ഇന്നസൻ്റ് എന്ന നടന്റെ വേർപാട് ഉണ്ടാക്കിയ വേദനയിലാണ് മലയാള സിനിമ ലോകം. നിരവധി സിനിമകളുടെ ഭാഗമായിരുന്ന ഇന്നസെൻറ് വർഷങ്ങളോളം തന്റെ അഭിനയ ജീവിതത്തിൽ നിറഞ്ഞു നിന്നിട്ടാണ് പോകുന്നത്. സിനിമ രംഗത്തുനിന്നുള്ള പ്രമുഖരടക്കം അദ്ദേഹത്തെപ്പറ്റി ഓർമ്മകളുമായി രംഗത്ത് വന്നിരുന്നു. നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഇന്നസെൻ്റിനെ പറ്റി മനസ്സ് തുറന്ന് സംസാരിക്കുകയാണ്. എന്നെ മനസ്സുകൊണ്ട് വെറുപ്പായിരുന്നു എന്ന് ഒരിക്കൽ ഇന്നസെൻറ് പറഞ്ഞിട്ടുള്ള കാരണം വ്യക്തമാക്കി കൊണ്ടാണ് ബാലചന്ദ്ര മേനോൻ എത്തിയത്. വിവാഹിതരെ ഇതിലെ എന്ന സിനിമയിലാണ് ഇന്നസെൻറ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എൻറെ സിനിമയിൽ അഭിനയിക്കുന്നത്.
കെ പി എ സി ലളിതയുടെ ഭർത്താവിൻറെ വേഷമായിരുന്നു ഇന്നസെൻറ് കെപിഎസി ലളിത കൂട്ടുകെട്ട് തുടങ്ങിയത് ആ പടത്തിലൂടെ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ന് സെൻറ് ആദ്യമായി പാടിയതും ഈ സിനിമയിലാണ് എന്നാണ് തോന്നുന്നത്. ഇത് രണ്ടുമാണ് ഞാൻ കൊടുത്ത കോൺട്രിബ്യൂഷൻ എന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു. സ്വന്തമായൊരു ശൈലി മലയാള സിനിമയിൽ കൊണ്ടുവന്ന നടൻ തന്നെയാണ് ഇന്നസെൻ്റ്. ആ വളർച്ച നോക്കുമ്പോൾ ഒരു നടൻ എന്ന ചട്ടക്കൂടിനുള്ളിൽ നിന്നും അദ്ദേഹം മാറി. ആദ്യം ഹാസ്യ നടനായി, പിന്നെ സ്വഭാവ നടനായി, എഴുത്തുകാരനും നന്നായി സംസാരിക്കാൻ അറിയുന്ന ആളുമായിരുന്നു. ഒരാളെ വർത്തമാനം പറഞ്ഞ് ചിരിപ്പിക്കുന്നത് നിസാര കാര്യമല്ല.
അത് ചെയ്യുന്നവർക്ക് അറിയൂ. ഇന്നസെൻറ് തരക്കേടില്ലാതെ പാടുമെന്ന് ഞാൻ മനസ്സിലാക്കിയത് അദ്ദേഹം മരിച്ചതിനുശേഷം ആണ്. ഒരാൾ മരിച്ചു കഴിയുമ്പോഴാണ് അവരെ കുറിച്ച് നമ്മൾ ചില സത്യങ്ങൾ അറിയുക. ഇന്നസെന്റിന് ചില പാട്ടുകൾ കഴിഞ്ഞദിവസം ഞാൻ സോഷ്യൽ മീഡിയയിലൂടെ കണ്ടു. ഇത്ര നന്നായി പാടുമെന്ന് ഞാൻ കരുതിയിരുന്നില്ല. പലതും ഇങ്ങനെയൊക്കെയാണ് മനസ്സിലാകുന്നത്. എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ളതെന്ന് വളരെ അഭിമാനത്തോടെ പറയുന്ന ആളാണ് ഇന്നസെൻറ്. അഞ്ചാം ക്ലാസിൽ മൂന്ന് തവണ ഇരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിന്നെ പല പരിപാടിയും ചെയ്തിട്ടാണ് സിനിമയിലേക്ക് എത്തിയത്.
അദ്ദേഹത്തിൻറെ ആദ്യ സിനിമയിലെ രംഗവും ഞാൻ കണ്ടു. ഇന്ന് സെന്റിന്റെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു. രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ച് ഉടൻ തന്നെ അദ്ദേഹം ലോക്സഭയിലെ പൊതുജനങ്ങളുടെ വിധിയെ നേരിട്ട് ജയിച്ചു വന്നു. ഇത് വിലകുറച്ചു കാണാൻ സാധിക്കുന്നില്ല എന്ന് ബാലചന്ദ്രമേനോൻ പറയുന്നത്. ഇന്നസെൻറ് ആണ് ഇന്നസെൻറ് പ്രത്യേകിച്ച് പരിവേഷങ്ങൾ ഒന്നുമില്ല. അഭിനയിക്കുകയാണെങ്കിലും അല്ലെങ്കിലും അതിലൊരു ഇന്നസെൻറ് ശൈലിയുണ്ട്. കേൾവിക്കാരന് സുഖിപ്പിക്കുന്ന രീതിയിൽ സംസാരിക്കാനും അറിയാം. സിനിമയും രാഷ്ട്രീയവും ഏറെ ഈഗോ വരുന്ന ഇടമാണ്. അവിടെയാണ് അമ്മ സംഘടനയുടെ തലപ്പത്ത് താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എത്രയോ വർഷം അദ്ദേഹം ഇരുന്നത്.
അതൊന്നും നിസ്സാരമായി കാണാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങൾ നന്നായി വാചകം അടിക്കുന്നുണ്ട്. പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരുന്നു എന്ന്. അതിൻറെ കാരണം എന്താണെന്ന് ഞാൻ തിരിച്ചു ചോദിച്ചു. നിങ്ങൾ എൻറെ സിനിമയിൽ അഭിനയിക്കുകയോ ഞാൻ നിങ്ങൾ പൈസ തരാതിരിക്കുക ചെയ്തിട്ടില്ല പിന്നെ എന്താണ് കുഴപ്പം എന്നായിരുന്നു ഞാൻ ചോദിച്ചത്. നിങ്ങളെപ്പറ്റി ഞാൻ കുറെയായി കേൾക്കുന്നു. നിങ്ങളുടെ സിനിമകൾ ഒക്കെ ഓടുന്നുണ്ട് എനിക്ക് അത് സഹിക്കുന്നില്ല. മനസ്സുകൊണ്ട് എനിക്ക് നിങ്ങളോട് വല്ലാത്ത വെറുപ്പായിരുന്നു. ഇപ്പോഴും ആ വിരോധമുണ്ടോ എന്ന് ചോദ്യത്തിന്, ഇപ്പോഴില്ല നിങ്ങളെന്നെ പടത്തിൽ വിളിച്ചല്ലോ നന്നായി. ശരിക്കും അദ്ദേഹത്തെ പടത്തിൽ വിളിക്കാത്തതായിരുന്നു നീരസത്തിന്റെ കാരണം എന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു.