മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു സീരിയൽ തന്നെയാണ് ഉപ്പും മുളകും. ഉപ്പും മുളകിനെ കുറിച്ച് പറയാത്തതായി ആരും തന്നെ ഉണ്ടാകില്ല. ഉപ്പും മുളകും എന്ന സീരിയൽ അത്രമേൽ പ്രേക്ഷക സ്വീകാര്യത നേടിയ ഒരു സീരിയൽ തന്നെയായിരുന്നു. ഒരു സീരിയൽ ഇത്രമാത്രം പ്രശസ്തിയിൽ എത്താൻ സാധിക്കും എന്ന് തെളിയിച്ച ഒരു പരമ്പര തന്നെയാണ് ഇത്. ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്.
നീലുവും ബാലവും അവരുടെ മക്കളും അവരുടെ അച്ഛനും അമ്മയും അടങ്ങുന്ന വലിയ കുടുംബമാണ് ഈ സീരിയലിലുള്ളത്. ഇപ്പോൾ ഇതിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും മലയാളികൾക്ക് കാണാ പാഠമാണ്. എന്നാൽ ഇതിൽ പടവലത്തെ അമ്മൂമ്മയുടെ വേഷം ചെയ്തിരുന്ന ഭവാനി അമ്മ ഇപ്പോൾ മാറിയിരിക്കുകയാണ്. ഈ സീരിയലിൽ ഇപ്പോൾ പുതിയ കഥാപാത്രമാണ് എത്തിയിരിക്കുന്നത്.
പുതിയ കഥാപാത്രം അല്ലെങ്കിലും പഴയ കഥാപാത്രം ചെയ്യാനായി പുതിയ ഒരാൾ എത്തിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്ത് പ്രശസ്തനായ കാർത്തിക്കിന്റെ അമ്മയായ കലാദേവിയാണ് ഇപ്പോൾ ഭവാനി അമ്മയുടെ വേഷത്തിൽ എത്തുന്നത്. മുൻപ് ഈ കഥാപാത്രം ചെയ്തിരുന്നത് കെപിഎസി ശാന്ത എന്ന നടിയായിരുന്നു. താരത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു.
അതിനുശേഷം ആണ് താരം സീരിയൽ നിന്ന് പിന്മാറിയത്. ഇപ്പോൾ പിന്മാറിയതിന് പിന്നാലെ കാർത്തിക്കിന്റെ അമ്മ ഈ രംഗങ്ങളെല്ലാം കടത്തിവെട്ടുകയാണ്. ഭവാനി അമ്മയായി കാർത്തിക്കിന്റെ അമ്മ കലാദേവി എത്തിയതോടെ ആരാധകരും ഇരുകൈ നീട്ടി ഈ കഥാപാത്രത്തെ സ്വീകരിക്കുകയായിരുന്നു. കാർത്തിക്കിന്റെ ഈ രംഗത്തേക്കുള്ള വരവിനെ കുറിച്ച് മുൻപ് താരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യം ഒരു വീഡിയോ ചെയ്ത ഷോർട്ട് ഫിലിമിലേക്ക് തന്നെ മടങ്ങാൻ ആയിരുന്നു കാർത്തിക്കിന്റെ പ്ലാൻ. കൊറോണ സമയത്തായിരുന്നു അമ്മയും മകനും പ്രശസ്തനാകാൻ തുടങ്ങിയത്. അതുകൊണ്ടുതന്നെ ആ സമയത്ത് കുറച്ചു വീഡിയോകൾ ചെയ്ത് പ്രശസ്തനായിട്ട് പിന്നീട് ഷോർട്ട് ഫിലിമുകളിലേക്ക് തിരിച്ചു പോകാം എന്ന് കരുതിയ കാർത്തിക്കിന് പിന്നീട് മടങ്ങേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
ഇത് ഹിറ്റ് ആയപ്പോൾ തന്നെ 5 ഭാഗങ്ങളാണ് അതിനെക്കുറിച്ച് ഇറക്കിയത്. പിന്നാലെ ഇത് സീരിയസ് ആക്കിയാലോ എന്ന് ആളുകൾ തന്നെ ചോദിച്ചു തുടങ്ങിയപ്പോൾ അത് നല്ലതല്ലേ എന്ന് അമ്മയാണ് തനിക്ക് പറഞ്ഞുതന്നത് എന്നാണ് കാർത്തിക് തന്നെ പറഞ്ഞത്. അമ്മ കലാദേവിയും അച്ഛനും തന്നെയാണ് എപ്പോഴും തൻറെ സപ്പോർട്ട് ആയി നിന്നതെന്ന് കാർത്തിക് പറഞ്ഞിട്ടുണ്ട്.
അച്ഛനൊന്ന് ആദ്യം മുന്നിൽ വന്നില്ല എങ്കിലും പിന്നാലെ ക്യാമറയ്ക്ക് പിന്നിൽ നിന്ന് മുന്നിലേക്ക് കൊണ്ടുവരാനുള്ള എപ്പിസോഡുകൾ എല്ലാം അഞ്ചാമത്തെ വീഡിയോയിലേക്ക് ഞാൻ കൊണ്ടുവന്നു എന്നാണ് ഇപ്പോൾ അഭിമുഖത്തിൽ പറഞ്ഞത്. അഭിനയിക്കാൻ തന്നെ നല്ല മടിയാണ് അമ്മയ്ക്ക് അങ്ങനെ അമ്മയ്ക്ക് ആരാധകർ ഏറിയപ്പോൾ മനസ്സിൽ ഒരു ചാഞ്ചല്യം ഉണ്ടാവുകയായിരുന്നു. മില്യൻ വ്യൂസ് കിട്ടിയപ്പോൾ വീഡിയോയ്ക്ക് താഴെ വരുന്ന ഓരോ കമൻറ് അമ്മ വായിക്കും. ഭവാനി അമ്മയായി കലാദേവി വരുന്ന വാർത്തകേട്ട് സന്തോഷിക്കുകയാണ് താരത്തിന്റെ ആരാധകർ.