ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ ആഗോളതല ശ്രദ്ധ നേടുകയും വൻ ഹിറ്റായി മാറുകയും ചെയ്ത ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത് രാംചരൺ ജൂനിയർ എൻടിആർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ എത്തിയ ആർആർആർ.നിരവധി ആഗോള വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും ന്യൂയോർക്ക് ഫിലിം ക്രിട്ടിസ് അവാർഡ് ചിത്രം നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിലെ’നാട്ടു നാട്ടു’എന്ന ഗാനം 95 ആമത് ഓസ്കാർ അവാർഡിൻറെ ഒറിജിനൽ സ്കോർ വിഭാഗത്തിൽ ഇടം നേടിയതും വലിയ വാർത്തയായിരുന്നു.
ആഗോള ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ച ഇതിനു മുൻപ് രംഗത്തെത്തിയിരുന്നു.അതില്‍ ഏറ്റവും ഒടുവില്‍ രംഗത്ത് എത്തിയത് ജെസീക്ക ചാസ്റ്റെയനാണ്. ഓസ്കാര്‍ ജേതാവായ നടി ട്വിറ്ററിലൂടെയാണ് ചിത്രത്തെ പുകഴ്ത്തിയത്.’ഈ ചിത്രം കാണുന്നത് തന്നെ ഒരു പാര്‍ട്ടിയാണ്’എന്നാണ് ജെസീക്ക ട്വിറ്ററിലൂടെ പറഞ്ഞത്.അതേസമയം ജെസീക്കയുടെ ഈ ട്രീറ്റ് ആർആർആർ മൂവിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.ജെസ്സീക്കയ്ക്ക് ചിത്രം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ തങ്ങൾക്ക് വളരെ സന്തോഷമുണ്ട് എന്നായിരുന്നു റീട്വീറ്റ്.
മുൻപ് ഗോൾഡൻ ഗ്ലോബ് അവാർഡിൽ ഇടം നേടിയതിന് പിന്നാലെ അടുത്തിടെ ആര്‍ആര്‍ആര്‍ ബാഫ്റ്റ അവാര്‍ഡിനുള്ള ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തില്‍ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.ആർആർആർ ൻറെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഈ വർഷം ഫെബ്രുവരി 19നാണ് ബാഫ്റ്റാ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.ജനുവരി 11നാണ് ഗോൾഡൻ ഗ്ലോബ് അവാർഡ് പ്രഖ്യാപിക്കുന്നത്.കഴിഞ്ഞവർഷം ഏപ്രിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിലും വിദേശത്തും വൻ വിജയമാണ് നേടിയത്.
ഇതുവരെ ഏകദേശം 2000 കോടിയോളം രൂപയാണ് ചിത്രം കളക്ട് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ.എസ് എസ് രാജമൗലിയുടെ പിതാവ് വിജയപ്രസാദാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.അജയ് ദേവ്ഗണ്,ആലിയ ഭട്ട്, ഒലിവിയ മോറിസ്,റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.