മലയാളികൾക്ക് സുപരിചിതയായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റും ആണ് രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. സ്വയം പ്രയത്നം കൊണ്ടാണ് രഞ്ചു രഞ്ജിമാർ തൻറെ ജീവിതത്തിലെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. കേരളത്തിലെ ട്രാൻസ് സമൂഹത്തിന്റെ തന്നെ അഭിമാനമായി മാറിയ രഞ്ജു സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പാട്ടിസ്റ്റാണ്. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ആണ് രഞ്ജു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ജോലിയിലേക്ക് തിരിയുന്നത്. അത്രയും നാൾ നടത്തിയ പോരാട്ടങ്ങൾക്കെല്ലാം റിസൾട്ട് ലഭിച്ചു തുടങ്ങിയത് അപ്പോൾ മുതലാണ്.
കൊല്ലം ജില്ലയിലെ പേരൂർ ആണ് രഞ്ജു ജനിച്ചത്. വളരെ സാധാരണ കുടുംബത്തിൽ ആയിരുന്നു ജനനം. അച്ഛൻ അമ്മ ചേട്ടൻ ചേച്ചി ഇതായിരുന്നു കുടുംബം. അവിടെ നിന്നാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാൻസ്ജെൻഡർ സെലിബ്രിറ്റി ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയി രഞ്ജു മാറുന്നത്. ഇന്ത്യയിലുള്ള സിനിമ സീരിയൽ മേഖലയിലെ താരങ്ങൾക്ക് മോഡലുകൾക്കും എല്ലാം രഞ്ജു ഇതിനകം മേക്കപ്പ് ചെയ്തിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജു പങ്കുവെക്കുന്ന പോസ്റ്റുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
നിറ കണ്ണുകളോടെ നിൽക്കുന്ന ചിത്രത്തിനൊപ്പം ആണ് പോസ്റ്റ്. എൻറെ ജീവിതത്തിൽ സംഭവിച്ച മിസ്റ്റേക്ക് തുറന്നു പറയുന്നതിൽ എനിക്ക് ഒരു വിഷമവുമില്ല. മനുഷ്യരായാൽ വീഴ്ചകൾ ഉണ്ടാകും. അതിനെക്കുറിച്ച് മാത്രം ഓർത്തിരുന്നാൽ ഞാനീ നേടിയ എന്റെ ജീവിതം ആസ്വദിക്കാൻ കഴിയില്ലല്ലോ. വന്നുകൂടുന്നവരുടെ ഉള്ളു തുറന്നു നോക്കാനുള്ള മായവിദ്യ ഒന്നും ഞാൻ പഠിച്ചിട്ടില്ല. പക്ഷേ ചിലരെ മനസ്സിലാക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്. അതിൽ ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയും ചേർത്ത് നിർത്തേണ്ടവരെ ചേർത്ത് നിർത്തിയും ഞാൻ വീണ്ടും പൊരുതുകയാണ്.
എൻറെ ജീവിതം തല്ലിക്കൊടുക്കാതിരിക്കാൻ, ആരെയും തോൽപ്പിക്കാൻ അല്ല എനിക്ക് തോൽക്കാതിരിക്കാൻ. ഞാൻ സമ്മാനിച്ച സന്തോഷങ്ങൾ നിന്ന് സന്തോഷിച്ചു എങ്കിൽ അതായിരിക്കും എൻറെ വാല്യൂ. എന്നു കുറച്ചുകൊണ്ടാണ് ഈ പോസ്റ്റ്. മറ്റു രണ്ടു കുറിപ്പുകൾ കൂടി പോസ്റ്റുകൾ ആയി പങ്കുവെച്ചിട്ടുണ്ട്. നഷ്ടപ്പെട്ട എന്റെ സന്തോഷങ്ങൾ പതുക്കെ പതുക്കെ തിരികെ പിടിക്കുന്നു ഞാൻ. കാരണം ഇത് ഞാൻ ഔദാര്യമായി സ്വീകരിച്ച ജീവിതം അല്ല ഞാൻ പൊരുതി നേടിയതാണ്. എന്നാണ് താരം മറ്റൊരു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. നമ്മളെ തോൽപ്പിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ,
ശക്തമായി മുന്നോട്ടുപോകു എന്നിങ്ങനെയുള്ള കമൻറുകൾ ആണ് രഞ്ജുവിന്റെ പോസ്റ്റിന് താഴെ കാണാൻ സാധിക്കുന്നത്. എന്നാൽ താരത്തിന്റെ ഈ പോസ്റ്റിന് പിന്നാലെയുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അതേസമയം കുറച്ചുനാൾ മുന്നേ പൂർണമായി പെണ്ണായി മാറിയതിന്റെ വാർഷികത്തിൽ രഞ്ജു പങ്കുവെച്ച വാക്കുകൾ വൈറൽ ആയിരുന്നു. ഞാനെൻറെ വീട്ടിൽ സ്ത്രീയായി മാറിയെന്ന അഭിമാനത്തിലാണ് ഇന്ന് കഴിയുന്നതെന്നും, പൊരുതി നേടിയ ഈ സ്ത്രീത്വം ഞാൻ ആസ്വദിക്കുകയാണെന്നും, അമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അമ്മയാണെന്ന് ആയിരുന്നു താരം കുറിച്ചത്.