മലയാളികൾക്ക് വളരെയധികം സുപരിചിതയും പ്രിയങ്കരിയുമായ ഒരു താരമാണ് ഒരു ഗായികയാണ് സയനോര ഫിലിപ്പ്. സയനോരയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. സോഷ്യൽ മീഡിയയിൽ തൻറെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. അതിലൂടെ തന്നെയാണ് സയനോരയുടെ വിശേഷങ്ങളിൽ ഇപ്പോഴും മലയാളികൾ അറിയുന്നത്. വ്യത്യസ്തമാർന്ന ഗാനാലാപനത്തിലൂടെ മലയാളികളുടെ ആണ് സയനോര മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയത്. ഒരു വെസ്റ്റേൺ ടച്ച് കൊടുക്കുന്ന ശബ്ദത്തിന് മലയാളികൾ എപ്പോഴും അംഗീകാരം നൽകാറുണ്ട്.
ഇപ്പോൾ താരത്തിന്റെ കുടുംബ വിശേഷമാണ് സയനോര തന്നെ പങ്കുവെക്കുന്നത്. കോഡിനു ശേഷം ഞാനും ഭർത്താവും വേർപിരിഞ്ഞാണ് ജീവിക്കുന്നത് എന്ന് സയനോര വ്യക്തമാക്കുന്നു. റിലേഷൻഷിപ്പിൽ നിന്ന് ഞാൻ അകലുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. ഞാനും മകളും ഇപ്പോൾ കൊച്ചിയിലേക്ക് മാറി എന്നും വ്യക്തമാക്കി. കുറച്ചുകാലമായി ഞാൻ സിംഗിൾ പാരന്റിങ് ആണ് നടത്തിവരുന്നത് എന്ന് കൂടി സൈനോര തൻറെ ആരാധകരോട് വ്യക്തമാക്കുന്നു. എന്തു റിലേഷൻഷിപ്പ് ആയാലും നമ്മൾ മറ്റൊരാളുടെ ആവശ്യങ്ങൾക്കു മുൻപ് നമ്മുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകണം. നിങ്ങൾക്ക് നിങ്ങളോട് കരുണ ഉണ്ടാവണം.
ഞാൻ എപ്പോഴും എൻറെ ആഗ്രഹങ്ങളെക്കാൾ കൂടുതൽ എന്റെ ആളുകളുടെ ആഗ്രഹങ്ങൾക്ക് മുൻഗണന നൽകുമായിരുന്നു. ഒരാൾക്ക് കുറേക്കാലം സ്ട്രോങ്ങ് ആയിരിക്കാൻ പറ്റില്ല. ചില സമയത്ത് ഇറ്റ്സ് ഒക്കെ എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്ന് പറയുന്നു. അങ്ങനെ ആരും ഉണ്ടായിരുന്നില്ല. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ കുടുംബത്തിൻറെ ഉത്തരവാദിത്വമേറ്റെടുത്തു. സഹോദരൻ ഉൾപ്പടെ പിന്നീട് എന്നെ തിരിച്ചും സഹായിച്ചു. കോവിഡ് സമയത്ത് നമ്മൾ പുറമെ കാണുന്ന പോലെ ലൈഫ് ആയിരിക്കില്ല.
ഞാൻ അങ്ങനെ ഒരു അവസ്ഥയിൽ വന്നിട്ടില്ല എന്ന് ഒരു ഫീൽ ആയിരുന്നു. പക്ഷേ ആ സമയത്താണ് റിലേഷൻഷിപ്പ് നിന്നും അകലുന്നത്. ഞാനും മകളും ഒരുമിച്ച് ഒറ്റയ്ക്ക് മാറി. ഒരു അമ്മയാകുമ്പോൾ പൂർണ്ണത വരുമെന്നാണ് എല്ലാവരും പറഞ്ഞത് എന്നാൽ എനിക്ക് പേടിയായിരുന്നു. ഞാൻ എങ്ങനെ ഇത് നോക്കുമെന്ന് അറിയില്ല. എന്നെ തന്നെ എനിക്ക് നോക്കാൻ അറിയില്ല. അപ്പോഴെങ്ങനെയാണ് ഒരു കുഞ്ഞിനെ ഞാൻ നോക്കുക. ഞാൻ എങ്ങനെ ഒരു കുഞ്ഞിനെ നോക്കും എന്ന ചോദ്യം എൻറെ മനസ്സിൽ അലട്ടിക്കൊണ്ടിരുന്നു. കുഞ്ഞ് ഉണ്ടായതിനു ശേഷം ഒരുപാട് ദിവസത്തോളം ഞാൻ വലിയ ട്രോമയിലൂടെ കടന്നുപോയി.
ഞാൻ ബാത്റൂമിൽ കരയുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ. കുഞ്ഞ് പകൽ ഉറങ്ങി രാത്രി ഉറങ്ങാറില്ലായിരുന്നു. എനിക്ക് ഉറക്കം നഷ്ടമായി. ആ സ്ട്രസ് വളരെയധികം ആയിരുന്നു. ഞാൻ ബാത്റൂമിൽ നിന്ന് അലറി കരഞ്ഞു കൊണ്ടിരിക്കുമ്പോൾ മമ്മി ഒക്കെ പേടിച്ചുപോയി. മമ്മി എനിക്കത് പറ്റുന്നില്ല എന്ന് പറഞ്ഞു ഞാൻ കരയുമായിരുന്നു. ചില കാര്യങ്ങൾ നമ്മൾ മക്കളുടെ അടുത്തുനിന്ന് പഠിക്കും. ചില കാര്യങ്ങൾ അവർ ഇല്ലായിരുന്നുവെങ്കിൽ സാധിക്കില്ലായിരുന്നു.
സിംഗിൾ മദർ ആകുമ്പോൾ ചിലയിടങ്ങളിൽ കോംപ്രമൈസ് ചെയ്യേണ്ടിവരും. അവളുടെ സ്കൂളിലെ ചില കാര്യങ്ങളിൽ എനിക്ക് പോകാൻ പറ്റില്ല. ചിലപ്പോൾ വീട്ടിൽ അവൾ ഒറ്റയ്ക്ക് ഇരിക്കേണ്ടിവരും. ചില സമയത്ത് അവളും സ്ട്രോങ്ങ് ആവണം. അവളും കാര്യങ്ങൾ മനസ്സിലാക്കുന്ന തരത്തിൽ കാര്യങ്ങൾ മുന്നേറണം. ഇങ്ങനെയാണ് താരം തൻ്റെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തുന്നത്.