കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് ആദ്യത്തെ കണ്മണി പിറന്നു എന്ന സന്തോഷവാർത്ത വിജയ് മാധവും ദേവിക നമ്പ്യാരും പങ്കുവെച്ചത്. കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് വിജയ് ഒരു ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ലേബർ റൂമിൽ നിന്നുള്ള വീഡിയോ പങ്കിട്ടാണ് കുഞ്ഞു പിറന്ന സന്തോഷം വിജയ് പങ്കുവെച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ദേവിക ഒരു ആൺകുട്ടിക്ക് ജന്മം നൽകിയത്. ആദ്യമായി തങ്ങളുടെ പൊന്നോമനയുടെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് ഇരുവരും.
പാട്ടിലൂടെയും തങ്ങളുടെ വിശേഷങ്ങളിലൂടെയും നിരന്തരം ഫോളോവേഴ്സിനു മുന്നിൽ എത്തുന്നതാണ് വിജയും ദേവികയും. ഓരോ സബ്സ്ക്രൈബേഴ്സിനെയും കുടുംബാംഗങ്ങളെ പോലെ തന്നെയാണ് ഇരുവരും കാണുന്നത്. എല്ലാ വിശേഷങ്ങളും സ്വന്തം വീട്ടിലെ ആളുകളുടേത് എന്നതുപോലെതന്നെ ആരാധകർ തിരക്കാറുണ്ട്. പ്രസവദിവസം ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥനയും തനിക്ക് കിട്ടിയിട്ടുണ്ട് അതുകൊണ്ട് കുഞ്ഞിൻറെ മുഖം പുറത്ത് കാണിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ദേവിക കുഞ്ഞിനെ കാണിക്കുന്നത്.
കുഞ്ഞിൻറെ മുഖം കാണിക്കരുത് എന്ന് പറഞ്ഞു കുറെ ആളുകൾ മെസ്സേജ് അയക്കുന്നുണ്ട്. കാണിക്കണം എന്നും ആവശ്യപ്പെടുന്നവരും ഉണ്ട്. രണ്ടായാലും സ്നേഹം കൊണ്ടാണ് കുഞ്ഞിനെ കാണിക്കരുത് എന്ന് പറയുന്നത് കണ്ണ് തട്ടിയാലോ എന്ന പേടി കൊണ്ടായിരിക്കും കാണിക്കണം എന്ന് പറയുന്നതും കാണണമെന്ന് ആഗ്രഹം കൊണ്ടാണ് അതുകൊണ്ട് രണ്ടും പോസിറ്റീവ് ആണ്. അത്രയും സ്നേഹത്തോടെ കാണുന്നവർ ആരും കുഞ്ഞിനെ കണ്ണു വെക്കില്ല എന്ന് കരുതുന്നു അതുകൊണ്ട് മുഖം കാണിക്കുന്നതിൽ തെറ്റില്ല എന്ന് ദേവിക പറഞ്ഞു.
അമ്മയായ ദേവികയുടെ അനുവാദം കിട്ടിയ ശേഷം മാത്രമാണ് വിജയ് കുഞ്ഞിൻറെ മുഖം കാണിച്ചത്. മാത്രമല്ല ദേവികയുടെയും വിജയുടെയും കുഞ്ഞ് എന്ന് പറഞ്ഞ് ചില വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അതല്ല എന്ന് പറയാൻ വേണ്ടിയും ഇപ്പോൾ കുഞ്ഞിനെ കാണിച്ചെ പറ്റൂ എന്നാണ് വിജയ് പറഞ്ഞത്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാണ് യാതൊരു കോംപ്ലിക്കേഷൻ ഇല്ലാതെ ഡെലിവറി കഴിഞ്ഞത്. ഡോക്ടറുടെ പരിചരണത്തിലും 101% ഞങ്ങൾ തൃപ്തരാണ് എന്നും ദേവികയും വിജയും പറഞ്ഞു. കുഞ്ഞിൻറെ മുഖം കാണിച്ചുതന്നിലുള്ള സന്തോഷം വീഡിയോയ്ക്ക് താഴെ ആരാധകരും പങ്കുവെക്കുന്നുണ്ട്.