മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സീമ വിനീത്. ഒരു ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ആണ് താരം. ഇതുകൂടാതെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് സീമ. സമൂഹമധ്യങ്ങളിൽ ഇവർ വളരെ സജീവമാണ്. തന്റെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം തൻറെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം ഇപ്പോൾ പങ്കുവെച്ച ഏറ്റവും പുതിയ വാർത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ആരാധകരെ വളരെ വലിയ രീതിയിൽ വിഷമിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് വഴിയാണ് താരം ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു ചിത്രമാണ് സീമ വിനീത് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൻറെ ഭാഗമായ മറ്റൊരു യാത്രയിലൂടെ കടന്നുപോകുന്നു എന്നാണ് സീമ വിനീത് അറിയിച്ചിരിക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും അടുത്ത കുറച്ചു ദിവസങ്ങളിലേക്ക് ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നുമാണ് താരം കുറിച്ചത്. ‘
ജീവിതത്തിൽ എനിക്കുള്ള ആഗ്രഹങ്ങൾ ഒന്നും ഞാൻ പിന്നത്തേക്ക് വയ്ക്കാറില്ല എന്നാൽ അപ്പോൾ തന്നെ നിറവേറ്റുകയാണ് പതിവ് എന്നാണ് താരം പറഞ്ഞത്. ഇത് ഞാൻ ഇവിടെ പറയണമെന്ന് കരുതിയതല്ല പക്ഷേ ഒരുപാട് കോളുകളും സന്ദേശങ്ങൾ വരുന്നതുകൊണ്ട് മാത്രമാണ് ഇവിടെ പറഞ്ഞത് എന്നാണ് സീമ വിനീത് പറഞ്ഞത്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ സ്വയംപ്രയത്നം കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത ആണായി ജനിച്ച് പെണ്ണായി മാറിയ വ്യക്തിയാണ് സീമ വിനീത്. ആണിൽ നിന്ന് പെണ്ണിലേക്ക് മാറുമ്പോൾ നിരവധി സർജറികൾ വേണ്ടിവരും. ചിൻ ഇൻ പ്ലാൻറ് എന്ന സർജറിയിലൂടെ കടന്നു പോവുകയാണ് താരം എന്നാണ് ചിലർ കമൻ്റ് സെക്ഷനിൽ കുറിച്ചത്.