ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് അൽപനേരം മുൻപ് പുറത്തുവന്നത്. ഇന്ന് പുലർച്ചയാണ് നിഷ ആത്മഹത്യ ചെയ്തത്. കുട്ടികളുടെ നിലവിളി കേട്ട അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന നിഷയെ ആണ് കണ്ടത്. ഉടൻ ഉല്ലാസ് തന്നെ നിഷയുടെ കഴുത്തിലെ കുരുക്ക് അഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിനിയാണ് നിഷ. ഇരുവർക്കും രണ്ട് ആൺമക്കൾ ഉണ്ട്.
മക്കളെയും ഭർത്താവിനെയും തനിച്ചാക്കി നിഷ ജീവിതം അവസാനിപ്പിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ രണ്ടുവർഷം മുമ്പാണ് വളരെ കഷ്ടപ്പെട്ട് സ്വന്തമായി ഒരു വലിയ വീട് നിർമ്മിച്ചത്. ഓലപ്പുരയിൽ നിന്നും വാടകവീടുകളിൽ നിന്നും ഭാര്യക്കും മക്കൾക്കും മോചനം ലഭിക്കാനായി തൻറെ വർഷങ്ങളായുള്ള സമ്പാദ്യം സ്വരുക്കൂടി വച്ചാണ് ഉല്ലാസ് സ്വപ്നസാക്ഷാത്കാരം എന്ന നിലയിൽ വീട് നിർമ്മിച്ചത്. 2020 ലാണ് കുടുംബസമേതം ഇവർ പുതിയ വീട്ടിലേക്ക് താമസം മാറിയത്.
അഞ്ചുവർഷത്തോളം ജോലി ചെയ്ത കാശ് കൂട്ടിവച്ചാണ് നടൻ വീട് നിർമ്മിച്ചത്. ആധാരത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹൗസിംഗ് ലോൺ ബാങ്ക് നിഷേധിച്ചിരുന്നു. ഇരുവർക്കും ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയില്ല. 15 വർഷത്തോളം നീണ്ട ദാമ്പത്യ ബന്ധത്തിന് പരിസമാപ്തി കുറിച്ചാണ് നിഷ ജീവൻ ഒടുക്കിയത്. ഉല്ലാസിന് ഈ പ്രശസ്തിയോ ജോലിയോ ഒന്നും ഇല്ലാതിരുന്ന സമയത്ത് താരത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടിയാണ് നിഷ.
നിരവധി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചായിരുന്നു ഇവരുടെ ദാമ്പത്യജീവിതം മുന്നോട്ടു പോയിരുന്നത്. ഇപ്പോൾ എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും മാറി വരുന്ന സാഹചര്യത്തിലാണ് നിഷ ജീവനൊടുക്കിയിരിക്കുന്നത്. ജീവൻ ഒടുക്കാൻ ഉണ്ടായ കാരണമെന്ന് ഇതുവരെ വ്യക്തമല്ല.