തമിഴിലെ ഹിറ്റ് മേക്കർ സംവിധായകൻ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ സൂപ്പർ താരം വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ.ചിത്രത്തിൻറെ പുറത്തുവിട്ട പ്രമോ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തമിഴിലെ തന്നെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണ് വിജയ് ആരാധകർ.ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമായിരിക്കുമോ ഈ ചിത്രവും എന്ന രീതിയിലുള്ള ചർച്ചകളും സജീവമാണ്.
ചിത്രത്തിൻറെ പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൾക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ഇപ്പോഴിതാ കാശ്മീരിലെ അതിപ്രതികൂലമായ ശൈത്യ കാലാവസ്ഥയിൽ ലിയോയുടെ ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.സൺ പിക്ചേഴ്സും ലോകേഷ് കനകരാജും.കാശ്മീരിലെ ഷൂട്ടിങ്ങിനിടയിൽ ഓരോ ദിവസവും നേരിട്ട പ്രയാസങ്ങളും,തടസ്സങ്ങളും,ബുദ്ധിമുട്ടുകളും നമുക്ക് ഈ വീഡിയോയിൽ കാണാനാകും.സംഘത്തിലെ വിവിധ ആളുകൾ തങ്ങളുടെ അനുഭവങ്ങളും വീഡിയോയിൽ പങ്കുവയ്ക്കുന്നു.
ഏതാണ്ട് 50 ദിവസത്തിലധികം മൈനസ് 20 ഡിഗ്രിയിൽ പ്രതികൂലമായ കാലാവസ്ഥയിലാണ് കാശ്മീരിൽ ലിയോ സംഘം ഷൂട്ടിംഗ് പൂർത്തിയാക്കിയത്.മഴയുള്ള സാഹചര്യങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയും അതിജീവിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയ അനുഭവങ്ങൾ സംഘാംഗങ്ങൾ വീഡിയോയിൽ പങ്കുവയ്ക്കുന്നു.തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ,അര്ജുൻ,മാത്യു തോമസ്, മിഷ്കിൻ,സഞ്ജയ് ദത്ത്,പ്രിയ ആനന്ദ്,ബാബു ആന്റണി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ഹൈദരാബാദിലെയും ചെന്നൈയിലെയും സ്റ്റുഡിയോകളില്‍ തയ്യാറാക്കുന്ന സെറ്റുകളിലാവും ഇനി നടക്കാനിരിക്കുന്ന പ്രധാന ചിത്രീകരണം.
‘ബ്ലഡി സ്വീറ്റ്’ എന്താ ടാഗ് ലൈനോട് എത്തുന്ന ലിയോ വിജയ് യുടെ കരിയറിലെ 67 മത് ചിത്രമാണ്.തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന് സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ,സംഘട്ടന സംവിധാനം അന്‍പറിവ്,എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്,ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്.ഒക്ടോബറിൽ ആയിരിക്കും ചിത്രം തിയേറ്ററുകൾ എത്തുക എന്നാണ് ലഭിക്കുന്ന സൂചന.ലോകേഷ് വിജയ് കൂട്ടുകെട്ടിലുള്ള ലിയോയ്ക്കായി ഏറെ ആകാംക്ഷയിലാണ് ആരാധകർ.