സൂഫിയും സുജാതയും എന്ന സിനിമയിലെ സൂഫി എന്ന കഥാപാത്രമായി വന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് നടൻ ദേവ് മോഹൻ. തൃശ്ശൂർ സ്വദേശിയായ ബാംഗ്ലൂരിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തു വരുന്നതിന്ടെയാണ് സിനിമയിലേക്ക് എത്തിയത്. സൂപ്പർസ്റ്റാർ നടിയായ സാമന്ത നായികയാകുന്ന ശാകുന്തളമാണ് ദേവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇന്ത്യൻ പുരാണകഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായ ശാകുന്തളത്തിൽ ദുഷ്യന്തമഹാരാജവായിട്ടാണ് ദേവ് വേഷമിട്ടത്. സൂഫി എന്ന കഥാപാത്രത്തിലൂടെ കേരളത്തിൽ നിന്നും ആരാധികമാരെ സ്വന്തമാക്കിയ ദേവ് മോഹൻ രണ്ടു വർഷം മുന്നേയാണ് വിവാഹിതനായത്. സോഷ്യൽ മീഡിയയിൽ സജീവമായ ദേവിന്റെ പ്രണയവും വിവാഹവും ആരാധകരും ആഘോഷമാക്കിയിരുന്നു.
എന്നാൽ പ്രണയകഥ ഇത് ആദ്യമായിയാണ് ആരാധകർക്ക് മുന്നിൽ താരം വെളിപ്പെടുത്തിയത്. പത്തുവർഷം നീണ്ട പ്രണയത്തിനു ശേഷമാണ് താരം വിവാഹിതനായത്. മലപ്പുറം സ്വദേശിയായ റെജീനയെ ആണ് ദേവ് മോഹൻ വിവാഹം കഴിച്ചത്. കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ് എങ്കിലും ഒരിക്കൽപോലും ഇവർ കാണുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല. കോളേജിൽ ദേവ് മോഹൻറെ ജൂനിയർ ആയിരുന്നു റെജീന. സീനിയർ ആയിരുന്ന ദേവിനെ ഒരിക്കൽപോലും കോളേജിൽ വെച്ച് റെജീന കണ്ടിട്ടുമില്ല. അതാണ് ഇരുവരുടെയും പ്രണയത്തിലെ ഏറ്റവും വലിയ രസകരമായ കാര്യം. റെജീന കോളേജിൽ ജോയിൻ ചെയ്യുമ്പോൾ രണ്ടാംവർഷ വിദ്യാർഥിയായിരുന്നു ദേവ് മോഹൻ.
മൂന്നാം വർഷം പൂർത്തിയാക്കി കോളേജ് പഠനം കഴിഞ്ഞ് ദേവ് മോഹൻ പുറത്തിറങ്ങുന്ന രണ്ടു വർഷക്കാലം ഇരുവരും പഠിച്ചത് ഒരേ ബിൽഡിങ്ങിൽ അപ്പുറത്തെയും ഇപ്പുറത്തെയും ക്ലാസുകൾ ആയിരുന്നു. എന്നിട്ട് പോലും പരസ്പരം ഇവർ കണ്ടിരുന്നില്ല. പിന്നീട് കോളേജ് പഠനം എല്ലാം കഴിഞ്ഞ ശേഷമാണ് ഇരുവരും നേരിൽ കാണുന്നത് സംസാരിക്കുന്നതും സുഹൃത്തുക്കൾ ആവുന്നതും എല്ലാം. ആ സുഹൃത്ത് ബന്ധമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയത്. അന്ന് താനൊരു നടനാകുമെന്നോ അല്ലെങ്കിൽ സിനിമ ഒരു കരിയർ ആയി സ്വീകരിക്കുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല. റെജീനയും പ്രതീക്ഷിച്ചിരുന്നില്ല തന്റെ പ്രിയപ്പെട്ടവൻ അഭിനയമേഖലയിലേക്ക് ചുവട് വയ്ക്കുമെന്ന്. ദേവ് മോഹന് സിനിമയിലേക്ക് വരാൻ ആഗ്രഹം ഉണ്ടായിരുന്നു.
എന്നാൽ അത്തരം ആഗ്രഹങ്ങളുമായി നടക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാർ നമ്മുടെ നാട്ടിലുള്ളതിനാൽ തന്നെ ദേവ് മോഹൻറെ ആഗ്രഹം സാഫല്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ ആ പ്രതീക്ഷയിൽ തന്നെയായിരുന്നു റെജീനയും. എന്നാൽ മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കവേ ആണ് സൂഫിയും സുജാതയും എന്ന സിനിമയിലേക്ക് ദേവിന് ക്ഷണം വരുന്നത്. 2020ലെ അവാർഡ് അടക്കം നേടിയായിരുന്നു തന്റെ അരങ്ങേറ്റത്തിലെ സൂഫി എന്ന കഥാപാത്രമായി ദേവ് മോഹൻ തിളങ്ങിയത്. പിന്നാലെ തന്നെ വിവാഹവും നടന്നു. 2020 ഓഗസ്റ്റ് 25 ആയിരുന്നു വിവാഹം നടന്നത്. ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു റെജീന അപ്പോൾ.
വളരെ ലളിതമായി നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. പ്രണയവും വിവാഹവും വെളിപ്പെടുത്താൻ ദേവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. “നീ എൻറെ ആത്മാവിന് വെളിച്ചം പകർന്നു. ഇതൊരു മുത്തശ്ശി കഥ ഒന്നുമല്ല. ഒരു ദശാബ്ദമായി കരുത്ത് പകരുന്നതാണ്. നല്ല കാലത്തും, മോശപ്പെട്ട സമയങ്ങളിലും നീ കൂടെത്തന്നെ ഉണ്ടായിരുന്നു. ക്ഷമയോടെ എനിക്ക് കരുത്തുപകരുന്ന ഒന്നായി എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങളെല്ലാം നീ സാക്ഷിയായി കൂടെ തന്നെ ഉണ്ടായിരുന്നു എന്നും ഞാൻ എന്നും നിന്നോട് ചേർന്നിരിക്കട്ടെ” എന്നുമായിരുന്നു ദേവ് അന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.