നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ എന്നെന്നും സ്ഥിരപ്രതിഷ്ഠ നേടിയ സൂപ്പർതാരമാണ് സുരേഷ് ഗോപി.സിനിമാഭിനയത്തിനൊപ്പം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയപ്പോഴും രാഷ്ട്രീയത്തിലുപരി അദ്ദേഹത്തിൻറെ പ്രവർത്തികളെയും നിലപാടുകളെയും മലയാളികൾ സ്വീകരിച്ചിരുന്നു.സുരേഷ് ഗോപിയുടെ മൂത്ത മകനായ ഗോകുൽ സുരേഷ് മലയാളത്തിലെ ശ്രദ്ധേയനായ യുവനടന്മാരിൽ ഒരാളാണ്.ഇപ്പോഴിതാ അച്ഛനെയും ചേട്ടന്റെയും വഴി പിന്തുടർന്ന് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്.
മാധവ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’ എന്നാൽ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സുരേഷ് ഗോപി.കടലോര പശ്ചാത്തലത്തിൽ മാധവിനൊപ്പം മറ്റ് അഭിനേതാക്കളെയും ഉൾക്കൊള്ളിച്ചാണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്.’നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ എത്ര ദൂരം പോകും? പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതികാരത്തിന്റെയും ഇതിഹാസ കഥയ്ക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ.ഇത്തരത്തിൽ കുമ്മാട്ടിക്കളയുടെ ഫസ്റ്റ് പോസ്റ്റർ വളരെ അഭിമാനത്തോടെ പുറത്തുവിടുന്നു’ എന്നാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ച് ആർ കെ വിൻസെന്റ് സെൽവ ആണ് കുമ്മാട്ടിക്കളി സംവിധാനം ചെയ്യുന്നത്.ദേവിക,ലെന,സതീഷ്,യാമി അനുപ്രഭ അസീസ് നെടുമങ്ങാട്,ദിനേശ് ആലപ്പി,സോഹൻ ലാല്‍,ആല്വിൻ ആന്റണി ജൂനിയര്‍,സിനോജ് അങ്കമാലി,ധനഞ്ജയ് പ്രേംജിത്ത്,മിഥുൻ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.അമരം എന്ന മലയാള ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം.ആലപ്പുഴ,നീണ്ടകര എന്നീ പ്രദേശങ്ങളിലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
വെങ്കിടേഷ് വി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ആൻറണിയാണ്.ജാക്സണ് വിജയ് ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം.മാധവ് സുരേഷ് ആദ്യമായി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കുമ്മാട്ടിക്കളി.മുൻപ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ മാധവ് എത്തിയിരുന്നു.ബാബു യോഗേശ്വരൻ എഴുതി സംവിധാനം ചെയ്ത് വിജയ് ആൻറണി നായകനായ എത്തുന്ന തമിഴരശൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ റിലീസിന് ഒരുങ്ങുന്നത്. കളിയാട്ടത്തിനുശേഷം നീണ്ട 17 വർഷത്തെ ഇടവേളയ്ക്ക് ഒടുവിൽ ജയരാജ് സുരേഷ് ഗോപി ചിത്രം പെരുംകളിയാട്ടത്തിന്റെ വാർത്തയും പുറത്തുവന്നിരുന്നു.