സമൂഹത്തിൽ നിന്ന് ഒരിക്കലെങ്കിലും മോശമനുഭവം നേരിടേണ്ടി വരാത്തവരായി ഒരു സ്ത്രീയും ഉണ്ടാകില്ല എന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്. സമൂഹം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും കുറഞ്ഞിട്ടില്ല. പല താരങ്ങളും തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള ദൂരനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിതത്തിൻറെ പല ഘട്ടത്തിലും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ചുള്ള നടിമാരുടെ തുറന്നുപറച്ചിലുകൾ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കാൻ കാരണമായിട്ടുണ്ട്. പതിമൂന്നാം വയസ്സിൽ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് സോനും കപൂർ മുതൽ പൊതു ഇടത്തുവെച്ച് മോശം അനുഭവം നേരിടേണ്ടിവന്ന നടിമാർ വരെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
തെന്നിന്ത്യയിലും ബോളിവുഡിലെയും നിറസാന്നിധ്യമായ നടി അതിഥി റാവു തന്റെ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. മോശം അനുഭവമുണ്ടാകുന്നത് അവർക്ക് 15 വയസ്സ് മാത്രം ഉള്ളപ്പോഴാണ്. സംഭവം നടന്നതാകട്ടെ കേരളത്തിലും. വർഷങ്ങൾക്കു മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു അതിഥിയുടെ തുറന്നുപറച്ചിൽ. കേരളത്തിലെ പ്രശസ്തമായ ഒരു അമ്പലത്തിൽ ദർശനത്തിനായി വന്നപ്പോഴായിരുന്നു താരത്തിന് മോശം അനുഭവം ഉണ്ടായത്. എനിക്ക് 15 വയസ്സായിരുന്നു. ഞങ്ങൾ കേരളത്തിലെ ഒരു അമ്പലത്തിൽ ദർശനത്തിന് പോയതാണ്. അവിടെ സാരി ഉടുക്കേണ്ടത് നിർബന്ധമാണ്. എല്ലാവരും സാരിധരിച്ചുകൊണ്ട് വരി നിൽക്കുകയായിരുന്നു അപ്പോഴാണ് എനിക്ക് എൻറെ വയറിൽ ആരോ കൈ വെച്ചതായി അനുഭവപ്പെട്ടത്.
മൂന്ന് നാല് തവണ ആ അനുഭവം ഉണ്ടായി ഞാൻ തിരിഞ്ഞുനിന്ന് അയാളുടെ കയ്യിൽ കയറി പിടിച്ചു. അയാളുടെ കരണം പുകച്ചുകൊണ്ട് ഒരു അടി കൊടുത്തു. അവൻ പേടിച്ചുപോയി. എന്താ എന്ന് അവൻ ചോദിച്ചു. ഞാൻ അയാളെ ചീത്ത പറഞ്ഞുകൊണ്ടിരുന്നു. അയാൾ അത് ജീവിതത്തിൽ മറക്കില്ല എന്നാണ് അതിഥി റാവു പറഞ്ഞത്. സിനിമ ലോകത്തെ പിടിച്ചുലച്ച മീ ടൂ തുറന്നുപറച്ചിൽ പിന്തുണ നൽകിയ താരം ആണ് അതിഥി. തനിക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഒരിക്കൽ തന്നോട് അത്തരത്തിൽ സമീപിച്ചിട്ടുണ്ട് എന്നും അതിഥി തുറന്നു പറഞ്ഞിരുന്നു. നിനക്ക് അവസരം നൽകിയത് ഞങ്ങളാണ് അതിനാൽ തിരിച്ച് സഹകരിക്കണം.
ഒന്നുകിൽ സഹകരിക്കണം അല്ലെങ്കിൽ സിനിമ ഇല്ല എന്നാണ് അവർ പറഞ്ഞത്. അതിനാൽ സിനിമ ഉപേക്ഷിച്ചു എന്നും അതിഥി പറഞ്ഞിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും എല്ലാം നിറസാന്നിധ്യമാണ് അതിഥി റാവു. മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ അരങ്ങേറിയ അതിഥിയെ ഒടുവിൽ സ്ക്രീനിൽ കണ്ടത് ജൂബിലി എന്ന വെബ് സീരിസിലാണ്. മികച്ച പ്രതികരണമാണ് സീരീസിന് ലഭിച്ചത്. അതേസമയം ഇന്ന് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് അതിഥിയുടെ പ്രണയം.
നടൻ സിദ്ധാർത്ഥം അതിഥിയും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഒരുമിച്ചുള്ള യാത്രകളും പ്രീമിയറുകൾക്കും മറ്റും ഒരുമിച്ച് എത്തുന്നതും ഒക്കെ അബ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ്. ഇരുവരും ഉടനെ വിവാഹം കഴിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. മലയാളത്തിലൂടെ ആരംഭിക്കുകയും ഇന്ന് ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും എല്ലാം നിറസാന്നിധ്യമായി നിൽക്കുകയും ചെയ്യുന്ന നടിയാണ് അതിഥി റാവു.