നിരവധി വർഷങ്ങളായി മലയാള സിനിമ യോടൊപ്പം സഞ്ചരിച്ച് മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനമുള്ള സൂപ്പർതാരമാണ് സുരേഷ് ഗോപി. രാഷ്ട്രീയപരമായ രീതിയിൽ പലരും എതിർപ്പുകൾ ഉന്നയിക്കുമെങ്കിലും ഉണ്ടെങ്കിലും പലരും രാഷ്ട്രീയത്തിൽ ഉപരി അദ്ദേഹത്തിന്റെ നിലപാടുകളെയും കാഴ്ചപ്പാടുകളെയും പ്രവർത്തികളെയും ഇഷ്ടപ്പെടാറുണ്ടായിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ട് അദ്ദേഹം വീണ്ടും മലയാള സിനിമയിൽ സജീവമായി നിലനിൽക്കുകയാണ്.ഇപ്പോഴിതാ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി താരം നടത്തിയ ഒരു പ്രസംഗമാണ് ഏറെ ചർച്ചയാകുന്നത്.
അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കും എന്നതാണ് സുരേഷ് ഗോപിയുടെ പ്രസംഗം.’എന്റെ ഈശ്വരന്മാരെ സ്നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്നേഹിക്കുമെന്ന് പറയുമ്പോള്‍.അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല.അത്തരത്തിൽ വിശ്വാസികളുടെ അവകാശങ്ങൾക്കെതിരെ വരുന്നവർക്ക് എതിരെ ശ്രീകോവിലിൽ മുന്നിൽ നിന്ന് പ്രാർത്ഥിക്കും.
നിങ്ങളെല്ലാവരും അത്തരത്തിൽ തന്നെ ചെയ്യണം എന്നാണ് ഞാൻ പറയുന്നത്.ആരെയും ഉപദ്രവിക്കാൻ ആയി അല്ല പറയുന്നത്.എന്നാൽ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തിമാർഗ്ഗത്തെയും നിന്ദിക്കാൻ വരുന്ന ഒരാളും ഈ ലോകത്ത് സമാധാനത്തോടെ ജീവിച്ച് മരിക്കരുത്. അതിന് നാം അനുവദിച്ചുകൂടാ, ആരെയൊക്കെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നില്ല.പറഞ്ഞാൽ അതിൽ രാഷ്ട്രീയം ഉണ്ടായേക്കാം.വിശ്വാസികളെ അല്ലെങ്കിൽ വിശ്വാസി സമൂഹത്തെ അവരുടെ അതിർത്തിയിൽ വന്ന് ആരും ദ്രോഹിക്കേണ്ടതില്ല.ലോകത്തിൻറെ നന്മയ്ക്കായുള്ള ഞങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങൾ നടത്തിക്കൊള്ളാം.
ഇത്തരത്തിൽ വിശ്വാസികൾക്കും ഭക്തി സ്ഥാപനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നവർ അവരുടെ വഴിയെ ചുറ്റിക്കറങ്ങി പോയാൽ മതി ഇങ്ങോട്ട് പ്രവേശിക്കേണ്ട ആവശ്യമില്ല.എന്ന് ഉച്ചത്തിൽ വിളിച്ചു പറയേണ്ട കാലഘട്ടമാണ് ഇതെന്നും’സുരേഷ് ഗോപി പറയുന്നു.ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി ചർച്ചയാവുകയാണ് സുരേഷ് ഗോപിയുടെ ഈ പ്രസംഗം.നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് താരത്തിന്റെ പ്രസംഗത്തിനെതിരെ ഉയരുന്നത്. വർഗീയത പറയരുത്,താങ്കളോടുള്ള ബഹുമാനം കുറയുന്നു എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.