കുറച്ചു കാലം കൊണ്ട് തന്നെ ഒരു പിടി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ.പലപ്പോഴും സിനിമാതാരങ്ങൾ ചിത്രങ്ങൾക്കു വേണ്ടിയും അല്ലാതെയും പുതിയ ഗെറ്റപ്പുകളിലും മേക്കോറുകളിലും എത്താറുണ്ട്.ഇപ്പോഴിതാ പ്രയാഗ മാർട്ടിന്റെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്.മുടി വെട്ടി കളർ ചെയ്തു പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് പ്രയാഗയുടെ മെക്കോവർ.പ്രയാഗ തന്നെയാണ് പുതിയ ഗെറ്റപ്പിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
മുംബൈയുടെ തെരുവ് വീഥികളിൽ മുടി വെട്ടി കളര് ചെയ്തു കളർഫുൾ ഷർട്ടും ധരിച്ച് നടക്കുന്ന തരത്തിൽ രീതിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.ബ്രിട്ടീഷ് ഹെയർ ക്രീം മുടിയിൽ വെളുത്തിട്ട് പാറ്,ഫോറിനറെ ഫോറിനറെ എന്ന് വിളിക്കും തുടങ്ങിയ നിരവധി അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ കമൻറുകൾ ആയി ആരാധകർ പങ്കുവയ്ക്കുന്നത്.അടുത്തിടെ ഒരു ചടങ്ങിലും പ്രയാഗ ഈ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.അതിനിടയിൽ പ്രയാഗയുടെ പുതിയ ലുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള കമന്റുകൾ വന്നിരുന്നു.
ഇത്തരം കമന്റുകൾക്ക് പ്രയാഗയുടെ ആരാധകരും മറുപടികൾ പറഞ്ഞ് രംഗത്തുവന്നിരുന്നു.ഇതു വളരെ ബോറായി പോയി പലരീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യേണ്ടതല്ലേ ഇങ്ങനെ മുടി കളർ ചെയ്യാമോ. ഇതിന് മറുപടിയായി അവരുടെ തല അവരുടെ ഹെയർ നിങ്ങൾക്കെന്താണ് പ്രശ്നമെന്നാണ് ഒരു ആരാധിക ചോദിക്കുന്നത്.അടുത്തകാലത്ത് സിനിമ രംഗത്ത് പ്രയാഗ വലിയ രീതിയിൽ സജീവമല്ലായിരുന്നു.2016ൽ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായിലൂടെയാണ് പ്രയാഗ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷൻ,ഒരേ മുഖം,ഫുക്രി,വിശ്വാസപൂർവ്വം മൺസൂർ രാമലീല,പോക്കിരി സൈമൺ തുടങ്ങിയ നിരവധി ചിത്രങ്ങൾ പ്രയാഗയെ തേടിയെത്തിയിരുന്നു. അതിൽ രാമലീലയിലെ ദിലീപിൻറെ നായികയായി എത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗ അഭിനയിച്ച അവസാനം റിലീസ് ചെയ്ത ചിത്രം. സൂര്യക്കൊപ്പം നവരസ എന്ന വെബ് സീരീസിലും പ്രയാഗ പ്രധാന വേഷത്തിൽ എത്തിയിരുന്നു.ബുള്ളറ്റ് ഡയറീസ്,ജമാലിന്റെ പുഞ്ചിരി എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പ്രയാഗയുടെ പുതിയ ചിത്രങ്ങൾ.