ബിഗ് ബോസ് ടെലിവിഷൻ പരിപാടിക്ക് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിലുള്ള സ്വാധീനം വളരെ വലുതാണ്. ഒരോ സീസണിലും നിരവധി പുതുതാരങ്ങളെയാണ് ഷോയിലൂടെ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.ഓരോ മത്സരാർത്ഥികൾക്കും അവരുടെതായ ആരാധകരും ഉണ്ടായിരിക്കും.സമൂഹത്തിലെ വിവിധ കോണുകളിൽ ഉള്ള ആളുകൾ ഒരുമിച്ച് പുറം ലോകവുമായി ബന്ധമില്ലാതെ ആണ് ബിഗ് ബോസ് ഗെയിം ഷോ നടക്കുക.മലയാളം,ഹിന്ദി,കന്നഡ,തെലുങ്ക്,തമിഴ് തുടങ്ങിയ ഭാഷകളിൽ ബിഗ് ബോസ് റിയാലിറ്റി ഷോ നടക്കുന്നുണ്ട്.ഇപ്പോൾ ബിഗ് ബോസ് അഞ്ചാം സീസണിന് തുടക്കം കുറിക്കുന്ന വേളയിൽ ആദ്യ സീസണിലെ മത്സരാർത്ഥി ഷിയാസ് കരീമിന്റെ ഒരു ഇൻറർവ്യൂ ആണ് ശ്രദ്ധ നേടുന്നത്.
തന്റെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ഷിയാസ് കരീം.യാതൊരുവിധ തയ്യാറെടുപ്പുകളും ഇല്ലാതെ അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്ത് ബിഗ് ബോസിലേക്ക് പോയ വ്യക്തിയാണ് താനെന്ന് ഷിയാസ് പറയുന്നു.ബിഗ് ബോസിൽ നിന്ന് പബ്ലിസിറ്റിക്കും പണത്തിനും ഉപരി ലഭിച്ച ഏറ്റവും വലിയ സ്വത്ത് ഏതെന്ന അവതാരികയുടെ ചോദ്യത്തിന് അത് തൻറെ സഹമത്സരാർത്ഥികളായിരുന്ന ശ്രീനിഷും പേർളിയുമായുള്ള സൗഹൃദം ആണെന്നാണ് ഷിയാസ് പറയുന്നത്.ഏതു രീതിയിലുള്ള കാര്യവും വിളിച്ച് സംസാരിക്കാൻ സാധിക്കുന്ന ഒരു സുഹൃത്താണ് ശ്രീനിഷ് എന്നും ഷിയാസ് പറയുന്നു.
തൻറെ സഹോദരനൊപ്പം താൻ അധികനാളൊന്നും ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നിട്ടില്ല.അതിലും കൂടുതൽ താനും ശ്രീനിഷും ഒരുമിച്ചാണ് ബിഗ് ബോസിൽ ചെലവഴിച്ചിരുന്നത്.അതുകൊണ്ടുതന്നെ ഒരു ചേട്ടൻ അനിയൻ എന്ന രീതിയിലുള്ള എന്തും തുറന്നു പറയാവുന്ന ഒരു ബന്ധം ഞങ്ങൾക്കിടയിൽ വന്നിട്ടുണ്ട്.പേർളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം പിന്നീടും കുറെ പേർ മാതൃകയാക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല.പ്രണയം എപ്പോഴും അങ്ങനെ വിജയിക്കണമെന്നില്ല.പേർളിയും ശ്രീനിഷും കല്യാണം കഴിക്കുന്നതിന്റെ തൊട്ട് മുമ്പത്തെ ദിവസം വരെ ആളുകൾ കുറ്റം പറഞ്ഞതിനെപ്പറ്റിയും ഷിയാസ് പറയുന്നു.ഈ കല്യാണം നടക്കില്ലെന്നും ബിഗ് ബോസിന് വേണ്ടി തട്ടിക്കൂട്ടിയ ഒന്നാണ് ഇതെന്നും പോലും ആളുകൾ പറഞ്ഞിരുന്നു.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന ചിലതരം കമന്റുകൾ വിഷമം ഉണ്ടാക്കുന്നതായും ഷിയാസ് പറയുന്നു.തനിക്ക് ആകെ ഉമ്മ മാത്രമാണുള്ളത്.അതുകൊണ്ടുതന്നെ ഉമ്മയെ പറ്റിയുള്ള മോശം കമൻറുകൾ കാണുമ്പോഴാണ് ശരിക്കും ദേഷ്യവും,വിഷമവും വരുന്നത്. തനിക്കെതിരെ ഏത് രീതിയിലുള്ള കമൻറുകൾ പറയുന്നതും ഒരു പ്രശ്നമില്ലെന്നും എന്നാൽ കുടുംബത്തെ പറ്റി പറയുമ്പോഴാണ് താൻ വല്ലാത്ത മാനസികാവസ്ഥയിലേക്ക് പോകുന്നതെന്നും ഷിയാസ് പറയുന്നു.പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് ഒട്ടേറെ പ്രമുഖ ബ്രാൻഡുകളുടെ എല്ലാം മോഡലായി റാമ്പിൽ എത്തിയിട്ടുണ്ട്.ചില സിനിമകളിലും, ചിത്രങ്ങളിലും,ഫോട്ടോഷോട്ടുകളിലും എല്ലാം ഷിയാസ് വേഷമിട്ടിട്ടുണ്ട്.