2015 ൽ ഷാഫിയുടെ സംവിധാനത്തിൽ ദിലീപ് മമ്താ മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ഹിറ്റ് ചിത്രം’ടൂ കൺട്രീസ്’രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചന. സംവിധായകൻ ഷാഫി തന്നെയാണ് ഈ കോമഡി ചിത്രം എഴുതിയിരിക്കുന്നത്.മികച്ച പ്രേക്ഷകർ പ്രതികരണവും വിജയവും സ്വന്തമാക്കിയ ചിത്രം 2015ലെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു.അതിനു മുൻപ് മൈ ബോസ് എന്ന ചിത്രത്തിലും ദിലീപ് മംമ്താ മോഹൻദാസ് കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. ആ ഹിറ്റ് ചിത്രത്തിനുശേഷം ടൂ കൺട്രീസിലും ഈ കൂട്ടുകെട്ട് വീണ്ടും വിജയമായിരുന്നു.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആയിരുന്നു ചിത്രം നിർമ്മിച്ചത്.2015 ഡിസംബർ 25 ആയിരുന്നു ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.വൻ കളക്ഷൻ ആയിരുന്നു ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. മലയാളത്തിനു പുറമേ ചിത്രം തെലുങ്കിലും കന്നഡയിലും റീമേക്ക് ചെയ്തിരുന്നു.മുകേഷ്,സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്,ജഗദീഷ്,റാഫി,അശോകൻ തുടങ്ങി,വിനയ പ്രസാദ്,ശ്രിന്ദ,ലെന തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ഷാഫിയുടെ ഏറ്റവും പുതിയ ചിത്രമായ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൻറെ പ്രമോഷൻ പ്രസ്സ് മീറ്റിന് ഇടയിലാണ് അദ്ദേഹം ടൂ കൺട്രീസിന്റെ രണ്ടാം ഭാഗമായ ത്രീ കൺട്രീസ് കുറിച്ച് പറഞ്ഞത്. ചിത്രം 2023 ലോ 24 ലോ പ്രതീക്ഷിക്കാം എന്നും ചിത്രത്തിൻറെ തിരക്കഥ രൂപപ്പെട്ടു വരുന്നതെ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.എങ്കിലും ചിത്രത്തിന്റെ കഥയെപ്പറ്റിയുള്ള രൂപം മനസ്സിൽ ഉണ്ടെന്നും ഷാഫി പറഞ്ഞു.തന്റെ മറ്റു ചില ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ത്രീ കൺട്രീസിനെ പറ്റി ദിലീപിനോടും റാഫി ഇക്കയോടും സംസാരിച്ചിട്ടുണ്ട് എന്നും എന്നാൽ സിനിമ ആരംഭിക്കാൻ ഇനിയും സമയമെടുക്കും എന്നും അദ്ദേഹം മുൻപും പറഞ്ഞിരുന്നു.ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആനന്ദം പരമാനന്ദം ആണ് ഷാഫിയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം.സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടുന്നത്.അജു വർഗീസ്,ബൈജു സന്തോഷ്, സിനോയ് വർഗീസ്,നിഷ സാരംഗ്,അനഘ നാരായണൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.