മലയാള ടെലിവിഷൻ രംഗത്ത് വളരെയധികം ആരാധകരുള്ള ഒരു പരമ്പരയാണ് ഉപ്പും മുളകും. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്.ഒരു സാധാരണ മലയാളി കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങളെല്ലാം കോമഡിയുടെ കൂട്ടുപിടിച്ചാണ് ഉപ്പും മുളകും പരമ്പര അവതരിപ്പിക്കുന്നത്.ഉപ്പും മുളകും വീട്ടിലെ ഏറെ ആരാധകരുള്ള രണ്ടുപേരാണ് ബാലുവും,നീലുവും.കൂടാതെ പരമ്പരയിൽ ഇവരുടെ മക്കളായി അഭിനയിക്കുന്ന മുടിയനും,ലച്ചുവിനും,കേശുവിനും, ശിവാനിക്കും,പാറുക്കുട്ടിക്കും ഒക്കെ നിരവധി ആരാധകരുണ്ട്.ഇപ്പോഴിതാ ബാലുവും,നീലുവും ഒരു സിനിമയിൽ ഒന്നിക്കുകയാണ്.
ഇപ്പോഴിതാ ‘ലെയ്ക്ക’ എന്ന ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സ് എന്ന ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.ഉപ്പും മുളകിലെ ബാലുവിന്റെയും നീലുവിന്റെയും സ്വഭാവങ്ങളും മാനറിസങ്ങളും മനസ്സിൽ കണ്ടാണ് തിരക്കഥ തയ്യാറാക്കിയതെന്നാണ് ചിത്രത്തിൻറെ സംവിധായകൻ തങ്ങളോട് പറഞ്ഞതെന്ന് ബിജുവും നിഷയും പറയുന്നു.തങ്ങൾ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിൻറെ ലൊക്കേഷൻ വിശേഷങ്ങളും മറ്റു കാര്യങ്ങളും ഇരുവരും അഭിമുഖത്തിനിടെ പങ്കുവെക്കുന്നുണ്ട്.
ഉപ്പും മുളക് പരമ്പരയുടെ ചിത്രീകരണത്തിനിടെ പലതരത്തിലുള്ള കോമഡി ഡയലോഗുകൾ പറയുമ്പോഴും ചിരിക്കാതെ പിടിച്ചു നിൽക്കുന്നത് എങ്ങനെയെന്ന് അവതാരിക ചോദിക്കുന്നുണ്ട്. ഡയലോഗ് പറഞ്ഞ് അവസാനിപ്പിക്കുന്നത് വരെ പിടിച്ചുനിന്ന് അവസാനം പൊട്ടിച്ചിരിക്കുന്ന ഉപ്പും മുളകിലെ ഒരു ലൊക്കേഷൻ വീഡിയോ വന്നതിനെപ്പറ്റിയും ഇവർ സംസാരിക്കുന്നുണ്ട്. ഡയലോഗുകൾ പറഞ്ഞതിനുശേഷം നമ്മൾ തന്നെ സ്വയം പ്രേക്ഷകൻ ആകണമെന്നും നാടകം ചെയ്തതിലൂടെ കിട്ടിയ എക്സ്പീരിയൻസ് ആണ് അതെന്നും ബാലു പറയുന്നു.
ഇതുപോലെ ഡയലോഗ് പറയുന്നതിനിടയിൽ ഒരുപാട് തമാശകൾ സംഭവിക്കാറുണ്ടെന്നുംഅത് മറ്റൊരു ക്യാമറ വച്ച് ചിത്രീകരിച്ചാൽ വളരെ രസമായിരിക്കും എന്നും നിഷ സാരംഗ് പറയുന്നു.2005ൽ രാജമാണിക്യം എന്ന ചിത്രത്തിലൂടെ ചെറിയ വേഷം ചെയ്താണ് ബിജു സോപാനം സിനിമാരംഗത്തേക്ക് എത്തുന്നത്.ബിജു സോപാനവും നിഷാ സാരംഗവും സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലെ കഥാപാത്രങ്ങളാണ് ഇവരെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാക്കി മാറ്റിയത്.ആഷാദ് ശിവരാമൻ ആണ് ലെയ്ക്ക എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.