സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്കൊക്കെ തന്നെ വളരെയധികം സുപരിചിതനായ വ്യക്തിയാണ് വിജയ് യേശുദാസ്. ഒരു നടനായും ഗായകനായും ഇദ്ദേഹത്തിന് തിളങ്ങാൻ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യവും. സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഈ രണ്ടു മേഖലയിലും വിജയ് യേശുദാസ് എന്ന പേര് കാണാപ്പാഠം തന്നെയാണ്. ഗായകനും നടനുമായ വിജയ് യേശുദാസിൻ്റെ വീട്ടിൽ ഇപ്പോൾ കവർച്ച നടന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ചെന്നൈയിലെ വീട്ടിലാണ് ഇപ്പോൾ കവർച്ചു നടന്നതെന്നും പുറത്തുവരുന്ന വാർത്തകളിൽ പറയുന്നു. വീട്ടിൽ നിന്നും സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി തന്നെ പോലീസിൽ പരാതി നൽകി കഴിഞ്ഞുവെന്നും ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചെന്നൈയിലെ അഭിരാമപുരം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ അന്വേഷണം അപ്പോൾ തന്നെ ആരംഭിച്ചു എന്നും വാർത്തയിലും റിപ്പോർട്ടുകളിലും പറയുന്നു. മോഷണത്തിന് പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിൻ്റെ കുടുംബം അറിയിച്ചിട്ടുണ്ട്. നേരത്തെ രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയിരുന്നു. കേസിൽ വേലക്കാരിയായ ഈശ്വരിയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും സംവിധായകയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു ഈശ്വരിയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു ഇവരെ പിടിയിലാക്കിയതും. ഇതിന് പിന്നാലെയാണ് ചെന്നൈയിൽ തന്നെ വച്ച് ഇപ്പോൾ വിജയ് യേശുദാസിന്റെ വീട്ടിലും ഇത്തരത്തിലുള്ള സംഭവം നടന്നിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ ആകെ പരന്നു പിടിച്ചത്.
ഇപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ജോലിക്കാരുടെ അന്വേഷണവും അവരെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും പോലീസ് അന്വേഷിച്ചു തുടങ്ങി എന്നും ഇപ്പോൾ ആരാധകരെ അറിയിക്കുകയാണ് താരങ്ങൾ. ഈ ഇടയ്ക്ക് തന്നെയാണ് മുൻപും വിജയ് യേശുദാസിന്റെ പേര് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ ആ ഒരു സമയം അദ്ദേഹത്തിൻറെ ദാമ്പത്യത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ച് ഉള്ള കാര്യങ്ങൾ ആയിരുന്നു ചർച്ച ചെയ്തിരുന്നത്.