മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷ്. ഗായികമാരായ ഇരുവരും റിയാലിറ്റി ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്കും അഭിരാമിക്കും നിരവധി ആരാധകരുണ്ട്. ഇവരുടെ വിശേഷങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ജീവിതത്തിലെ വിഷമകരമായ ഒരു ഘട്ടത്തിലൂടെയാണ് അമൃതയും അഭിരാമിയും കടന്നുപോകുന്നത്. അടുത്തിടെയാണ് ഇവരുടെ അച്ഛൻ പിആർ സുരേഷ് മരിച്ചത്. അറിയപ്പെടുന്ന ഓടക്കുഴൽ വാതകനായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം ഏറെ വേദനയോടെ അച്ഛൻറെ അവസാന പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ അഭിരാമി പങ്കുവയ്ക്കുകയുണ്ടായി.
അച്ഛൻ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ എന്ന് പറഞ്ഞാണ് അഭിരാമി വീഡിയോ പങ്കുവെച്ചത്. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ച് നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ. ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്ന് കുറിച്ചാണ് അഭിരാമി വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെയധികം ശ്രദ്ധ നേടുകയുണ്ടായി. ഭാര്യ ലൈലയും മക്കളായ അഭിരാമിയും അമൃതയും കൊച്ചുമകൾ അവന്തിക എന്ന പാപ്പുവും ചേർന്ന് വീട്ടിലാണ് സുരേഷിന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അച്ഛനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന അമൃതയെയും അഭിരാമിയെയും എല്ലാം വീഡിയോയിൽ കാണാമായിരുന്നു. അമൃതയുടെ ജീവിത പങ്കാളി ഗോപി സുന്ദറും ഇവർക്കൊപ്പം ഉണ്ടായിരുന്നു. നിരവധി പേരാണ് അഭിരാമിയെ ആശ്വസിപ്പിച്ചു കമന്റ് ചെയ്തത്.
അതിനിടെ ചിലർ മോശം കമന്റുകളുമായും എത്തുകയുണ്ടായി. ഇപ്പോഴിതാ ആ വീഡിയോയെ പരിഹസിച്ച് കമൻറ് ഇട്ട ഒരാൾക്ക് അഭിരാമി നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. നോൺവെജ് കഴിച്ചതു കൊണ്ടാണ് നേരത്തെ പോയി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എനിക്ക് അങ്ങേയറ്റം മോശമായ മറുപടി നൽകണമെന്നുണ്ട്. പക്ഷേ ഞാൻ അത് ചെയ്യുന്നില്ല. മരിച്ചുപോയ ആളോട് കുറച്ചുകൂടി ബഹുമാനം കാണിക്കു എന്നായിരുന്നു അഭിരാമിയുടെ മറുപടി. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലേക്ക് ഏപ്രിൽ 18നാണ് സുരേഷ് മരിക്കുന്നത്. വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിൻറെ വിയോഗവാർത്ത അറിയിച്ചത്.
അച്ഛൻ മരിക്കുന്നതിനു മുൻപ് സ്വപ്ന പദ്ധതിക്ക് തുടക്കം കുറിക്കാൻ ആയതിനെക്കുറിച്ച് അഭിരാമി നേരത്തെ പങ്കുവെച്ചിരുന്നു. അച്ഛൻ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് അഭിരാമി കൊച്ചിയിൽ സ്വന്തമായി കഫെ തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന് അച്ഛൻറെ പിന്തുണയും അനുഗ്രഹം ലഭിച്ചതിന്റെ സന്തോഷം അഭിരാമി പോസ്റ്റിൽ കുറിച്ചിരുന്നു. ജീവിതത്തിൽ പ്രകാശമായതിനും ഒരുപാട് നന്മയും കലയും ഹൃദയത്തിൽ പതിപ്പിച്ചതിനും മുന്നോട്ട് നയിച്ചതിനും അച്ഛനോട് നന്ദി പറയുന്നു എന്നും അഭിരാമി പോസ്റ്റിൽ പറഞ്ഞു.
ഈശ്വരൻ അദ്ദേഹത്തിന് പ്രിയപ്പെട്ടവരെ ഭൂമിയിലെ മനുഷ്യായുസ്സ് പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ തിരികെ കൊണ്ടുപോകുമെന്ന് കേട്ടിട്ടുണ്ട്. ഞങ്ങളുടെ അച്ഛനും ഗുരുവും ബെസ്റ്റ് ഫ്രണ്ടും എല്ലാമായിരുന്നയാൾ മുൻപ് ഞങ്ങളെ നയിച്ചിരുന്നത് പോലെ തന്നെ ഇനിയും നിരീക്ഷിക്കുകയും ഞങ്ങളുടെ കൈപിടിച്ചുകൊണ്ട് മുന്നോട്ടുള്ള യാത്രകളിൽ മാർഗ്ഗദർശിയാവുകയും ചെയ്യും എന്നും അഭിരാമി കുറിച്ചു. വേദന നിറഞ്ഞ ഘട്ടത്തിൽ കൂടെ നിന്നതിന് എല്ലാവരോടും അഭിരാമി നന്ദി പറയുകയും ചെയ്തു.