നവാഗതനായ അനൂപിന്റെ സംവിധാനത്തിൽ അർജുൻ അശോകൻ പ്രധാന വിഷയത്തിൽ എത്തിയ ചിത്രമാണ് ‘തട്ടാശ്ശേരിക്കൂട്ടം’. തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് നേടാനായത്.ചിത്രത്തിൻറെ ഡീറ്റെയിൽ അവകാശങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത് സീ 5 ആണ്.ചിത്രം ഡിസംബർ 23ന് ഓ ടി ടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് ലഭിക്കുന്ന സൂചന.ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
നടൻ ദിലീപ് നിർമ്മാണം നിർവഹിച്ച ചിത്രം നവംബർ 11നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ദിലീപിൻറെ അനുജൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും തട്ടാശ്ശേരി കൂട്ടത്തിനുണ്ട്.അർജുൻ അശോകനെ കൂടാതെ ഗണപതി,അനീഷ്,അല്ലു അപ്പു,സിദ്ധിഖ്, വിജയരാഘവന്,കോട്ടയം പ്രദീപ്,പ്രിയംവദ, ശ്രീലക്ഷ്മി,ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ശരത്ചന്ദ്രൻ ആർ ആണ് ചിത്രത്തിൻറെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും തയ്യാറാക്കുന്നത്.
പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും തയ്യാറാക്കുന്നത്.5 സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് തട്ടാശ്ശേരി കൂട്ടത്തിന്റെ പ്രധാന കഥാപശ്ചാത്തലം മുന്നേറുന്നത്.അർജുൻ അശോകൻ അവതരിപ്പിക്കുന്ന സഞ്ജു എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോകുന്നത്. സഞ്ജുവും കൂട്ടുകാരും തമ്മിലുള്ള ആഘോഷങ്ങളിലൂടെയും ചില സംഭവങ്ങളിലൂടെയും ആണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്.
ജിതിന് സ്റ്റാന്സിലാവോസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് വി സാജനാണ്. ചിത്രത്തിലെ പ്രണയവും മറ്റു പലരംഗങ്ങളും മലയാള സിനിമയിൽ നാം കണ്ടു മറന്ന പല ചിത്രങ്ങളെയും ഓർമ്മിപ്പിച്ചേക്കാം.അതുതന്നെയാണ് ചിത്രത്തിൻറെ ഒരു പ്രധാന പ്രശ്നം.പ്രോജക്ട് ഹെഡ് റോഷൻ ചിറ്റൂർ, കോ പ്രൊഡ്യൂസേഴ്സ് ചന്ദ്രൻ അത്താണി, ശരത് ജി.നായർ, ബൈജു ബി.ആർ,കഥ ജിയോ വി,ഗാനരചന ബി.കെ ഹരിനാരായണൻ,രാജീവ് ഗോവിന്ദൻ,സഖി എൽസ,ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.