എന്ന കുറുപ്പിനോടൊപ്പം താരം പങ്കെടുക്കുന്ന ഒരു വിവാഹ ചടങ്ങിലെ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഈ ചിത്രത്തിന് താഴെയാണ് ഭൂരിഭാഗം പേരും കമൻറ് ചെയ്തിട്ടുള്ളത്.
ഞങ്ങളുടെ റിക്വസ്റ്റ് ആണ് എത്രയും വേഗം ഉപ്പും മുളകിലേക്ക് തിരിച്ചുവരണം. വരുന്നില്ല എങ്കിൽ അതിനുള്ള കാരണം എങ്കിലും ഞങ്ങളോട് പറയണം എന്നൊക്കെയാണ് ആരാധകർ ഈ ചിത്രത്തിന് താഴെ കമൻറ് ചെയ്തിരിക്കുന്നത്. നമുക്ക് ഉപ്പും മുളകിലേക്ക് തിരിച്ചുവരാം ശിവാനി എന്നു പറഞ്ഞ് നിരവധി പേരാണ് കമൻറ് ചെയ്തിരിക്കുന്നത്. ശിവാനി ഉപ്പും മുളകിലെ അഭിനയം നിർത്തിയോ എന്നും ഇപ്പോഴുള്ള എപ്പിസോഡുകളിൽ കാണാനില്ലല്ലോ എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.