സിംഗപ്പൂരിൽ വച്ച് നടന്ന 2022 ലെ ഏഷ്യൻ അക്കാദമി അവാർഡിലെ മികച്ച സംവിധായകനായി മലയാളത്തിൻറെ പ്രിയപ്പെട്ട ബേസിൽ ജോസഫ്.16 രാജ്യങ്ങൾ മത്സരിച്ച വേദിയിൽ അവസാനം മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ തന്നെ മികച്ച സംവിധായകനുള്ള അവാർഡ് ഏറ്റുവാങ്ങി.തൻറെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അവാർഡ് ലഭിച്ചതിലുള്ള സന്തോഷവും ചിത്രങ്ങളും ബേസിൽ പങ്കുവെച്ചത്.
സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ൽ പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു.മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്ക്കാന് കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.ഈ ലഭിച്ച പുരസ്കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പാണ്.
എന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്ലിക്സ്, സിനിമയിലെ അഭിനേതാക്കൾ,എഴുത്തുകാര്‍, സിനിമോട്ടോഗ്രാഫര്‍ അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു.എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ചിലപ്പോൾ ഉണ്ടാവില്ലായിരുന്നു.ഇങ്ങനെയാണ് ബേസിൽ പോസ്റ്റിലൂടെ തൻറെ സന്തോഷം പ്രകടിപ്പിച്ചത്.
നെറ്റ് ഫിക്സിലൂടെയാണ് മിന്നൽ മുരളി പാൻ ഇന്ത്യൻ റിലീസായി എത്തിയത്.മലയാളത്തിന് പുറമേ ഇന്ത്യ ഒട്ടാകെ മികച്ച പ്രതികരണമാണ് മിന്നൽ മുരളിക്ക് ലഭിച്ചത്.ടൊവിനോ തോമസ്,സഞ്ജു സാംസണ്,സൈജു കുറുപ്പ് തുടങ്ങി നിരവധി പേരാണ് ബേസിലിന് അഭിനന്ദനങ്ങളുമായി പോസ്റ്റിനു താഴെ കമൻറ് ചെയ്തത്.ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ ആയിരുന്നു.ഒരു പ്രാദേശിക സൂപ്പർ ഹീറോ ചിത്രം എന്ന നിലയിൽ ചിത്രം അവതരിപ്പിച്ചത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ചിത്രത്തിൽ ലഭിച്ചത്.