മലയാളികൾ ഏറ്റെടുത്ത രണ്ടുപേരാണ് സ്നേഹയും ശ്രീകുമാറും. തമാശരൂപേണയുള്ള സംസാരശൈലി തന്നെയാണ് ഇവർ രണ്ടുപേരെയും പ്രശസ്തരാക്കിയത്. സിനിമയൊന്നുമല്ല മറിച്ച് മിനിസ്ക്രീനിൽ ഇവർ പെർഫോം ചെയ്യുന്ന ചില പ്രോഗ്രാമുകളിലൂടെയാണ് സ്നേഹ ശ്രീകുമാർ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ താരങ്ങളായി മാറിയത്. രണ്ടുപേരും രണ്ടു നിലയിൽ പ്രശസ്തരായവരാണ്. പിന്നാലെ ഇവർ വിവാഹം കഴിച്ചതോടെ ഇവരുടെ വിശേഷങ്ങൾ ഒരുമിച്ച് അറിയാൻ തുടങ്ങി. നിരവധി ടിവി ഷോകളിലൂടെ വന്ന തമാശ രൂപേനെയുള്ള സംസാരശൈലിയോടെ എത്തിയതോടെ സ്നേഹയോടും ശ്രീകുമാറിനോടുള്ള ഇഷ്ടം ഒന്നിക്കുകയായിരുന്നു.
അവസാനം ഇവർ ഒന്നിച്ചപ്പോൾ ആ സ്നേഹം എല്ലാം ആരാധകർ ഒരുമിച്ച് നൽകാൻ തുടങ്ങി. ഇപ്പോൾ സ്നേഹ ഗർഭിണിയാണ്. എന്നാൽ താരം ഗർഭിണിയായിരുന്ന സമയത്ത് ഗർഭിണിയാണെന്ന് ഭർത്താവിനോട് വിളിച്ചുപറഞ്ഞ ഒരു വിഷയത്തെക്കുറിച്ചാണ് സ്നേഹ ഇപ്പോൾ മനസ്സ് തുറക്കുന്നത്. വിളിച്ചു പറഞ്ഞപ്പോൾ ഒരക്ഷരം ശ്രീകുമാർ മിണ്ടിയിട്ടില്ല എന്ന് സ്നേഹ പറയുന്നത് ആരാധകരെ ഞെട്ടിക്കുന്നു. ഒപ്പം താരത്തിന് വലിയൊരു ഞെട്ടൽ തന്നെയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. അതുമാത്രമല്ല ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുന്നതിന് എട്ടു ദിവസങ്ങൾക്കു മുൻപ് ഒരു ട്രിപ്പ് പോയെന്നും അത് വല്ലാത്ത ഒരു പൊല്ലാപ്പായി പോയേനെ എന്നും കുഞ്ഞുണ്ടാരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ അങ്ങനെ പോകില്ലായിരുന്നു എന്നൊക്കെ സ്നേഹ വെളിപ്പെടുത്തുന്നുണ്ട്.
ഗർഭിണിയാണെന്ന കാര്യം ആദ്യം അറിയുന്നത് എങ്ങനെയാണെന്ന് അവതാരിക ചോദിക്കുന്ന ചോദ്യത്തിന് പിന്നാലെ രസകരമായ അനുഭവം സ്നേഹ പങ്കു വയ്ക്കുന്നത്. 12 ആഴ്ച ആയപ്പോഴാണ് അറിയുന്നത്. ലൊക്കേഷൻ വച്ച് ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചരിച്ചിൽ പോലെ തോന്നി എന്നും പിറ്റേദിവസം ദുബായിക്ക് പോകേണ്ടതായതുകൊണ്ട് ദുബായിൽ പോയി പട്ടിണി കിടക്കേണ്ട എന്ന് കരുതി ഡോക്ടറെ കാണുകയായിരുന്നു എന്നും സ്നേഹ പറയുന്നു. എന്നാൽ ഡോക്ടറെ കണ്ടപ്പോൾ സംശയം തോന്നിയിരുന്നു. ഗർഭിണിയാണെന്ന് തോന്നുന്നതായി ഡോക്ടർ പറഞ്ഞു. പക്ഷേ അങ്ങനെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നില്ല. ടെസ്റ്റ് ചെയ്തപ്പോൾ ഗർഭിണിയാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു.
ചേട്ടനെ ഞാൻ ഫോൺ വിളിച്ചു പറയുകയായിരുന്നു എന്നും താരം പറയുന്നു. ഞാൻ ഷൂട്ടിലായിരുന്നു എന്നും ശ്രീകുമാർ പറയുന്നുണ്ട്. അപ്പോൾ ചേട്ടൻ എന്താണ് പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല എന്ന് സ്നേഹ പറഞ്ഞു. അതെന്താണ് മിണ്ടാത്തത് എന്ന് അവതാരക ശ്രീകുമാറിനോട് ചോദിക്കുമ്പോഴാണ് ആ സംഭവത്തെക്കുറിച്ച് ശ്രീകുമാർ തന്നെ വെളിപ്പെടുത്തുന്നത്. ആ സമയത്ത് ഷൂട്ട് നടക്കുകയായിരുന്നു. ലൈവ് റെക്കോർഡിങ് ആയിരുന്നു. അതിനിടയിൽ സംസാരിച്ചാൽ അപ്പോൾ സൈലൻസ് എന്ന് പറയും. അതുകൊണ്ട് ഒന്നും മിണ്ടാൻ പറ്റിയിരുന്നില്ല ഇല്ലെങ്കിൽ അവിടെ നിന്നും വിളിച്ച് തിമിർത്തേനെ എന്നാണ് ശ്രീകുമാർ സന്തോഷത്തോടെ ഇപ്പോൾ ഈ അഭിമുഖത്തിൽ പറയുന്നത്. ഗർഭിണിയാണെന്ന് കാര്യം അറിയുന്നതിന് മുൻപ് വയനാട് ട്രിപ്പ് പോയിരുന്നു. വയനാട്ടിലെ കാടിനുള്ളിലെ റിസോർട്ടിൽ ആയിരുന്നു പോയിരുന്നത്.
കാടിലൂടെ ഡ്രൈവിംഗ് പോയിരുന്നു. പിന്നീട് അന്ന് എന്തൊക്കെയാണ് കാണിച്ചതെന്ന് ആലോചിച്ചിട്ടുണ്ടെന്ന് സ്നേഹ പറയുന്നുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത് ചെയ്യരുത് അത് ചെയ്യരുത് എന്നൊക്കെ ചിന്തിച്ചു എന്നും താരം കൂടി ചേർക്കുന്നു. തിരിച്ചു വന്നിട്ട് എട്ടാമത്തെ ദിവസമാണ് ടെസ്റ്റ് നടത്തുന്നത്. കുട്ടിക്ക് ഇടാൻ വേണ്ടി പേരന്വേഷിച്ച് തുടങ്ങിയിട്ടുണ്ടെന്ന് സ്നേഹ പറയുന്നു. പേര് തീരുമാനിച്ചിട്ടില്ല എന്നാൽ ആലോചിച്ചു തുടങ്ങിയിട്ടേ ഉള്ളൂ എന്നും സ്നേഹയും ശ്രീകുമാറും കൂട്ടിച്ചേർക്കുന്നുണ്ട്. സ്നേഹ അകത്ത് ആയിരിക്കുമ്പോൾ ഞാൻ പേര് എഴുതി കുളമാക്കണ്ടല്ലോ എന്ന് കരുതി ശ്രീകുമാർ തന്നെ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ ഒരു പേര് മനസ്സിൽ നിശ്ചയിച്ചു വച്ചിട്ടുണ്ടെന്നും അതുകൊണ്ട് അത് ടെൻഷൻ ഇല്ല എന്നും ഇവർ കൂട്ടിച്ചേർക്കുന്നു.