ബോളിവുഡിൽ ഏറെ ആരാധകരുള്ള താരതമ്പതികളാണ് സേയ്ഫ് അലി ഖാനും കരീന കപൂറും.തൈമൂർ,ജേഹ് എന്നിവരാണ് താരതമ്പതികളുടെ മക്കൾ.ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോഴിതാ എൻറെ ടിം ടിം നു നാളെ പിറന്നാൾ എന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കരീന.താരതമ്പതികളുടെ മൂത്തമകനായ തൈമൂറിൻറെ പിറന്നാളാണ് നാളെ. തൈമുറിനെ കരീന ടിം ടിം എന്നാണ് വിളിക്കുന്നത്.
ഒരു ദിവസം കൂടി മാത്രം തന്റെ ടിം ടിം ൻറെ ആറാം പിറന്നാൾ ആണ് നാളെ.ഒപ്പം തൈമൂർ ആസ്വദിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ചിത്രവും കരീന പോസ്റ്റ് ചെയ്തിട്ടുണ്ട്.2004 ൽ ആയിരുന്നു സേയ്ഫ് അലിഖാനും ആദ്യ ഭാര്യ അമൃതയും വിവാഹമോചിതരാകുന്നത്.ഈ ബന്ധത്തിൽ സാറ അലി ഖാൻ ഇബ്രാഹിം അലി ഖാൻ എന്നിങ്ങനെ രണ്ട് മക്കളാണ് സേയ്ഫിനുള്ളത്.2012 ൽ ആയിരുന്നു കരീന കപൂറും സൈഫ് അലി ഖാനും തമ്മിലുള്ള വിവാഹം.മൂത്തമകൻ തൈമൂറിനു കൂട്ടായി 2021 ലാണ് ഇവർക്കും രണ്ടാമതൊരു മകൻ ജേഹ് ജനിക്കുന്നത്.
സെയ്ഫ് അലിഖാനും കുടുംബവും ഒത്തുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനുമുമ്പും വൈറലാകാറുണ്ട്.അടുത്തിടെ മൂത്തമകൻ തൈമൂറും സേഫും ഉള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൈമൂറിനെ എടുത്ത് നടന്നു പോകുന്ന സേയ്ഫും അതിനിടയിൽ സേയ്ഫിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ ശ്രമിക്കുന്ന തൈമൂറിനെ വീഡിയോയിൽ കാണാം,കരീനയും ഇരുവർക്കൊപ്പമുണ്ട്.വീഡിയോ വളരെ ക്യൂട്ട് ആയിരിക്കുന്നു എന്നാണ് ആരാധകരുടെ കമൻറുകൾ.
രാമായണത്തെ പ്രമേയമാക്കി ഓം റൗട്ട് സംവിധാനം ചെയ്തു പ്രഭാസ് നായകനാകുന്ന ആദിപുരുഷ് ആണ് സെയ്ഫ് അലി ഖാന്റെ ഏറ്റവും പുതിയ ചിത്രം.ടി സീരിസ് ബാനറിൽ ഭൂഷൻ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രഭാസ് രാമനായും സേയ്ഫ് രാവണനായും എത്തുമെന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ത്രീഡി രൂപത്തിലാണ് തിയേറ്ററുകളിൽ എത്തുക.ഹൻസൽ മെഹ്തയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ചിത്രമാണ് കരീനയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.