മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ലക്ഷ്മി നായർ. മലയാളികളുടെ പാചക റാണിയായാണ് ലക്ഷ്മി നായർ അറിയപ്പെടുന്നത്. അത്രമാത്രം വൈവിധ്യമായ വിഭവങ്ങൾ ലക്ഷ്മി നായർ കുക്കറി ഷോകളിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചു. മാജിക് ഓവൻ എന്ന ലക്ഷ്മി നായരുടെ കുക്കറി ഷോ ഒരുകാലത്ത് ഹിറ്റായിരുന്നു. യൂട്യൂബ് ചാനലുകളുടെ കടന്നുവരുവോടെ കുക്കറി ഷോകൾ ഒട്ടനവധിയുണ്ട്. അതിനുമുമ്പ് ടെലിവിഷനിൽ കുക്കറി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞതാണ് ലക്ഷ്മി നായരെ തുണച്ചത്. പിന്നീട് യൂട്യൂബ് ചാനലുമായി ലക്ഷ്മി നായർ എത്തി. പുതിയ വിഭവങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം ലക്ഷ്മി ചാനലിൽ പങ്കു വയ്ക്കാറുണ്ട്.
ഏതു പ്രായത്തിലും ജീവിതം ആസ്വദിക്കണമെന്ന് താല്പര്യമുള്ളയാൾ ആണ് ലക്ഷ്മി നായർ. യാത്രകളോടും പുതിയ പരീക്ഷണങ്ങളോടും തനിക്കുള്ള താൽപര്യത്തെപ്പറ്റി ലക്ഷ്മി നായർ മുമ്പും സംസാരിച്ചിട്ടുണ്ട്. വർഷങ്ങളായി ലൈം ലൈറ്റിലുള്ള ലക്ഷ്മി നായർക്ക് കുടുംബത്തിൻറെ വലിയ പിന്തുണയുണ്ട്. ഭർത്താവിൻറെ പിന്തുണ കൊണ്ടാണ് തനിക്ക് ഇത്രയും ചെയ്യാൻ കഴിഞ്ഞതെന്ന് ലക്ഷ്മി നായർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഭർത്താവിന്റെ പിന്നാലെ നടക്കുന്ന ഭാര്യയായിരുന്നു വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ എന്ന് ലക്ഷ്മി നായർ പറയുന്നു. വളരെ പൊസസീവ് ആയിരുന്നു.
ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്ന ലൈൻ തന്നെയായിരുന്നു. ഇത് ശരിയാവില്ലെന്ന് പുള്ളിക്കാരന് തോന്നി. ഞാൻ വളരെ പൊസസീവ് ആയ പെൺകുട്ടിയായിരുന്നു. എൻറെ ഫ്രണ്ട്സിന്റെ കാര്യത്തിൽ ഒക്കെ ഞാൻ പൊസസീവ് ആയിരുന്നു അത് മാറ്റിയെടുത്തത് ഭർത്താവാണ്. പൊസസീവ്നെസ്സ് ഉണ്ടെങ്കിൽ ഭയങ്കര പാടാണ്, നമ്മുടെ ഫ്രണ്ട് നമ്മളെ വിട്ട് പോകുമ്പോൾ ഒക്കെ സങ്കടം ആവില്ലേ. അത് മാറണം ഒരു ഡിറ്റാച്മെന്റ് എപ്പോഴും നല്ലതാണ് ലക്ഷ്മി നായർ പറഞ്ഞു. വിദ്യാർത്ഥി സമരത്തെക്കുറിച്ചും, ലോ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കിയ വിവാദ കാലഘട്ടത്തെ കുറിച്ചും ലക്ഷ്മി നായർ സംസാരിച്ചു. കഷ്ടകാലം വന്ന സമയമായിരിക്കും. ഓരോ താഴ്ചയ്ക്കും ഒരു ഉയർച്ചയുണ്ട്. ചില നഷ്ടങ്ങൾ ചില നേട്ടങ്ങൾക്ക് വേണ്ടിയായിരിക്കും. പക്ഷേ വിഷമം ഉണ്ടായിരുന്നു.
ഒറ്റയ്ക്കാണ്, ഞാനും എൻറെ വീട്ടുകാരും മാത്രം. എന്നെ പിന്തുണച്ചാൽ ആക്രമിക്കുമെന്ന് കരുതി പലരും മിണ്ടാതിരുന്നു. ചില ആളുകൾക്ക് എന്നെ അറിയുകപോലുമില്ല. എല്ലാവരും ചീത്ത പറയുന്നു എന്നാൽ ഞങ്ങളും കൂടെ ചീത്ത പറയാം എന്ന പോലെ. കുറച്ചു മാസങ്ങളോളം വല്ലാത്ത ഒരു ഒറ്റപ്പെടൽ ഉണ്ടായി. ഞാൻ വളരെ ശക്തയായിരുന്നു. അപ്പോഴാണ് എൻറെ ശക്തി മനസ്സിലാകുന്നത്. പക്ഷേ ഭർത്താവിനും മക്കൾക്കും അത്രയും ശക്തിയുണ്ടായിരുന്നില്ല എന്ന് പറയാൻ പറ്റില്ല. അവർ കുറച്ച് വീക്കായി പോയി. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ വന്നു. അച്ഛനെയൊക്കെ ഒരുപാട് തളർത്തിയ സംഭവമാണ്.
അച്ഛനും ഭർത്താവും സഹോദരങ്ങളും ഒക്കെ വിഷമിക്കുന്നത് കാണുമ്പോൾ എനിക്ക് വിഷമം ഇരട്ടിയാണ്. ഞാൻ കാരണമാണല്ലോ എന്ന ചിന്തയും മനസ്സിലുണ്ട്. അറിഞ്ഞോ അറിയാതെയോ ഞാനും അതിൻറെ ഭാഗമായി. സാമ്പത്തികമായും ആ സമയത്ത് പ്രശ്നങ്ങളായിരുന്നു. ഞാൻ നടത്തിക്കൊണ്ടിരുന്ന ഒന്നുരണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വന്നു. അതിനുള്ള ഇൻവെസ്റ്റ്മെന്റ് നഷ്ടം വന്നു. അതുവരെയും ഒരു ക്രൈസിസ് എൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എപ്പോഴും നമുക്ക് സന്തോഷം മതിയോ?
വിവാദം അങ്ങേയറ്റം എത്തിയ ശേഷം എന്നെ ഒന്നും ബാധിച്ചില്ല. വിഷമം ഉണ്ടായിരുന്നു പക്ഷേ ഡിപ്രഷനിലേക്ക് ഒന്നും ഞാൻ പോയിട്ടില്ല. എൻറെ മക്കളുടെയും ഭർത്താവിനെയും സപ്പോർട്ട് ആ സമയത്ത് ഉണ്ടായിരുന്നു എന്നും ലക്ഷ്മി നായർ വ്യക്തമാക്കി. വിദ്യാർത്ഥികളോട് മോശമായി സംസാരിച്ചെന്നും ജാതി അധിക്ഷേപം നടത്തി എന്നും ആയിരുന്നു ലക്ഷ്മി നായർക്കെതിരെയുള്ള പ്രധാന ആരോപണം.