നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ എന്നെന്നും സ്ഥാനമുള്ള കലാകാരിയാണ് ശോഭന.ഇപ്പോൾ ചലച്ചിത്രരംഗത്ത് സജീവമല്ലെങ്കിലും അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം ഒരു മടങ്ങി വരവ് നടത്തിയിരുന്നു.നൃത്തവിദ്യാലയവും നൃത്ത പരിപാടികളുമായി സജീവമാണ് താരം.തൻറെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ശോഭന പങ്കുവെക്കാറുണ്ട്.
പലപ്പോഴും സിനിമ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും രൂപസാദൃശ്യമുള്ളവരുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നത് നാം കാണാറുണ്ട്. ഇപ്പോഴിതാ നടി ശോഭനയുടെ രൂപസാദൃശ്യമുള്ള ഒരു ഗായികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തമിഴ്നാട് സ്വദേശിനിയായ കർണാട്ടിക് ഗായിക ശിവശ്രീ സ്കന്ദയുടെ വീഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
വീഡിയോയിൽ പഴയകാല ശോഭനയുടെ ചിത്രങ്ങളുമായി ഏറെ സാമ്യമുണ്ട് ശിവശ്രീക്ക്. വേറെ പല വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ടെങ്കിലും ചില വീഡിയോകൾ ഒഴിച്ച് ബാക്കി ഒന്നിലും ഈ രൂപസാദൃശ്യം തോന്നുന്നില്ല. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ ശോഭനയുടെ രൂപസാദൃശ്യം ഉണ്ടല്ലോ എന്ന് കമന്റുകളുമായി എത്തുന്നത്.കർണാടിക് ഗായിക കൂടിയായ ശിവശ്രീ നർത്തകി കൂടിയാണ്.
ചെന്നൈയിൽ കലാർപ്പണ എന്നാൽ നൃത്ത വിദ്യാലയവുമായി തിരക്കിലാണ് ശോഭന. വിദ്യാലയത്തിലെ കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നതും അവരോട് സംവദിക്കുന്നതുമായ വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിക്കുന്നത്. മണിച്ചിത്രത്താഴിലെ അവിസ്മരണീയ പ്രകടനത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.