നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് തമന്ന. ഇപ്പോൾ തമന്നയെ കുറിച്ച് പുറത്തുവരുന്ന വാർത്തയും വീഡിയോയുമാണ് വൈറലായി കൊണ്ടിരിക്കുന്നത്.തമന്നയും ബോളിവുഡ് നടൻ വിജയ് വർമ്മയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു കൊണ്ടാണ് ഇപ്പോൾ ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. തമന്നയുടെ ജന്മദിനത്തിന് വിജയ് തമന്നയുടെ വസതിയിൽ എത്തിയതാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കം.
ദിൽജിത് ദോസഞ്ജിന്റെ സംഗീത പരിപാടിയിൽ വച്ചും മറ്റൊരിക്കൽ വിമാനത്താവളത്തിൽ വച്ച് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.ഇപ്പോൾ ഇത്തരം അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു കൊണ്ട് ഗോവയിൽ ഇരുവരും പുതുവത്സരം ആഘോഷിക്കുന്ന ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.ഒരു കൂട്ടം ആളുകൾ ന്യൂഇയര്‍ പാര്‍ട്ടി നടത്തുന്നതാണ് ഇപ്പോള്‍ വൈറലായ വീഡിയോയുടെ പാശ്ചാത്തലം. അതിനിടയിൽ,ക്യാമറ വലത്തുനിന്ന് ഇടത്തോട്ട് പാൻ ചെയ്യുമ്പോള്‍ കരിമരുന്ന് പ്രയോഗം കാണിക്കുന്നുണ്ട്.അതിനിടയിലാണ് പ്രണയ ജോടികളായ തമന്നയും,വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിയുന്നത്.
എന്നാൽ ഇത് ഇരു താരങ്ങളും ഇതുവരെ ഔദ്യോഗികമായി ഇത് സ്ഥിരീകരിക്കുകയോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടില്ല.വീഡിയോയിൽ ക്ലാരിറ്റി കുറവുണ്ടെങ്കിലും വിജയ് വെള്ള നിറത്തിലുള്ള ഷർട്ടും തമന്ന പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.2005ല്‍ ചാന്ദ് സാ റോഷൻ ചെഹ്റ എന്ന ചിത്രത്തിലൂടെയാണ് തമന്ന സിനിമാരംഗത്തേക്ക് അരങ്ങേറുന്നത്.പിന്നീട് താരം തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈയിടെയാണ് മലയാളത്തിൽ ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ തമന്ന അരങ്ങേറ്റം കുറിക്കുന്നത്.
2012 ൽ ചിറ്റഗോങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിജയ് വർമ്മ സിനിമ രംഗത്ത് തന്റെ അരങ്ങേറ്റം കുറിക്കുന്നത്.ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് അദ്ദേഹം സിനിമ രംഗത്തേക്ക് എത്തുന്നത്.ഈ വർഷം അദ്ദേഹത്തിൻറെതായി പുറത്തിറങ്ങിയ ഡാർലിംഗ്സ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.പിങ്ക്, മൺസൂൺ ഷൂട്ടൗട്ട്,മാന്റോ,ഗള്ളി ബോയ്,ഗോസ്റ്റ് സ്റ്റോറീസ് ആന്തോളജി എന്നിവയും അദ്ദേഹത്തിൻറെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.ഇരുവരുടെയും പ്രണയ വാർത്തകൾ എപ്പോൾ താരങ്ങൾ സ്ഥിരീകരിക്കും എന്ന് ആകാംക്ഷയിലാണ് ആരാധകർ.