ദേവൻ രചനയും സംവിധാനവും നിർവഹിച്ച് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാലാട്ടി’.ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നായ്ക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചുകൊണ്ടാകും ചിത്രം ഒരുങ്ങുക.ചിത്രത്തിൻറെ ഒരു മോശം പോസ്റ്റർ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു.
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു കൂട്ടം അഡോപ്റ്റഡ് ഡോഗ്സ് നിങ്ങളെ ഇതുവരെ കാണാത്ത മറ്റൊരു നിങ്ങളെ ലോകത്തിലേക്ക് എത്തിക്കും എന്നാണ് മോഷൻ പോസ്റ്ററിൽ പറയുന്നത്.വളരെ സന്തോഷത്തോടും ആകാംക്ഷയോടെയും ആണ് വാലാട്ടിയുടെ മോഷൻ പോസ്റ്റർ പങ്കുവയ്ക്കുന്നത് എന്നാണ് വിജയ് ബാബു പറഞ്ഞത്.’നമ്മുടെ വളർത്തു മൃഗങ്ങൾക്ക് സംസാരിക്കാൻ ആയാൽ എങ്ങനെയുണ്ടാവും’ എന്നുകൂടി അദ്ദേഹം അടിക്കുറിപ്പിൽ പറയുന്നു.
ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത് വരുൺ സുനിലും കലാസംവിധായകൻ അരുൺ വെഞ്ഞാറമൂടും ആണ്.അനിമൽ ലോവേഴ്സും പ്രേക്ഷകരും ഏറെ ആകാംക്ഷയോടും കൗതുകത്തോടെയും ആണ് ഈ വാർത്തയെ സ്വീകരിച്ചത്. ചിത്രത്തിനായി കാത്തിരിക്കുന്നു എന്നാണ് നിരവധി പ്രേക്ഷകരുടെ കമന്റുകൾ. സുരാജ് വെഞ്ഞാറമൂട് ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന’എങ്കിലും ചന്ദ്രികേ’ എന്നൊരു ചിത്രവും ഫ്രൈഡേ ഫിലിം ഹൗസിന്റെതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നവാഗതനായ ആദിത്യൻ ചന്ദ്രശേഖരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ഡിഓപി വിഷ്ണു പണിക്കർ,എഡിറ്റർ അയൂബ് ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ,സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് ജസ്റ്റിൻ ജോസ്,വസ്ത്രാലങ്കാരം ജിതിൻ ജോസ്,മേക്കപ്പ് റോണക്സ് സേവ്യർ,നിശ്ചലദൃശ്യങ്ങൾ വിഷ്ണു എസ് രാജൻ,വിഎഫ്എക്സ് ഗ്രീൻ ഗോൾഡ് ആനിമേഷൻ, വിഎഫ്എക്സ് സൂപ്പർവൈസർ ജിഷ്ണു പി ദേവ്, സ്പോട്ട് എഡിറ്റർ നിതീഷ് കെടിആർ എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.