ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ താരകുടുംബമാണ് തമിഴ് നടൻ ശരത് കുമാറിന്റെത്. ശരത് കുമാറിനെപ്പോലെ തന്നെ സ്റ്റാർ വാല്യു ആളാണ് ഭാര്യ രാധികയും. കഴിഞ്ഞ 22 വർഷമായി മികച്ച താരദമ്പതികളായി തുടരുന്ന രാധികയുടെയും ശരത്തിന്റെയും ദാമ്പത്യ ജീവിതത്തിലെ പൂർവ്വകാലങ്ങൾ ഏറെ സങ്കീർണതകൾ നിറഞ്ഞതായിരുന്നു. അതിനെയെല്ലാം മറികടന്ന് പറ്റിപ്പോയ തെറ്റുകളെല്ലാം തിരുത്തി മാതൃക താര ദമ്പതികൾ ആയി കഴിഞ്ഞ 22 വർഷമായി കുടുംബജീവിതം നയിക്കുകയാണ് രാധികയും ശരത്തും ഇപ്പോൾ. ഇവരെ കൂടാതെ ഈ അടുത്ത കാലങ്ങളിൽ മികച്ച വില്ലത്തി വേഷങ്ങൾ വഴി വലിയൊരു ആരാധക വൃത്തത്തെ സ്വന്തമാക്കിയ മകൾ വരലക്ഷ്മിയും ഉൾപ്പെട്ടതാണ് കുടുംബത്തിലെ താരപ്രഭ.
1984ലാണ് ചായാദേവി എന്ന യുവതിയെ ശരത് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് പെൺമക്കളും ജനിച്ചു. നടി വരലക്ഷ്മിയാണ് മൂത്തമകൾ. പൂജ എന്നാണ് രണ്ടാമത്തെ മകളുടെ പേര്. ഇരുവരും സന്തോഷകരമായ ദാമ്പത്യം നയിച്ചു വരുന്നതിനിടയിലാണ് പ്രശസ്ത ദക്ഷിണേന്ത്യ നടി നഗ്മയുമായി ശരത് പ്രണയത്തിൽ ആകുന്നത്. ഈ പ്രണയം ദാമ്പത്യത്തിൽ വലിയ വിള്ളലാണ് വീഴ്ത്തിയത്. തുടർന്ന് രണ്ടായിരത്തിൽ ശരത്തും ചായയും വിവാഹമോചനം നേടി വേർപിരിഞ്ഞു. ശരത് കുമാറിന് നഗ്മയുമായി ഉണ്ടായിരുന്ന ബന്ധമാണ് വിവാഹമോചനത്തിന് കാരണമായത് എന്നാണ് അന്ന് വലിയതോതിൽ വാർത്തകളും പ്രചരിച്ചിരുന്നത്.
വിവാഹമോചനം നേടിയ ഉടൻതന്നെ നഗ്മയെ വിവാഹം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകളും എത്തിയത്. അങ്ങനെ അത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് 2001ൽ രാധികയും ശരത് കുമാറും തമ്മിലുള്ള വിവാഹം നടന്നു. 1977ൽ സ്വർണ്ണ മെഡൽ എന്ന മലയാള ചലച്ചിത്രത്തിലൂടെ രാധിക അഭിനയ രംഗത്തേക്ക് എത്തിയെങ്കിലും ആ ചിത്രം റിലീസ് ആയിരുന്നില്ല. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കിഴക്ക് പോക്കും റെയിൽ എന്ന തമിഴ് ചിത്രം രാധികയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്തിരുന്നു.
ശരത് കുമാറുമായുള്ള വിവാഹം കഴിയവെ രണ്ടാം വിവാഹവും വേർപിരിഞ്ഞിരിക്കുകയായിരുന്നു രാധിക. അന്തരിച്ച പ്രശസ്ത നടൻ പ്രതാപ് പോത്തിനെ ആണ് രാധിക ആദ്യ വിവാഹം കഴിച്ചത്. ഒരു വർഷം മാത്രം നീണ്ടുനിന്ന ദാമ്പത്യം വേർപിരിഞ്ഞപ്പോൾദാമ്പത്യം വേർതിരിഞ്ഞപ്പോൾ 1990ലാണ് റിച്ചാർഡ് ഹാർഡിയെ രണ്ടാം വിവാഹം കഴിച്ചത്. രണ്ടു വർഷം മാത്രം നീണ്ടുനിന്ന ഈ വിവാഹത്തിൽ ഒരു മകളും രാധികയ്ക്ക് ജനിച്ചിരുന്നു. തുടർന്ന് എട്ടു വർഷത്തോളം കഴിഞ്ഞാണ് ശരത് കുമാറും ആയുള്ള മൂന്നാം വിവാഹത്തിന് രാധിക തയ്യാറായത്.
ശരത് കുമാറും ആദ്യ ഭാര്യയും തമ്മിൽ വേർപിരിഞ്ഞപ്പോൾ അച്ഛനോടൊപ്പം താമസിക്കാൻ തീരുമാനിച്ച മകൾ വരലക്ഷ്മി അമ്മയെ തീർത്തും ഉപേക്ഷിച്ചിരുന്നില്ല. വരലക്ഷ്മി രാധികയെ അമ്മ എന്ന് വിളിച്ചില്ലെങ്കിലും ആ സ്നേഹവും ബഹുമാനവും ഇന്നും നടി നൽകുന്നുണ്ട്. രാധികയെ താൻ ആൻറി എന്നാണ് വിളിക്കുന്നത് എന്നും അമ്മ എന്ന് വിളിക്കാറില്ല എന്നും വരലക്ഷ്മി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇരുവർക്കും ഇടയിൽ നിലനിൽക്കുന്ന ബന്ധം ടെലിവിഷൻ പരിപാടികൾ വഴി തെളിയിച്ചിട്ടുമുണ്ട്. ശരത് കുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലും രാധിക തുണയായി പ്രവർത്തിക്കുന്നുണ്ട്. ശരത് കുമാറുമായുള്ള വിവാഹശേഷം ഇവർക്ക് 2004ൽ രാഹുൽ എന്ന് പേരുള്ള ഒരു മകൻ ജനിച്ചു. 1974 മിസ്റ്റർ മദ്രാസ് യൂണിവേഴ്സിറ്റി കിരീടം നേടിയ ശരത് കുമാർ പ്രായം 70 അടുക്കുമ്പോഴും മികച്ച ശരീര പ്രകൃതിയുടെ പേരിൽ നിരവധി യുവാക്കൾ പ്രചോദനം ഏകുന്നുണ്ട്.