നിരവധി വർഷങ്ങളായി ജനപ്രിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് സൂപ്പർ താരമായി നിലനിൽക്കുന്ന നടനാണ് ധനുഷ്.ഇന്ത്യൻ സിനിമാലോകവും കടന്ന് ഹോളിവുഡിൽ വരെ ധനുഷ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ഇപ്പോഴിതാ മാതാപിതാക്കള്‍ക്ക് ഒരു സ്വപ്നം ഭവനം ധനുഷ് സമ്മാനിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.ഏകദേശം 150 കോടിയോളം രൂപ വിലമതിക്കുന്ന ഈ സ്വപ്നഭവനം ചെന്നൈയിലെ പോയസ് ഗാർഡനിലാണ് ധനുഷ് മാതാപിതാക്കൾക്കായി ഒരുക്കിയത്.
ധനുഷിന്റെ അടുത്ത സുഹൃത്ത് സംവിധായകൻ സുബ്രഹ്മണ്യം ശിവയും ഗൃഹപ്രവേശനത്തിന്റെ ചിത്രങ്ങൾ തൻറെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.’സഹോദരൻ ധനുഷിന്റെ പുതിയ വീട് സന്ദർശിച്ചപ്പോൾ ഒരു ക്ഷേത്ര അനുഭവമാണ് എനിക്കുണ്ടായത്.ഇനിയും കൂടുതൽ വിജയങ്ങളും അംഗീകാരങ്ങളും നിന്നെ തേടിയെത്തട്ടെ,എനിക്കത് കണ്ട് സന്തോഷിക്കാൻ ഭാഗ്യമുണ്ടാകട്ടെ. ദീർഘായുസ്സോടെ ദീർഘനാൾ ജീവിക്കൂ സഹോദരാ’.എന്നാണ് സുബ്രഹ്മണ്യം ശിവ ഗൃഹപ്രവേശന ചിത്രങ്ങൾ പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
തിരുടാ തിരുടീ,സീഡൻ എന്നെ ധനുഷ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സുബ്രഹ്മണ്യം ശിവ. ധനുഷിന്റെ മാതാപിതാക്കളായ കസ്തൂരി രാജയ്ക്കും വിജയലക്ഷ്മിക്കും സമ്മാനിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടത്തിയത്. 2021ൽ വീടിൻറെ പണി ആരംഭിച്ചിരുന്നുവെങ്കിലും അടുത്തിടെയായിരുന്നു പൂർണമായും പണി കഴിഞ്ഞത്.വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത വാത്തി എന്ന ചിത്രമാണ് ധനുഷിന്റെ അവസാനം തിയേറ്ററുകളിൽ എത്തിയത്.ക്ലീൻ യു സർട്ടിഫിക്കറ്റും ആയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
ഫെബ്രുവരി 17ന് റിലീസ് റിലീസിന് എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടിയെടുത്തത്.പ്രിയപ്പെട്ട മലയാളി നായിക സംയുക്ത ആണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തിയത്.ധനുഷ് എഴുതി ജീവി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഒരു ഗാനം വളരെയധികം ഹിറ്റായിരുന്നു.സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന വാത്തി വിദ്യാഭ്യാസ മേഖലയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ഒരു ചിത്രമാണ്.വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിച്ചിരിക്കുന്നത്.