മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ പേളിയും ശ്രീനിഷും ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ വച്ചാണ് കണ്ടുമുട്ടുന്നത്. ബിഗ് ബോസ് ഹൗസിൽ വെച്ച് ഇരുവരും പ്രണയത്തിലായി. പേളിയുടെയും പ്രണയം ഗെയിം സ്ട്രാറ്റജി ആണെന്നാണ് അന്ന് പലരും കരുതിയത്. നൂറു ദിവസത്തിനപ്പുറം ഇത് പോകില്ലെന്ന് പലരും വിധിയെഴുതി. എന്നാൽ ഷോ കഴിഞ്ഞ് അതികം വൈകാതെ ഇവർ വിവാഹിതരായി. ഇന്ന് ഇവർക്ക് നില എന്നൊരു മകളും കൂടിയുണ്ട്. സോഷ്യൽ മീഡിയയിൽ താരമാണ് നില. പേർളിയെയും ശ്രീനിഷിനെയും പോലെ നീലു ബേബിക്കും ഇപ്പോൾ ഒരുപാട് ആരാധകർ ഉണ്ട്.
നിലയുടെ ഓരോ വിശേഷങ്ങളും പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ നിലയെ ഗർഭിണിയായിരിക്കുന്നത് മുതലുള്ള വിശേഷങ്ങൾ പേർളി പങ്കുവെച്ചിരുന്നു. സമീപകാലത്ത് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഏറ്റവും കൂടുതൽ ആഘോഷിച്ച ഗർഭകാലമായിരുന്നു പേർളിയുടെത്. പേർളിയുടെ അമ്മയാകാനുള്ള തയ്യാറെടുപ്പിനെ കുറിച്ച് സോഷ്യൽ മീഡിയയും മാധ്യമങ്ങളും നിരന്തരം ചർച്ച ചെയ്തു. ആശുപത്രിയിൽ നിന്ന് അടക്കമുള്ള വിശേഷങ്ങളുമായി പേളിയും നിരന്തരം എത്തിയിരുന്നു. അങ്ങനെ ആരാധകരുടെ മുന്നിൽ വളർന്ന കുട്ടിയാണ് നില. അതേസമയം പേർളി വീണ്ടും ഗർഭിണിയാണോ എന്ന സംശയത്തിലാണ് ആരാധകർ.
ഇത് സംബന്ധിച്ച് ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്നചിത്രങ്ങളിലും വീഡിയോസിലും എല്ലാം വയർ മൂടി വയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകർ സംശയം ഉന്നയിച്ചത്. പേളിയുടെ സഹോദരി റേച്ചൽ രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്ന വാർത്ത വന്നതിന് പിന്നാലെയാണ് പേർളിയും ഗർഭിണിയാണോ എന്ന് ചർച്ചയായത്. റേച്ചലിന് ഒരു മകനുണ്ട് ഏകദേശം അടുത്തടുത്തായാണ് പേർളിയും റേച്ചലും അമ്മമാരായത്. ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് പേർളി. ഇൻസ്റ്റഗ്രാമിൽ ആണ് ആരാധകരുടെ ചോദ്യങ്ങൾക്ക് പേർളി മറുപടി നൽകിയത്. താൻ ഗർഭിണി അല്ലെന്നും ആണെങ്കിൽ ഉറപ്പായും നിങ്ങളെ അറിയിക്കും എന്നും പേർളി വ്യക്തമാക്കി.
ഇപ്പോൾ ഞാൻ ഗർഭിണിയാണെങ്കിൽ ഉറപ്പായും ഞാൻ പങ്കെടുക്കും അല്പം ക്ഷമ കാണിക്കൂ എന്നാണ് താരം കുറിച്ചത്. ആരാധകരുടെ മറ്റു ചോദ്യങ്ങൾക്കും പേർളി മറുപടി നൽകിയിട്ടുണ്ട്. നിലയുടെ ഫേവറേറ്റ് കാർട്ടൂൺ ഏതാണെന്ന് ചോദിക്കുമ്പോൾ അവളുടെ ഡാഡി ആണെന്നാണ് പേർളി പറഞ്ഞത്. ഇപ്പോൾ മനസ്സിൽ എന്താണെന്ന് ചോദിച്ച ആളോട് നല്ല മുളകു ബജിയും എരിവുള്ള ചമ്മന്തിയും ആണെന്നാണ് പറഞ്ഞത്. ജീവിതത്തിൽ സംഭവിച്ചു പോയ തെറ്റുകളിൽ ഖേദിക്കുന്നു എന്ന് പറഞ്ഞയാളെ താരം സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നു നിങ്ങൾ സ്വയം ക്ഷമിക്കുക നിങ്ങളോട് ദയ കാണിക്കുക. തെറ്റുകൾ സംഭവിച്ചു എന്ന് കരുതി പ്രശ്നമില്ല അതിൽ നിന്ന് പഠിച്ച് മുന്നോട്ടു പോവുക. സന്തോഷത്തോടെ ഇരിക്കൂ എന്നാണ് പേർളി കുറിച്ചത്.