മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് നടി ഷംന കാസിം. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് ഷംന ആദ്യം തിളങ്ങുന്നത്. പിന്നീട് സിനിമയിലെത്തുകയായിരുന്നു. മലയാളത്തിലധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും ഡാൻസ് വേദികളിലൂടെ ഷംന പ്രേക്ഷകർക്ക് സുപരിചിതമാണ്. തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് ഷംന കൂടുതൽ സജീവം. റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംന എത്താറുണ്ട്. മറ്റ് ഭാഷകളിൽ പൂർണ്ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. മലയാളത്തിൽ മഞ്ഞു പോലൊരു പെൺകുട്ടി എന്നാ സിനിമയിലൂടെയാണ് ഷംനയുടെ തുടക്കമെങ്കിലും ചട്ടക്കാരി എന്ന സിനിമയിലാണ് ഷംന ശ്രദ്ധേയയായ വേഷം ചെയ്തത്.
പിന്നീടാണ് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒക്കെ ഷംന ചേക്കേറുന്നത്. ഹിന്ദിയിലും ഷംനാ അഭിനയിച്ചിരുന്നു. സിനിമയിൽ സജീവമായിരുന്ന ഷംന ഇപ്പോൾ ചെറിയ ഇടവേളയിലാണ്. വിവാഹത്തോടെയാണ് ഷംന ഇടവേള എടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സിഇഒയും ആയ ഷാനിദ് ആസിഫ് അലി ആണ് ഷംനയെ വിവാഹം ചെയ്തത്. ദുബായിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നതും. ദുബായിലെ ഒരു പ്രോഗ്രാമിന് എത്തിയപ്പോഴാണ് ഷാനിദിനെ ഷംന പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന് പിന്നാലെ അധികം വൈകാതെ തന്നെ താൻ ഗർഭിണിയാണെന്ന് സന്തോഷ വാർത്തയും ഷംന അറിയിക്കുകയായിരുന്നു. ഇത് ചർച്ചയായി മാറിയതോടെ നിക്കാഹ് കഴിഞ്ഞ ശേഷം തങ്ങൾ ഒരുമിച്ചായിരുന്നു താമസം എന്നും പിന്നീടാണ് വിവാഹം നടത്തിയത് എന്നും പറഞ്ഞു ഷംന കാസിം രംഗത്ത് എത്തിയിരുന്നു. ദിവസങ്ങൾക്കു മുൻപ് ഇവർക്ക് കുഞ്ഞും പിറന്നിരിക്കുകയാണ്. ഒരാൺകുഞ്ഞിനാണ് ഷംന ജന്മം കൊടുത്തതും. പ്രസവകാലത്തെ തന്റെ വിശേഷങ്ങൾ എല്ലാം ഷംന യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അതുകൊണ്ടുതന്നെ അവരും ആകാംക്ഷയിലായിരുന്നു. കുഞ്ഞു പിറന്ന വിവരം ഷംന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
പ്രസവ വിശേഷങ്ങൾക്കിടെ ഷംനയുടെ പുതിയ സിനിമയും റിലീസിന് ഒരുങ്ങുകയാണ്. നടനും സംവിധായകനുമായ രവി ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച നടൻ കൂടിയായ അദ്ദേഹം അല്ലരി പോലുള്ള റൊമാൻറിക് കോമഡി സിനിമകളും, അനസൂയ പോലുള്ള ആക്ഷൻ ത്രില്ലർ ചിത്രങ്ങളും, അവനു ഹൊറർ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ്. ഷംന കാസിമിന് തെലുങ്കിൽ ഒരു വിലാസം ഉണ്ടാക്കി നൽകിയ അവനു എന്ന ചിത്രത്തിൻറെ സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. ഇപ്പോൾ ഇതാ തൻറെ പുതിയ സിനിമയിലും ഷംന നായികാവുന്നതിനെ കുറിച്ച് പറഞ്ഞ അദ്ദേഹം, ഷംനയോടുള്ള തൻറെ ഇഷ്ടവും പങ്കുവെച്ചിരിക്കുകയാണ്.
ആസാലു എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകൻറെ വാക്കുകൾ. പൂർണ്ണയോട് എനിക്കൊരു പ്രണയം ഉണ്ട് എന്നാൽ അത് ആളുകൾ കരുതുന്നത് പോലെയല്ല. നമ്മൾ യഥാർത്ഥത്തിൽ മനസ്സിൽ ദൃശ്യവൽക്കരിക്കുന്നതിൻ്റെ 200% മികച്ച ഔട്ട്പുട്ട് നൽകുന്ന അഭിനേതാക്കളെ സ്നേഹിക്കുക എന്നത് സംവിധായകരെ സംബന്ധിച്ച് സാധാരണമാണ്. അത്തരമൊരു രക്തം ആണ് പൂർണ്ണ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നടനും സംവിധായകനുമായ രവി ബാബുവിന്റെ വാക്കുകൾ തെലുങ്ക് മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. അതേസമയം ദസറ ഷംനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഞാനീ നായകനായി അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത് ഷൈൻ ടോം ചാക്കോ ആണ്.