തെന്നിന്ത്യൻ സൂപ്പർ താരം റാം ചരണും ഭാര്യ ഉപാസന കാമിനെനിയും മാതാപിതാക്കൾ ആകാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെയാണ് ഉപാസന ഗർഭിണിയാണെന്ന് വിവരം താര കുടുംബം ഔദ്യോഗികമായി പുറത്തുവിട്ടത്. 2012 ജൂൺ 14നാണ് റാം ചരണും ഉപാസനയും വിവാഹിതരായത്. 10 വർഷത്തിലേറെ നീണ്ട സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോകുന്നത്. ആർ ആർ ആർ എന്ന വിജയത്തിന് പിന്നാലെ റാം ചരണിൻ്റെ പ്രശസ്തി ആഗോളതലത്തിൽ ഉയർന്നതിന് പിന്നാലെയാണ് കുടുംബത്തിൽ പുതിയ സന്തോഷവാർത്ത എത്തിയത്.
നേരത്തെ ഇത്ര വർഷമായിട്ടും കുഞ്ഞുണ്ടാവാത്തതിന്റെ പേരിൽ താരങ്ങൾ ഒരുപാട് പരിഹാസങ്ങൾ കേട്ടിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ വീട്ടിലെ പുതിയ അതിഥി ജൂലൈയിൽ എത്തുമെന്ന് ഉപാസന പറഞ്ഞിരുന്നു. മറ്റെല്ലാ മാതാപിതാക്കളെയും പോലെ തങ്ങളും ആവേശത്തിലാണെന്നാണ് താര പത്നി പറഞ്ഞത്. തൻറെ ഗർഭാവസ്ഥയിൽ ഉടനീളം റാം ചരണിന്റെ വളരെയധികം പിന്തുണ ഉണ്ടായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഉപാസന നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുഞ്ഞിന് ഇഷ്ടമുള്ള രീതിയിൽ വളരാൻ എല്ലാ സ്വാതന്ത്ര്യവും നൽകുമെന്നും പറഞ്ഞ ഉപാസനയുടെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
കുട്ടിക്ക് ഇഷ്ടമുള്ളത് പോലെ വളരാനുള്ള സാഹചര്യം അനുവദിക്കും. എന്നാൽ ഒരു നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവാദിത്വവും അവർക്ക് ഉണ്ടാകും. കാരണം പ്രശസ്തി ഒരു വലിയ ഉത്തരവാദിത്തമാണ്. അതിനെ വിലമതിക്കുകയും വേണം എന്നായിരുന്നു ഉപാസന പറഞ്ഞത്. ഭർത്താവ് റാം ചരണുമായുള്ള വിവാഹബന്ധത്തെക്കുറിച്ചും ഉപാസന തുറന്നു പറഞ്ഞു. ജീവിതം റോസാപ്പൂ മെത്ത അല്ല. ഞങ്ങളുടെ തിരക്കുപിടിച്ച യാത്രകളും മറ്റുള്ള ഇടപെടലുകളും ഓരോരുത്തരുടെ അഭിപ്രായങ്ങളും കാരണം ഞങ്ങളുടെ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ എപ്പോഴും ഒരുമിച്ചു നിൽക്കുകയും ഞങ്ങൾക്കിടയിൽ തന്നെ നല്ലൊരു ബാലൻസ് ഉണ്ടാക്കുകയും കൃത്യമായ ആശയവിനിമയം നടത്തുകയും ഞങ്ങളുടെ ബന്ധത്തിൻറെ ലക്ഷ്യങ്ങൾ പതിവായി അവലോകനം ചെയ്യുകയും ചെയ്യും. യഥാർത്ഥത്തിൽ അത് തന്നെയാണ് ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നത് ഞാൻ കരുതുന്നത് എന്നും ഉപാസന പറയുകയുണ്ടായി. പ്രസവത്തെക്കുറിച്ചും ഇന്ത്യയിലെ ആരോഗ്യ മേഖലയെ കുറിച്ചും ഒക്കെ ഉപാസന സംസാരിച്ചു. നമ്മുടെ രാജ്യത്ത് ആരോഗ്യ സംവിധാനങ്ങൾ വളരെ താങ്ങാൻ ആകുന്ന വിലയാണ്. അത് അങ്ങനെ ആക്കാൻ സാധിക്കുന്ന വ്യത്യസ്ത ചാനലുകൾ നാം അറിഞ്ഞിരിക്കണം.
അതെല്ലാം ഉള്ളതുകൊണ്ട് തന്നെ എന്താണ് എൻറെ സംഘടന ചെയ്യാൻ പോകുന്നത് എനിക്കറിയാം. എൻറെ പ്രസവത്തിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകും. എൻറെ കുഞ്ഞിൻ്റെ ജന്മത്തിന് ഞാൻ ഇൻഷുറൻസ് ഉപയോഗിക്കും എന്നും ഉപാസന പറയുകയുണ്ടായി. നേരത്തെ അമേരിക്കയിൽ ആയിരിക്കും ഉപാസനയുടെ പ്രസവം എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഓസ്കാറിനു ശേഷം റാം ചരണിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി ഉപാസന പറഞ്ഞു. ആർ ആർ ആർ സിനിമയ്ക്ക് മുൻപേയുള്ള ജീവിതം വളരെ വ്യത്യസ്തമായിരുന്നു. ഒരു മൂന്നു വർഷത്തെ യാത്രയായിരുന്നു അത് ഞങ്ങൾ പുതിയൊരു ലോകം കണ്ടു എന്ന് തന്നെ പറയാം. ഞങ്ങൾ രണ്ടുപേരെയും സംബന്ധിച്ച് പുതിയൊരു അനുഭവം തന്നെയായിരുന്നു അത് എന്നും ഉപാസന കൂട്ടിച്ചേർത്തു.