മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു പേരാണ് ധ്യാൻ ശ്രീനിവാസൻ്റേത്. നടൻ ശ്രീനിവാസന്റെ ഇളയ മകൻ ധ്യാൻ ശ്രീനിവാസനെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുണ്ട്. ധ്യാനിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും വൈറൽ ആകുമ്പോൾ സോഷ്യൽ മീഡിയയിൽ അത് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ധ്യാനിന്റെ സിനിമകളെക്കാൾ അഭിമുഖങ്ങളാണ് ഹിറ്റാകുന്നതെന്നും അതാണ് കൂടുതൽ വൈറലാകുന്നത് എന്നും ഒരു അഭിമുഖത്തിൽ ധ്യാൻ തന്നെ പറഞ്ഞിട്ടുണ്ട്. സോഷ്യൽ പങ്കുവെക്കുന്ന കാര്യങ്ങളെല്ലാം തള്ള് ആണെന്നും കള്ളമാണെന്ന് പൊതുവേ ഒരു പറച്ചിലുണ്ട്.
എന്നാൽ ഇപ്പോൾ ധ്യാനിന്റെ ഭാര്യ ധ്യാൻ പറയുന്നതെല്ലാം വളരെ സത്യസന്ധമായ കാര്യങ്ങളാണെന്ന് പറയുകയാണ്. ഇതോടെ ധ്യാനിനെ ഞങ്ങൾ ഇരട്ടിയായി വിശ്വാസമായി എന്ന് ആരാധകർ തന്നെ കൂട്ടിച്ചേർക്കുന്നു. ധ്യാനിനെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വളരെ പെട്ടെന്ന് തന്നെയാണ്. ഇപ്പോൾ ധ്യാനിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ധ്യാൻ വളരെ നിഷ്കളങ്കനാണെന്നും മൃദുലനാണെന്നും ആണ് ഭാര്യ അർപ്പിത പറയുന്നത്. ഇഷ്ടമല്ലാത്തതായി തനിക്ക് ഒരു സ്വഭാവമില്ലെന്നും 11 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത് തുടങ്ങിയവയുള്ള കാര്യങ്ങൾ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ എടുത്തുപറയുന്നു.
ഏതാണ് ധ്യാൻ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം എന്ന ചോദ്യത്തിന് ആദ്യചിത്രമായ തിര തന്നെയാണ് ഏറ്റവും ഇഷ്ടമുള്ള ചിത്രം എന്ന അർപ്പിത പറഞ്ഞു. ധ്യാനിൽ തനിക്ക് ഇഷ്ടമില്ലാത്ത ഒരു സ്വഭാവം പോലുമില്ലെന്നും ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഭയങ്കര സത്യസന്ധൻ ആണ് എന്നുമാണ് അർപ്പിത തുറന്നു പറഞ്ഞത്. ധ്യാനിൽ തിരുത്തേണ്ട സ്വഭാവമുള്ളതായി തോന്നിയിട്ടില്ല എന്നും താര പത്നി പറഞ്ഞു. ധ്യാൻ ഓരോ അഭിമുഖങ്ങൾക്ക് പോകുമ്പോൾ ഉപദേശങ്ങൾ കൊടുക്കണം എന്ന് തോന്നിയിട്ടില്ലെന്നും അർപ്പിത വ്യക്തമാക്കി.
ഫിറ്റ്നസിനെ കുറിച്ച് ധ്യാനിന് അറിയാം പ്രത്യേകിച്ച് ഫിറ്റ്നസിനെക്കുറിച്ച് മറ്റൊരാൾ പറഞ്ഞു കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. 11 വർഷത്തെ പ്രണയമാണ് ഇവർ വിവാഹത്തിലേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിൽ എപ്പോഴും ഇവരുടെ വിവാഹവാർത്തയും പ്രണയവും ചർച്ച ചെയ്യപ്പെടാറുണ്ട്. എപ്പോഴും ധ്യാൻ മുൻപ് ഉണ്ടായിരുന്ന പ്രണയങ്ങളെ കുറിച്ച് തുറന്നു പറയുമ്പോൾ അർപ്പിതയ്ക്ക് ദേഷ്യം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ പോലും അർപ്പിതയ്ക്ക് അതും ഇല്ല എന്നാണ് പറയുന്നത്.