വീണ്ടും ചില വീട്ടുകാര്യങ്ങൾ അടക്കമുള്ള സിനിമകൾ അഭിനയിച്ച എല്ലാവർക്കും പരിചിതയായ നടിയാണ് വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങുന്ന ശാന്തകുമാരി. സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികൾ ശാന്തകുമാരിയെ ഏറെ കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ ശാന്തകുമാരി അടക്കം പല മുതിർന്ന നടിമാരെയും സിനിമകളിൽ കാണാറില്ല. അടുത്തിടെ ഇത്തരത്തിൽ അമ്മ വേഷങ്ങൾ സ്ഥിരമായി ചെയ്തിരുന്ന കുറച്ചുപേരെ പ്രേക്ഷകർ ഒരുമിച്ചു കണ്ടത് ജൂഡ് ആൻറണിയുടെ സംവിധാനത്തിൽ തീയേറ്ററിൽ എത്തിയ 2018ലാണ്. ആ സിനിമ കണ്ട് പലരും അറിയാതെയെങ്കിലും മനസ്സിൽ ചോദിച്ചു കാണും ഈ നടിമാരൊക്കെ കുറെ നാളുകൾക്ക് ശേഷം ആണല്ലോ സിനിമയിൽ കാണുന്നതെന്ന്.
ശാന്തകുമാരി അടക്കമുള്ള നടിമാർ ഒന്നും എന്താണിപ്പോൾ സിനിമയിൽ അഭിനയിക്കാത്തതെന്ന് തോന്നൽ വന്നത് കൊണ്ടാണ് സ്ഥിരമായി അമ്മ അമ്മ വേഷം പോലുള്ളവ ചെയ്തിരുന്നു അമ്മമാരെ കണ്ടെത്തി തന്റെ സിനിമയിൽ അഭിനയിപ്പിച്ചത് എന്നാണ് ജൂഡ് ആൻറണി ജോസഫ് പറഞ്ഞത്. തനിക്ക് കഴിഞ്ഞ അഞ്ചുവർഷമായി സിനിമ ഇല്ലായിരുന്നുവെന്നും, ചില തെറ്റായ വാർത്തകൾ കാരണം അവസരങ്ങൾ ലഭിച്ചില്ലെന്നും ആണ് ഒരു അഭിമുഖത്തിൽ ശാന്തകുമാരി പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ; എൻറെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ് എന്ന് വിചാരിച്ച് സിനിമയിൽ നിന്ന് ആരും എന്നെ വർക്കിന് വിളിക്കാതിരിക്കുകയായിരുന്നു. എനിക്കൊരു ഹൃദയമുണ്ടോ എന്ന് പോലും എനിക്കറിയില്ല. അഞ്ചുവർഷമാണ് ഞാൻ വീട്ടിൽ ഇരുന്നത്.
ഒരാളും എന്നെ വിളിക്കാറുമില്ലായിരുന്നു. ഒരു വരുമാനവും ഇല്ലായിരുന്നു. പലപ്പോഴും പ്രൊഡക്ഷൻ കൺട്രോളർമാർ എനിക്ക് ആഹാരം കൊണ്ടുവന്ന് തരുമായിരുന്നു. താൻ പതിമൂന്ന് വർഷം ഹോസ്റ്റലിൽ ആയിരുന്നു. ഈ 13 വർഷവും ഓരോരുത്തർ എനിക്ക് ആഹാരം എത്തിച്ചു തരുമായിരുന്നു എന്നും ഞാൻ ആരോടും പറഞ്ഞിരുന്നില്ല. അങ്ങനെയാണ് വീട് കിട്ടാനുള്ള കാരണം ദിലീപ് ഒക്കെ എന്നെ കണ്ടെത്തിയത് കൊണ്ടാണ്. ഇപ്പോൾ കുഴപ്പമില്ല. ജൂഡിനെ പോലുള്ള ആളുകൾ ഉണ്ടല്ലോ. കണ്ണ് നിറഞ്ഞുകൊണ്ട് ശാന്തകുമാരി പറഞ്ഞവസാനിപ്പിച്ചു. പ്രളയം പ്രമേയം ആയിരുന്നതിനാൽ വെള്ളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും.
വെള്ളവും കാറ്റും നിരന്തരം ഏറ്റ ക്ഷീണം വന്നാലും ശാന്തകുമാരി ചേച്ചി ഒക്കെ ഈ പ്രായത്തിലും ഡെഡിക്കേഷനോടെ നിൽക്കുന്നത് കാണുന്നതിനാൽ ടോവിനോ പരാതി പറയാറില്ലായിരുന്നു എന്നും ജൂഡ് പറഞ്ഞു. ദിലീപ് മാത്രമല്ല നടൻ മോഹൻലാൽ അടക്കം ശാന്തകുമാരിക്ക് സഹായമായി എത്തിയിരുന്നു. അതേക്കുറിച്ച് ശാന്തകുമാരി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ മകൾക്ക് ഒരു വിവാഹജീവിതം ഉണ്ടായത് പോലും മോഹൻലാൽ കൃത്യസമയത്ത് സഹായം എത്തിച്ചത് കൊണ്ടാണ് ശാന്തകുമാരി മുമ്പ് പറഞ്ഞത്. വീടുപണി നടക്കുന്ന സമയത്ത് മോഹൻലാലിൻറെ സഹായം ശാന്തകുമാരിക്ക് ലഭിച്ചിരുന്നു. ദിലീപ് മോഹൻലാൽ തുടങ്ങിയ താരങ്ങൾ പഴയകാല നടിമാരൊക്കെ ഇപ്പോഴും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
പൊതുവേ തങ്ങൾ പലരെയും കുറിച്ച് ചില വ്യാജ കഥകൾ സിനിമ ലോകത്ത് പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവസരങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നവർ പോലും അതിൽ നിന്ന് പിന്മാറി വരുമാനം നിൽക്കുന്ന അവസ്ഥയുണ്ടാകുന്നു എന്നും ശാന്തകുമാരി പറഞ്ഞു. 100 കോടി ക്ലബ്ബിൽ 2018 ഇടം നേടിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പൊന്നിയിൻ സെൽവൻ സെക്കൻഡ് പാർട്ട് പോലും കാണാൻ 2018 റിലീസോടെ ആളുകൾ കയറാത്ത അവസ്ഥയാണ്. 2018 ടിക്കറ്റ് കിട്ടാത്ത സ്ഥിതിയും ഉണ്ട്. പലരും ദിവസങ്ങൾക്കു മുൻപ് ബുക്ക് ചെയ്തതാണ് ഷോയ്ക്ക് കയറുന്നത്.